
ഇന്ത്യക്കാരെല്ലാവരും ഒരേപോലെ അഭിമാനത്തോടെ ആലപിക്കുന്ന ജന ഗണ മനയില്‍ തുടങ്ങുന്ന ദേശീയഗാനം ലോകത്തിലെ ഏറ്റവും മികച്ച ഗാനമായി യുനെസ്കോ പ്രഖ്യാപിച്ചുവെന്ന അവകാശവാദമുന്നയിച്ച് ഒരു സന്ദേശം വീണ്ടും വൈറലാകുന്നുണ്ട്.
പ്രചരണം
“ഇന്ന് അഭിമാന മുഹൂർത്തം എല്ലാ ഇന്ത്യ ക്കാർക്കും,,👍👍👍 നമ്മുടെ ദേശീയ ഗാനമായ “ജന ഗണ മന…” യുനെസ്കോ “ലോകത്തിലെ ഏറ്റവും മികച്ച ഗാനം” ആയി പ്രഖ്യാപിച്ചു. കുറച്ച് മിനിറ്റ് മുമ്പ്. 🌹💐🌹
ഒരു ഇന്ത്യക്കാരനായതിൽ വളരെ അഭിമാനിക്കുന്നു.
🇮🇳👏👏👏👏👏👏😊🇮🇳
നമ്മുടെ ദേശീയഗാനത്തിന്റെ അർത്ഥം…
🎵ജന = ആളുകൾ
🎵ഗണ = ഗ്രൂപ്പ്
🎵മന = മനസ്സ്
🎵അധിനായക്= നേതാവ്
🎵ജയ ഹെ = ജയിക്കട്ടെ
🎵ഭാരത് = ഇന്ത്യ
🎵ഭാഗ്യ = വിധി
🎵വിധാത = സൃഷ്ടികർത്താവ്
🎵പഞ്ചാബ് = പഞ്ചാബ്
🎵സിന്ധു = സിന്ധു
🎵ഗുജറാത്ത് = ഗുജറാത്ത്
🎵 മറാത്ത = മഹാരാഷ്ട്ര
🎵ദ്രാവിഡ = തെക്ക്
🎵ഉത്കല = ഒറീസ്സ
🎵വംഗ = ബംഗാൾ
🎵വിന്ധ്യ =വിന്ധ്യകൾ
🎵ഹിമാചല്‍ =ഹിമാലയ
🎵യമുനാ = യമുന
🎵ഗംഗാ = ഗംഗ
🎵ഉച്ഛല് = നീങ്ങുന്നു
🎵ജലധി = സമുദ്രം
🎵തരംഗാ = തിരകൾ
🎵താവ് = നിങ്ങളുടെ
🎵ശുഭ് = ശുഭം
🎵നാമേ = പേര്
🎵ജാഗെ = ഉണർത്തുക
🎵താവ് = നിങ്ങളുടെ
🎵ശുഭ് = ശുഭം
🎵ആശിഷ് = അനുഗ്രഹങ്ങൾ
🎵മാഗെ = ചോദിക്കുക
🎵ഗാഹേ = പാടുക
🎵താവ് = നിങ്ങളുടെ
🎵ജയ = വിജയം
🎵ഗാഥാ = ഗാനം
🎵ജന = ആളുകൾ
🎵ഗണ = ഗ്രൂപ്പ്
🎵മംഗള്‍ = ഭാഗ്യം
🎵ദായക് = ദാതാവ്
🎵ജയ് ഹെ = ജയിക്കട്ടെ
🎵ഭാരത് = ഇന്ത്യ
🎵ഭാഗ്യ = വിധി
🎵വിധാതാ = സൃഷ്ടികർത്താവ്
💐ജയ് ഹേ, ജയ് ഹേ, ജയ് ഹേ, ജയ് ജയ് ജയ് ജയ് ഹേ = ജയിക്കട്ടെ, ജയിക്കട്ടെ, ജയിക്കട്ടെ , ജയിച്ചു ജയിച്ചു വിജയിക്കട്ടെ!!!
ദയവായി ഇത് ഷെയർ ചെയ്യുക, നമ്മുടെ ദേശീയഗാനത്തിന്റെ അർത്ഥം എല്ലാവരെയും അറിയിക്കുക.

ഇന്ത്യയുടെ ഭൂപടത്തോടൊപ്പം പ്രചരിപ്പിക്കുന്ന സന്ദേശമാണിത്.
എന്നാല്‍ പൂര്‍ണ്ണമായും വ്യാജ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഇതേ വാർത്ത 11 വർഷം മുമ്പ് വൈറലായിരുന്നു, ഈ പതിനൊന്ന് വർഷത്തിനിടയിൽ പലരും പലതവണ പങ്കുവച്ചിട്ടുണ്ട്. 2008 സെപ്റ്റംബര്‍ 30 ന് ഇന്ത്യടുഡേ ഈ വ്യാജ പ്രചരണത്തെ കുറിച്ച് യുനെസ്കോ അധികൃതര്‍ നല്കിയ വിശദീകരണം ഉള്‍പ്പെടുത്തി ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
കാലാകാലങ്ങളില്‍ ഈ വ്യാജ പ്രചരണം തുടര്‍ച്ചയായി സാമൂഹ്യ മാധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നു. വ്യാജ പ്രചരണമാണിതെന്ന് പല ഫാക്റ്റ് ചെക്ക് വെബ്സൈറ്റുകളും ഇതിനോടകം പലതവണ വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതല്‍ വ്യക്തതക്കായി യുനെസ്കോയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചപ്പോൾ യുനെസ്കോയുടെ പേരിൽ ലോകമെമ്പാടും പ്രചരിക്കുന്ന വിവിധ കിംവദന്തികളും വ്യാജവാർത്തകളും സംബന്ധിച്ച ഒരു വിശദീകരണം ലഭിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ഗാനമായി ‘ജനഗണമന’ യുനെസ്കോ പ്രഖ്യാപിച്ചത് കിംവദന്തികളിൽ ഒന്നാണെന്ന് ലേഖനത്തിൽ കാണാം.

പോസ്റ്റിലെ അവകാശവാദം തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ഇന്ത്യയുടെ ദേശീയഗാനം ലോകത്തെ ഏറ്റവും മികച്ച ദേശീയഗാനമായി യുനെസ്കോ തെരെഞ്ഞെടുത്തു എന്ന പ്രചരണം തെറ്റാണെന്ന് യുനെസ്കോ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഇന്ത്യയുടെ ദേശീയഗാനം ലോകത്തിലെ ഏറ്റവും മികച്ചതായി യുനെസ്കോ പ്രഖ്യാപിച്ചുവെന്നത് വെറും കിംവദന്തി മാത്രമാണ്…
Fact Check By: Vasuki SResult: False
