
ഇന്ത്യ ലോകത്തിലെ സമ്പന്നരായ രാജ്യങ്ങളില്‍ ഒന്നാണ്. ഇന്ത്യയുടെ സമ്പത് വ്യവസ്ഥ ലോകത്തിലെ വെറും ചില രാജ്യങ്ങളെക്കാളും കുറവാണ്. പക്ഷെ ഇന്ത്യ ലോകത്തെ മുന്നാമത്തെ ഏറ്റവും വലിയ സമ്പത് വ്യവസ്ഥയാണോ? ഈ ചോദ്യത്തിന്‍റെ ഉത്തരം ആണും ഇല്ലയും രണ്ടുമാണ്. ഇതേ കണ്‍ഫ്യൂഷന്‍റെ പുറമേ ഇന്ത്യയുടെ സമ്പത്തവ്യവസ്ഥ ലോകബാങ്ക് റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ മുന്നാമത്തെ ഏറ്റവും വലിയ സമ്പത് വ്യവസ്ഥയായി എന്ന പോസ്റ്റുകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ പോസ്റ്റുകളില്‍ വാദിക്കുന്നത് മുഴുവന്‍ സത്യമല്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞു. എന്താണ് യാഥാര്‍ത്ഥ്യം എന്ന് നമുക്ക് അറിയാം.
വിവരണം
പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്ന് ലോകബാങ്ക്.” പോസ്റ്റിന്‍റെ സത്യാവസ്ഥ എന്താണെന്ന്‍ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് ഒരു കണക്കിന് സത്യമാണ്. ലോകബാങ്ക് ആര്‍ കൊല്ലത്തില്‍ ഒരു റിപ്പോര്‍ട്ട് ഇറക്കും. ലോകബാങ്കിന്‍റെ ഒരു ഉപക്രമമായ ഇന്റര്‍നാഷണല്‍ കമ്പാരിസണ്‍ പ്രോഗ്രാം (ICP) യുടെ റിപ്പോര്‍ട്ട് ആണ് ഇത്. ഈ റിപ്പോര്‍ട്ട് ലോകരാജ്യങ്ങളുടെ പര്‍ചെസിംഗ് പവര്‍ പരിട്ടി (PPP) എന്നൊരു പരിമാപം കണക്കാക്കുന്നത്.
സാധാരണ നമ്മള്‍ രണ്ട് രാജ്യങ്ങളുടെ സമ്പത്തവ്യവസ്ഥയെ തമ്മില്‍ തരാതംയം ചെയ്യുമ്പോള്‍ ജി.ഡി.പി (GDP)യാണ് പരിഗണിക്കുക. പക്ഷെ ഈ താരതമ്യത്തില്‍ ഒരു പ്രശ്നമുണ്ട്. ഈ താരതമ്യത്തില്‍ നിന്നും നമുക്ക് ഈ രണ്ട് രാജ്യങ്ങളുടെ ആളുകളുടെ വരുമാനത്തിനെ കുറിച്ച് യാതൊരു അറിവും ലഭിക്കില്ല. അതിനാണ് PPP ഉപയോഗിക്കുന്നത്. സാധാരണ ഭാഷയില്‍ പറഞ്ഞാല്‍ PPP രണ്ട് രാജ്യങ്ങളുടെ ചലനതിലുള്ള വ്യത്യാസവും ഒരു രാജ്യത്തില്‍ ഒരു പ്രത്യേക തുകയില്‍ വാങ്ങാന്‍ കഴിയുന്ന സാധനം മറ്റേ രാജ്യത്തില്‍ എത്ര വിലക്ക് വാങ്ങാന്‍ സാധിക്കും എന്നൊക്കെയാണ് PPPയില്‍ പരിഗണിക്കുന്നത്.
ഉദാഹരണത്തിന് നമ്മുടെ രാജ്യത്തില്‍ ഒരു വസ്തുവിന്‍റെ വില 80 രൂപയാണെങ്കില്‍ അതേ വസ്തു ഒരു ഡോളറിന് അമേരിക്കയില്‍ ലഭിക്കുന്നുണ്ടെങ്കില്‍ രണ്ട് രാജ്യങ്ങളുടെ PPP സമാനമായിരിക്കും. ഇതില്‍ നമ്മള്‍ ഒരു ഡോളറിനു 80രൂപ വിലയാണ് കരുതിയിരിക്കുന്നത്. ലോകബാങ്കിന്‍റെ ICP പ്രോഗ്രാം എല്ലാ 6 കൊല്ലത്തില്‍ റിപ്പോര്‍ട്ട് ഇറക്കും. ഈ റിപ്പോര്‍ട്ടില്‍ ഒരു റഫറന്‍സ് ഇയര്‍ അതായത് പരിഗണനയില്‍ എടുത്ത വര്‍ഷത്തിത്തില്‍ എല്ലാ രാജ്യങ്ങളുടെയും PPP കണക്കാകും എന്നിട്ട് താരതമ്യം ചെയ്ത ഇവരുടെ റാങ്കിംഗ് ചെയ്യും. മുന്ന്‍ കോളം കഴിഞ്ഞിട്ടാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. പറഞ്ഞാല്‍ 2011 എന്ന റഫറന്‍സ് ഇയറിന്‍റെ റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ചത് 2014നാണ്. അതെ പോലെ 2017 റഫറന്‍സ് ഇയറിന്‍റെ റിപ്പോര്‍ട്ട് ആണ് 2020ല്‍ പ്രസിദ്ധികരിച്ചത്.
ഇന്ത്യ ഏറ്റവും ഒടുവില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം മുന്നാം സ്ഥാനം നിലനിറുത്തിയതാണ്. പോസ്റ്റില്‍ വാദിക്കുന്ന പോലെ മുന്നാം സ്ഥാനത്തിലേക്ക് കയറി വന്നിട്ടില്ല. 2014ല്‍ വന്ന റഫറന്‍സ് ഇയര്‍ 2011ന്‍റെ റിപ്പോര്‍ട്ടില്‍ ഇന്ത്യ ജപ്പാനെ പിന്തള്ളി മുന്നാം സ്ഥാനത്തിലേക്ക് എത്തിയത്.
മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ തന്നെ ഇന്ത്യ 2014ല്‍ ലോകത്തെ PPP പ്രകാരം ലോകത്തിലെ മുന്നാമത്തെ ഏറ്റവും വലിയ സമ്പത് വ്യവസ്ഥയായി മാറിയത്. ജി.ഡി.പി. കണക്ക് പ്രകാരം ഇന്ത്യ 2019ല്‍ ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പത് വ്യവസ്ഥയായിരുന്നു.
നിഗമനം
പോസ്റ്റില്‍ ഉന്നയിക്കുന്ന വാദം, “ഇന്ത്യ ലോകത്തിലെ മുന്നാമത്തെ ഏറ്റവും വലിയ സമ്പത് വ്യവസ്ഥയായി മാറി” എന്ന് മുഴുവനായി സത്യമല്ല. ലോകബാങ്കിന്‍റെ ഐ.സി.പി. റിപ്പോര്‍ട്ട് പ്രകാരം പര്‍ച്ചേസിംഗ് പവര്‍ പാരിറ്റിയുടെ കണക്ക് പ്രകാരം ഇന്ത്യ മുന്നാമത്തെ ഏറ്റവും വലിയ സമ്പത്തവ്യവസ്ഥയാണ്. ജി.ഡി.പി. കണക്ക് പ്രകാരം ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പത് വ്യവസ്ഥയാണ്. കൂടാതെ 2014 മുതല്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പത് വ്യവസ്ഥയുടെ പട്ടികയില്‍ മുന്നാം സ്ഥാനത്താണ്. ഏറ്റവും ഉടവില്‍ വന്ന റിപ്പോര്‍ട്ടില്‍ ഇന്ത്യ മുന്നാം സ്ഥാനം നിലനിര്‍ത്തി എന്നതാണ് യാഥാര്‍ത്ഥ്യം.

Title:ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട് പറഞ്ഞുവോ…?
Fact Check By: Mukundan KResult: Partly False
