
വെല്‍ഫെയര്‍ പാര്‍ട്ടി തീവ്ര ഇസ്‍ലാമിക മുദ്രാവാക്യങ്ങളുമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
യുഡിഎഫ് പിന്തുണയോടെ കോഴിക്കോട് മുക്കം ഡിവിഷന്‍ 18-ാം വാര്‍ഡില്‍ മത്സരിക്കുന്ന സാറാ കൂടാരം എന്ന സ്ഥാനാര്‍ത്ഥിയുടെ പേരിലാണ് പോസ്റ്റര്‍ പ്രചരിക്കുന്നത്. ഇന്ത്യയുടെ മോചനം ഇസ്‍ലാമിലൂടെ എന്ന മുദ്രാവാക്യത്തിനൊപ്പം മുസ്‍ലിം ലീഗ്, ജമാഅത്തെ ഇസ്‍ലാമി നേതാക്കളുടെ ചിത്രങ്ങളും പോസ്റ്ററില്‍ കാണാം.
എന്നാല്‍ പ്രചരണം വ്യാജമാണെന്നും പഴയ പോസ്റ്റര്‍ എഡിറ്റ് ചെയ്തതാനെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
2025 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പത്രികയുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22ന് പൂര്‍ത്തിയായതേ ഉള്ളൂ. ഇത്തവണ വെല്‍ഫെര്‍പാര്‍ട്ടിയുമായി പരസ്യമായി യുഡിഎഫ് സഖ്യം പ്രഖ്യാപിച്ചിട്ടില്ല. ഇക്കാര്യം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ ഓഫീസില്‍ നിന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ പഴയതാകാമെന്ന നിഗമനത്തില്‍ കൂടുതല്‍ തിരഞ്ഞു.
മുക്കം ഡിവിഷന്‍ 18-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയായി 2020 -ലെ തിരഞ്ഞെടുപ്പിലാണ് സാറാ കൂടാരം മത്സരിച്ച് വിജയിച്ചതെന്നും 2020-25 കാലയളവില്‍ ഇവര്‍ വാര്‍ഡ് കൗണ്‍സിലര്‍ ആയിരുന്നുവെന്നും തദ്ദേശ സ്വയംഭരണവകുപ്പ് വിവരങ്ങളുണ്ട്.

2020 ലെ പഴയ പോസ്റ്റര്‍ എഡിറ്റ് ചെയ്തു വ്യാജ പ്രചരണം നടത്തുകയാണ്.
നിഗമനം
തീവ്ര ഇസ്ലാമിക നിലപാട് പുലര്‍ത്തുന്ന വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി തദ്ദേശ തെരഞ്ഞെടുപ്പ് കേരള 2025 ല്‍ യുഡിഎഫ് പിന്തുണയോടെ കോഴിക്കോട് മുക്കം വാര്‍ഡില്‍ നിന്നും മത്സരിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് 2020 തദ്ദേശ തെരഞ്ഞെടുപ്പിലെ പോസ്റ്റര്‍ എഡിറ്റ് ചെയ്താണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:തീവ്ര ഇസ്ലാമിക നയങ്ങളുള്ള വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നു..? പ്രചാരണത്തിന്‍റെ സത്യമിങ്ങനെ…
Fact Check By: Vasuki SResult: False


