ഐസിസ് ക്യാമ്പിൽ നിന്ന് ഇന്ത്യൻ സ്ത്രീകളെ രക്ഷപ്പെടുത്തുന്നുവെന്ന് പ്രചരിപ്പിക്കുന്നത് യെസീദി സ്ത്രീകളെ രക്ഷപ്പെടുത്തുന്ന പഴയ വീഡിയോ

കേരള സ്റ്റോറി എന്ന ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയിലെ സാഹചര്യങ്ങള്‍ക്ക് സമാനമായി ലൈംഗിക അടിമകളാക്കി പാര്‍പ്പിച്ച ഇന്ത്യന്‍ യുവതികളെ യു‌എസ് സൈന്യം രക്ഷപ്പെടുത്തിയ ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ക്യാമ്പ് എന്ന് തോന്നിക്കുന്ന സ്ഥലത്ത് ചങ്ങലയിൽ ബന്ധിച്ച ഏതാനും  സ്ത്രീകളെ സൈനിക ഉദ്യോഗസ്ഥർ രക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ലൈംഗിക അടിമകളായി പാർപ്പിച്ച 38 ഇന്ത്യൻ സ്ത്രീകളെ ഐസിസ് ടെന്‍റുകളിൽ നിന്ന് യുഎൻ (യുണൈറ്റഡ് നേഷൻസ്) സൈന്യം രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള […]

Continue Reading

മുസ്ലീം യുവാക്കൾ ISIS ടി-ഷർട്ട് ധരിച്ചു നില്‍ക്കുന്ന ചിത്രം – കേരളത്തിലെതല്ല വസ്തുത ഇതാണ്…

സുദീപ്തോ സെന്നിന്‍റെ ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ പശ്ചാത്തലത്തിൽ കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന നിരവധി പ്രചരണങ്ങള്‍ സോഷ്യൽ മീഡിയയിൽ കാണാം. ഐസിസ് എന്ന് എഴുതിയ കറുത്ത ടീ ഷർട്ട് ധരിച്ച ഏതാനും യുവാക്കളുടെ ചിത്രം ഇപ്പോള്‍ വൈറലാകുന്നുണ്ട്  പ്രചരണം  ചിത്രത്തിന്‍റെ അടിക്കുറിപ്പിന്‍റെ പരിഭാഷ  ഇങ്ങനെ: “ഇത് കേരളത്തിൽ നിന്നുള്ള ചിത്രമാണ്, ഐസിസ് ടീ ഷർട്ട് ധരിച്ച് ഐസിസ് കൈകൊണ്ട് പോസ് ചെയ്യുന്ന പ്രാദേശിക മുസ്ലീം യുവാക്കൾ ഒരു ദൈവമേ ഉള്ളൂ, അവരുടെ ദൈവം! എന്നിട്ടും #ലൗ […]

Continue Reading

ഐസിസിൽ ചേരാൻ പ്രേരിപ്പിച്ചതിന് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവം അടുത്ത കാലത്ത് നടന്നതാണോ …?

വിവരണം Archived Link “എട്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍” എന്ന അടികുറിപ്പോടുകൂടി 2019 ഏപ്രില്‍ 27 ന് Malayalivartha അവരുടെ ഫെസ്ബൂക്ക് പേജില്‍ ഒരു വീഡിയോ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ വീഡിയോയില്‍ ബിജെപി പ്രവര്‍ത്തകര്‍ ഐഎസ്  പതാക ഉപയോഗിച്ച് ഐസിസിൽ ചേരാൻ ആഹ്വനം ചെയ്തതായി കണ്ടെത്തിയെന്ന് പറയുകയാണ്. വീഡിയോയിൽ പറയുന്ന വാർത്തയുടെ  അടിസ്ഥാനത്തിൽ ഈ സംഭവം അസാമിലാണ് നടന്നതെന്ന് മനസിലാക്കുന്നു. ദേശീയത പ്രസംഗിക്കുവാനും പ്രചരിപ്പിക്കാനും മുന്നിൽ നിൽക്കുന്ന  ബിജെപിയുടെകടുത്ത പ്രവർത്തകരാണ് ഐസിസിൽ ചേരാൻ ആഹ്വാനം നല്കിയതിനു അറസ്റ്റിലായതെന്ന് വീഡിയോയിൽ […]

Continue Reading