
വിവരണം

Archived Link |
“തീവ്രവാദഭീഷണിയടക്കം നേരിട്ട് രാജ്യസുരക്ഷ ഉറപ്പുവരുത്തുന്ന സിആർപിഎഫ് ഭടൻമാരുടെ പ്രതിമാസ റേഷൻതുക കേന്ദ്രസർക്കാർ എടുത്തുകളഞ്ഞു. സാമ്പത്തിക പ്രതിസന്ധി മറയാക്കിയാണ് സിആർപിഎഫ് ഭടൻമാർക്ക് ശമ്പളത്തോടൊപ്പം നൽകിയിരുന്ന 3636 രൂപ തുക കേന്ദ്രം പിൻവലിച്ചത്. ഡ്യൂട്ടിക്കിടെ കഴിക്കേണ്ട ഭക്ഷണത്തിനുവരെ സ്വന്തം പണം ചെലവഴിക്കേണ്ട ഗതികേടിലാണ് സിആർപിഎഫുകാർ. കശ്മീരടക്കം പ്രതികൂലസാഹചര്യങ്ങളിൽ ജോലിയെടുക്കുന്നവരാണ് നല്ല പങ്കും. നല്ല ഭക്ഷണം ലഭിക്കുന്നതിന് പണം തടസ്സമാകാതിരിക്കാനും ആരോഗ്യം ഉറപ്പുവരുത്താനുമാണ് തുക അനുവദിച്ചിരുന്നത്.” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 30, 2019 മുതല്‍ ഒരു ചിത്രം പോരാളി ഷാജി എന്ന ഫെസ്ബൂക്ക് പെജിളുടെ പ്രചരിപ്പിക്കുകയാണ്. ചിത്രത്തിന്റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: CRPFകാര്‍ക്ക് നല്‍കിയിരുന്ന റേഷന്‍ തുക ഇനി നല്ക്കാന് കഴിയില്ലെന്ന് മോദി സര്‍ക്കാര്‍..കോർപ്പറേറ്റുകളുടെ കോടികള്‍ എഴുതിത്തള്ളുന്ന മോദിക്ക് രാജ്യം കാക്കുന്ന ജവാന്മാര്ക്ക് ഭക്ഷണം കൊടിക്കാന് പണമില്ലത്രേ, എന്താല്ലേ…! ഈ പോസ്റ്റിന് വെറും ഒരു മണിക്കൂറിനുള്ളിൽ 632 ഷെയറുകലാണ് ലഭിച്ചിരിക്കുന്നത്. സിആര്‍പിഎഫ് ജവാന്മാര്ക്ക് കിട്ടിയിരുന്ന പ്രതിമാസ റേഷന്‍തുക കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തി എന്നാണ് പോസ്റ്റില്‍ ഉന്നയിക്കുന്ന അവകാശവാദം. എന്നാല്‍ അമിതവേഗതയില്‍ വൈറല്‍ ആക്കുന്ന ഈ പോസ്റ്റില്‍ പറയുന്നത് സത്യമാണോ? കേന്ദ്രസര്‍ക്കാര്‍ സിആര്‍പിഎഫ് ജവാന്മാര്ക്ക് നല്‍കിയിരുന്ന പ്രതിമാസ റേഷന്‍തുക എടുത്ത് കളഞ്ഞോ? യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഗൂഗിളില്‍ സിആര്‍പിഎഫ് ജവന്മാര്‍ക്കുള്ള റേഷന്‍ തുകയെ കുറിച്ച് അന്വേഷിച്ചപ്പോല്‍ ഇത് സംബന്ധിച്ച് പ്രസിദ്ധികരിച്ച പല വാര്‍ത്തകൾ ഞങ്ങള്‍ക്ക് ലഭിച്ചു. ദേശിയ മാധ്യമങ്ങളോടൊപ്പം പ്രാദേശിക മാധ്യമങ്ങളും സിആര്‍പിഎഫ് ജവാന്മാര്ക്ക് പ്രതിമാസം ലഭിക്കുന്ന റേഷന്‍ തുകയുടെ കുറിച്ച് വാര്‍ത്ത അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ വിഷയത്തിന്റെ മുകളില്‍ മാധ്യമങ്ങള്‍ പ്രസിദ്ധികരിച്ച വാര്‍ത്തകളുടെ ലിങ്കുകള്‍ താഴെ നല്കിട്ടുണ്ട്.

Firstpost | Archived Link |
Jagran | Archived Link |
Scroll | Archived Link |
Telegraph | Archived Link |
Asianet | Archived Link |
Samayam | Archived Link |
Chandrika | Archived Link |
Telegraph എന്ന പത്രം സെപ്റ്റംബര്‍ 29ന് ഒരു വാര്‍ത്ത പ്രസിദ്ധികരിചിട്ടുണ്ടായിരുന്നു. ഇനി മുതല്‍ പ്രതിമാസം റേഷന്‍തുക സിആര്‍പിഎഫ് ജവാന്മാര്ക്ക് ലഭിക്കില്ല എന്ന് സിആര്‍പിഎഫ്ന്റെ ഇന്റെര്ണല് നോട്ടില്‍ പറയുകയുണ്ടായി എന്നാണ് Telegraph ഉന്നയിച്ച അവകാശവാദം. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി ചുണ്ടികാണിച്ചിട്ടാണ് സര്‍ക്കാര്‍ റേഷന്‍തുക എടുതുകളിഞ്ഞതെന്ന് ഒരു മുതിര്‍ന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി Telegraph റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ സിആര്‍പിഎഫും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇതിനെ കുറിച്ച് ഇന്നലെ തന്നെ വിശദികരണം നല്‍കിയിരുന്നു. സര്‍ക്കാര്‍ റേഷന്‍ തുക നിര്‍ത്താന്‍ പോകുന്നില്ലെന്നും, ഇത് തെറ്റായ പ്രചരണമാണെന്നും ആഭ്യന്തര മന്ത്രാലയവും സിആര്‍പിഎഫും വിശദികരിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ മാസത്തിന്റെ റേഷന്‍തുക ജവാന്മാര്ക്ക് നല്‍കിയിട്ടില്ല എന്ന് സിആര്‍പിഎഫ് സമ്മതിചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം 800 കോടി രൂപ റിലീസ് ചെയ്യാന്‍ വൈകുന്നതിനാലാണ് ഈ മാസത്തെ റേഷന്‍ തുക നല്കാന് വൈകുന്നതെന്ന് സിആര്‍പിഎഫ് അറിയിക്കുന്നു.
Spokesperson, Ministry of Home Affairs: In this way CRPF troops have already received an amount Rs 22,144 as Ration Money in July which is equivalent to 6 months RMA (at present rates) and thus they have sufficient funds for messing. https://t.co/MHovBgfysv
— ANI (@ANI) September 29, 2019
കേന്ദ്ര സര്‍ക്കാര്‍ സിആര്‍പിഎഫ് ജവാന്മാര്ക്കുള്ള റേഷന്‍ തുക വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് ജൂലൈ മാസത്തിൽ 2 ലക്ഷതിലധികം ജവാന്മാര്ക്ക് അരിയേര്സ് നല്‍കിയിരുന്നു. പ്രത്യേക ജവാന് Rs.22, 194 രൂപ വിതം അരിയര്‍ ജൂലൈ മാസത്തില്‍ സിആര്‍പിഎഫ് നല്‍കിയിരുന്നു. അതിനാല്‍ അവര്‍ക്ക് ഭക്ഷണം വാങ്ങാല്‍ പൈസ ഇല്ല എന്ന പ്രചരണം തെറ്റാന്നെണ് സിആര്‍പിഎഫ് പറഞ്ഞു. എന്നാല്‍ ജവാന്മാര്ക്ക് ഭക്ഷണം വാങ്ങാന്‍ കാശില്ല എന്ന അവകാശവാദം ഞങ്ങള്‍ ഉന്നയിച്ചില്ല എന്ന് Telegraph അവരുടെ വെബ്സൈറ്റില്‍ വിശദികരിക്കുന്നു. Telegraph റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്റെര്ണല് നോട്ടിനെ ആഭ്യന്തര മന്ത്രാലയവും സിആര്‍പിഎഫും നിഷേധിക്കുന്നില്ല എന്ന് Telegraph വാദിക്കുന്നു.

നിഗമനം
സിആര്‍പിഎഫ് ജവാന്മാര്ക്ക് സര്‍ക്കാര്‍ പ്രതിമാസം നല്കുന്ന റേഷന്‍തുക നിര്‍ത്തി എന്നത് തെറ്റാണ്. സെപ്റ്റംബര്‍ മാസത്തെ റേഷന്‍തുക ഇതുവരെ ജവാന്മാര്ക്ക് ലഭിച്ചിട്ടില്ല എന്ന് സത്യമാണ്, കേന്ദ്രം ഫണ്ട് നല്കാന് വൈകുന്നതിനാല്‍ റേഷന്‍ മണി അലവന്‍സ് നല്‍കുന്നത് നല്കാന് വൈകുന്നത്. സെപ്റ്റംബര്‍ മാസത്തെ റേഷന്‍തുക ഉടന്നെ ജവാന്മാര്ക്ക് നല്‍കും എന്നും സര്‍ക്കാര്‍ വിശദികരിച്ചിട്ടുണ്ട്. അതിനാല്‍ പോസ്റ്റില്‍ നല്കിയ വിവരങ്ങള്‍ പാതി സത്യമാണെന്ന് നമുക്ക് അനുമാനിക്കാം.

Title:സിആർപിഎഫ് ഭടൻമാരുടെ പ്രതിമാസ റേഷൻതുക കേന്ദ്രസർക്കാർ എടുത്തുകളഞ്ഞുവോ…?
Fact Check By: Mukundan KResult: Mixture
