
വിവരണം
മുണ്ടായിൽ കോരന്റെ മകൻ???
ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ദേശീയ പുരസ്കാരം
സ:പിണറായി വിജയന്
എന്ന തലക്കെട്ട് നല്‍കി ഓഗസ്റ്റ് 20 മുതല്‍ ഫെയ്‌സ്ബുക്കില്‍ വ്യാപകമായി പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ദേശീയ പുരസ്കാരം പിണറായി വിജയന് അര്‍ഹത നേടിയെന്നും മികിച്ച സംസ്ഥാനത്തിനുള്ള പുരസ്‌കാരം കേരളം നേടിയെന്നും ഉള്‍പ്പെടയയുള്ള തലക്കെട്ടു നല്‍കിയുള്ള പോസ്റ്റുകളാണ് രണ്ട് ദിവസമായി പ്രചരിക്കുന്നത്. കമ്മ്യൂണിസ്റ്റ്
എന്ന പേരിലുള്ള പേജില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് 73 ഷെയറുകളും 143 ലൈക്കുകളും ലഭിച്ചിട്ടുണ്ട്-

ഇതിന് പിന്നാലെ DYFI പള്ളത്ത് യൂണിറ്റ് എന്ന പേജില്‍ ചിത്രം സഹിതമുള്ള ഒരു പോസ്റ്റാണ് പങ്കുവെച്ചത്. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രമാണ് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 653 ഷെയറുകളും 390 ലൈക്കുകളും ലഭിച്ചിട്ടുണ്ട്-

| Archived Link | Archived Link |
എന്നാല്‍ ഈ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തിലൊരു അവാര്‍ഡ് പ്രഖ്യാപനം നടത്തിയിട്ടുണ്ടോ? നിതിന്‍ ഗഡ്‌കരിയില്‍ നിന്നും പിണറായി വിജയന് പുരസ്കാരം ഏറ്റു വാങ്ങുന്ന ചിത്രം എപ്പോഴത്തെ ചിത്രമാണ്? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ദേശീയ പുരസ്‌കാരം ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നും തന്നെ പ്രഖ്യാപിച്ചതായി മാധ്യമങ്ങളില്‍ യാതൊരു വാര്‍ത്തയും ലഭ്യമല്ല. മുഖ്യമന്ത്രി പിണറായി വിജയന് ഇത്തരമൊരു പുരസ്‌കാരം ലഭിച്ചതായും യാതൊരു റിപ്പോര്‍ട്ടുകളുമില്ല. പ്രചരിക്കുന്ന പോസ്റ്റുകള്‍ എല്ലാം യാതൊരു ആധികാരികതയും ഇല്ലാത്തവയാണ്.
അതെസമയം 2017 നവംബര്‍ 16ന് ഇന്ത്യാ ടുഡേ ഭരണ മികവിലും നടത്തിപ്പിലും ഏറ്റവും മികച്ച സംസ്ഥാനമായി കേരളത്തെ തിരഞ്ഞെടുത്തതിനെ തുടര്‍ന്ന് നടത്തിയ പുരസ്കാരദാന ചടങ്ങില്‍ കേന്ദ്ര ഗാതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരം കൈമാറിയിരുന്നു. ഇതിന്‍റെ ചിത്രമാണ് ഇപ്പോള്‍ ഏറ്റവും മികച്ച സംസ്ഥാനത്തിന് കേരളത്തിന് പുരസ്കാരം ലഭിച്ചു എന്ന പേരില്‍ വീണ്ടും പ്രചരിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജില്‍ ഈ ചിത്രവും വാര്‍ത്തയും ലഭ്യമാണ്. കൂടാതെ 2017 നവംബര്‍ 16ന് മാതൃഭൂമി ഇംഗ്ലിഷ് വെബ്‌സൈറ്റില്‍ വന്ന വാര്‍ത്തയിലും ചിത്രം സഹിതം റിപ്പോര്‍ട്ട് ലഭ്യമാണ്. ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ നിന്നുമാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പുരസ്കാരം ഏറ്റുവാങ്ങുന്ന ചിത്രവും അതിന്‍റെ വിശദാംശവും-

മാതൃഭൂമി ഇംഗ്ലിഷ് വെബ്‌സൈറ്റിലെ വാര്‍ത്ത-

ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

| Archived Link | Archived Link |
നിഗമനം
ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ദേശീയ പുരസ്കാരം പിണറായി വിജയന് നേടിയെന്ന പ്രചരണം തികച്ചും അടിസ്ഥാന രഹിതമായി പ്രചരിക്കുന്ന വിവരമാണെന്നും ഇന്ത്യാ ടുഡേയുടെ 2017ലെ പുരസ്കാരദാനത്തിന്‍റെ ചിത്രമാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ നിന്നും വ്യക്തമായി കഴിഞ്ഞു. ആരോ സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളെ തെറ്റ്ദ്ധരിപ്പിക്കാന്‍ പ്രചരിപ്പിച്ച പോസ്റ്റുകള്‍ മാത്രമാണിവ. അതുകൊണ്ട് തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ വ്യാജമാണെന്ന് അനുമാനിക്കാം.
Title:ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള പുരസ്‌കാരത്തിന് പിണറായി വിജയന് അര്‍ഹത നേടിയോ?
Fact Check By: Dewin CarlosResult: False


