FACT CHECK: ഇംഗ്ലീഷില്‍ സംസാരിക്കുന്ന ബിരുദധാരി അതിഥിതൊഴിലാളിയുടെ വീഡിയോ, പ്രതിഷേധിക്കുന്ന കര്‍ഷകന്‍ എന്ന തരത്തില്‍ വൈറല്‍….

രാഷ്ട്രീയം | Politics

Screenshot Credit: The Lallantop

ബീഹാറിലെ ഭാഗല്‍പ്പൂര്‍ യുണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടി ഇംഗ്ലീഷില്‍ സംസാരിക്കുന്ന ഒരു കര്‍ഷകന്‍ എന്ന തരത്തില്‍ നിലവില്‍ നടക്കുന്ന കര്‍ഷക സമരവുമായി ബന്ധപെടുത്തി ഒരു വ്യക്തിയുടെ വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകന്‍റെതല്ല പകരം ബീഹാറില്‍ നിന്ന് നോയിഡയില്‍ ജോലി തേടി വന്ന ഒരു അതിഥി തൊഴിലാളിയുടെതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ ഒരു വയസായ വ്യക്തി ഇംഗ്ലീഷില്‍ ഒരു റിപ്പോര്‍ട്ടര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതായി നമുക്ക് കാണാം. ഈ വീഡിയോ ഡല്‍ഹിയില്‍ നിലവില്‍ നടക്കുന്ന കര്‍ഷക സമരവുമായി ബന്ധപെടുത്തി പോസ്റ്റിന്‍റെ അടിക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “കർഷകനാണ്, ബിരുദ്ധമുണ്ട്🎓

പഠിച്ചത് “ഭഗൽപ്പൂർ” യൂണിവേഴ്സിറ്റി⛩️

#സംഘികളോട് ഒന്നേ പറയാനുള്ളു

നിങ്ങൾക്ക് ഈ #കർഷകരെ_കുറിച്ചും #ഇന്ത്യയെ_കുറിച്ചും ഒരു ചുക്കും അറിയില്ല..

ഇതേ അടികുറിപ്പ് ഉപയോഗിച്ച് ഈ വീഡിയോ പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Facebook search showing similar posts.

വസ്തുത അന്വേഷണം

ഈ വീഡിയോയെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ ഗൂഗിളില്‍ വീഡിയോയുമായി ബന്ധപെട്ട പ്രത്യേക കീ വേര്‍ഡ്‌ ഉപയോഗിച്ച് തിരഞ്ഞു. തിരിച്ചളില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ ഞങ്ങള്‍ക്ക് താഴെ കാണുന്ന ഇന്ത്യന്‍ എക്സ്പ്രസ്സ്  അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ ലഭിച്ചു. ഏപ്രില്‍ 12 2019ന് പ്രസിദ്ധികരിച്ച ഈ വാര്‍ത്ത‍യുടെ തലകെട്ട്, “ദിവസ കൂലിക്ക് ജോലി ചെയ്യുന്ന ഒരു തൊഴിലാളി തന്‍റെ ഇംഗ്ലീഷ് സംസാരത്താല്‍ എല്ലാവരെ അത്ഭുതപെടുത്തി” എന്നാണ്.

Screenshot: The Indian Express Article, dated 12 April 2019: Daily Wage Worker from Bihar Shocks Crowd with His English Speaking Skills

ലേഖനം വായിക്കാന്‍-The Indian Express | Archived Link

ഈ വീഡിയോ ഡല്‍ഹിയുടെ അടുത്ത് നോയിഡയില്‍ കഴിഞ്ഞ കൊല്ലം നടന്ന പൊതുതെരഞ്ഞെടുപ്പ് കാലത്ത് ദി ലല്ലന്‍ റ്റോപ്പ് എന്ന ഓണ്‍ലൈന്‍ മാധ്യമം നടത്തിയ പ്രത്യേക പരിപാടിയായ ച്ചുനാവ് യാത്ര 2019ന്‍റെ ഭാഗമായിയാണ് ഈ വീഡിയോ അവരുടെ യുട്യൂബ് ചാനലില്‍ പ്രസിദ്ധികരിച്ചത്. 

നോയിഡയില്‍ തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ അറിയാന്‍ ചെന്ന ദി ലല്ലന്‍ റ്റോപ്പ് റിപ്പോര്‍ട്ടര്‍ സൌരഭ് ത്രിപാഠി ഒരു സംഘത്തിനോട്‌ തെരഞ്ഞെടുപ്പ് കുറിച്ച് ചോദിച്ചപ്പോള്‍ ഇംഗ്ലീഷില്‍ മറുപടി നല്‍കി എല്ലാവരെയും ആശ്ചര്യപെടുത്തി ഈ അതിഥി തൊഴിലാളി. താന്‍ ബീഹാറിലെ ഭാഗള്‍പ്പൂര്‍ യുണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദ്ധം നേടിയതാണ് എനിട്ട്‌ ജോലി കിട്ടാത്തതുകൊണ്ട് കൂലിപണികാരനായി എന്ന് പറയുന്നു. 

നിഗമനം

വീഡിയോയില്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്ന വ്യക്തി കര്‍ഷകനല്ല. ബീഹാറില്‍ നിന്ന് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ദിവസം കൂലിക്ക് ജോലി ചെയ്യുന്ന ഒരു അതിഥി തൊഴിലാളിയാണ്.  ഈ വീഡിയോ ഒരു കൊല്ലം പഴയതാണ്. നിലവിലെ കര്‍ഷക സമരവുമായി ഇതിന് യാതൊരു ബന്ധവുമില്ല. 

Avatar

Title:ഇംഗ്ലീഷില്‍ സംസാരിക്കുന്ന ബിരുദധാരി അതിഥിതൊഴിലാളിയുടെ വീഡിയോ, പ്രതിഷേധിക്കുന്ന കര്‍ഷകന്‍ എന്ന തരത്തില്‍ വൈറല്‍….

Fact Check By: Mukundan K 

Result: False