ആശീര്‍വാദ് ആട്ട പാക്കറ്റില്‍ ഹലാല്‍ മുദ്ര… ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം ഇതാണ്… 

ഹലാല്‍ മുദ്രയുള്ള പാക്കറ്റുകളില്‍ ലഭിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കരുതെന്ന്  ചില ക്യാംപെയിനുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടെക്കൂടെ കാണാറുണ്ട്. ആശീര്‍വാദ് ആട്ടയുടെ പാക്കറ്റില്‍ ഹലാല്‍ മുദ്രയുണ്ടെന്നും അത് വാങ്ങരുതെന്നും ഒരു പ്രചരണം ഇപ്പോള്‍ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം  ആശീർവാദ് ആട്ടയുടെ ഒരു പാക്കേജിൽ ഹലാൽ സർട്ടിഫിക്കേഷന്‍റെ  മുദ്ര കാണിക്കുന്ന ഒരു ചിത്രമാണ് പ്രചരിക്കുന്നത്.  മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരം ഹലാല്‍ മുദ്രയുള്ള ഉല്‍പ്പന്നങ്ങള്‍ ഇന്ത്യക്കാരെ അടിച്ചേല്‍പ്പിക്കുകയാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “വീട്ടിൽ റൊട്ടി ഉണ്ടാക്കാൻ പലരും […]

Continue Reading

ഷാരുഖ് ഖാന്‍ ലതാ മങ്കേഷ്കറിന്‍റെ മൃതദേഹത്തെ അപമാനിച്ചിട്ടില്ല; വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ അറിയൂ…

ബോളിവുഡ് സുപ്പര്‍ സ്റ്റാര്‍ ഷാരുഖ് ഖാന്‍ ഭാരത്‌ രത്ന ലതാ മങ്കേഷ്കറിന്‍റെ മൃതദേഹത്തിന്‍റെ മുകളില്‍ തുപ്പി അവരെ അപമാനിച്ചു എന്ന് വാദിച്ച് സാമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. പക്ഷെ ഈ പ്രചരണം പൂര്‍ണമായും തെറ്റാണ്. വീഡിയോയില്‍ കാണുന്ന സംഭവം എന്താണെന്ന് നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഷാരുഖ് ഖാനും അദ്ദേഹത്തിന്‍റെ മാനേജറായ പൂജ ദദലാനിയും ലതാ മങ്കേഷ്കറിന് ആദരാഞ്ജലികള്‍ സമര്‍പ്പിക്കുന്നതായി കാണാം. പൂജ കൈ കുപ്പി പ്രാര്‍ഥിക്കുമ്പോള്‍ […]

Continue Reading

FACT CHECK: മലേഷ്യയിലെ 5 കൊല്ലം പഴയ വീഡിയോ വെച്ച് സാമുഹ മാധ്യമങ്ങളില്‍ വര്‍ഗീയ പ്രചരണം…

നമ്മുടെ നാട്ടില്‍ പഴത്തിന്‍റെ മുകളില്‍ തുപ്പി ഹലാലാക്കാന്‍ മുസ്ലിം പഴം വില്‍പ്പനകാരന്‍ തുപ്പുന്നു എന്ന് വാദിച്ച് ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോ ഇന്ത്യയിലെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് മലേഷ്യയില്‍ നടന്ന ഒരു സംഭവത്തിന്‍റെ വീഡിയോയാണ് നിലവില്‍ വര്‍ഗീയ വിവരണത്തോടെ പ്രചരിപ്പിക്കുന്നത്. എന്താണ് വീഡിയോയുടെ യാഥാര്‍ത്ഥ്യം നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു വ്യക്തി പഴത്തിന്‍റെ മുകളില്‍ തുപ്പി അത് […]

Continue Reading

FACT CHECK: പാക്കിസ്ഥാനിലെ വീഡിയോ വെച്ച് സമുഹ മാധ്യമങ്ങളില്‍ വര്‍ഗീയ പ്രചരണം…

ഹിന്ദുകള്‍ക്ക് വിതരണം ചെയ്യാനുള്ള പാലില്‍ മുസ്‌ലിംകള്‍ തുപ്പുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ പാകിസ്ഥാനിലേതാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് സമുഹ മാധ്യമങ്ങളിലെ പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് രണ്ട് പേര് പാലില്‍ തുപ്പുന്നതായി കാണാം. വീഡിയോയിലെ ഹിന്ദി വോയിസ്‌ ഓവറില്‍ പറയുന്നത് ഇവര്‍ മുസ്ലിങ്ങളാണ്, ഹിന്ദുകള്‍ക്ക് വിതരണം ചെയ്യാനുള്ള പാലിലാണ് ഇവര്‍ തുപ്പുന്നത്. […]

Continue Reading

FACT CHECK: ശബരിമലയില്‍ മാത്രം ലഭിക്കുന്ന അരവണ പായസം ഹലാല്‍ മുദ്രയുള്ള പാക്കറ്റില്‍ വിപണനം ചെയ്യുന്നു എന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം ഇതാണ്…

ശബരിമലയിലെ പ്രധാന പ്രസാദമായ അരവണപ്പായസം പല കാലങ്ങളിലും നിരവധി വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. ഇപ്പോൾ  അരവണപ്പായസവുമായി ബന്ധപ്പെട്ട ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു  പ്രചരണം അൽ സഹ  എന്ന ഒരു കമ്പനി  പുറത്തിറക്കിയ അരവണ പായസത്തിന്‍റെ ബോട്ടിലിന്‍റെ ചിത്രം ഉൾപ്പെടുത്തിയാണ് പോസ്റ്റ് പ്രചരിക്കുന്നത്. ചിത്രത്തോടൊപ്പം ഇംഗ്ലീഷിൽ നൽകിയ വിവരണം ഇങ്ങനെയാണ് : This is Aravana Payasam – a traditional dessert available only at Sabarimala Sannidan. The Kerala Devasam […]

Continue Reading

FACT CHECK: അമേരിക്കയിലെ വീഡിയോ വെച്ച് സമുഹ മാധ്യമങ്ങളില്‍ വര്‍ഗീയ പ്രചരണം…

ഭക്ഷണത്തിനെ ‘ഹലാല്‍’ ആക്കാന്‍ അതില്‍ തുപ്പുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ മുസ്ലിം സമുദായത്തിനെതിരെ വര്‍ഗീയ പ്രചരണത്തിന്‍റെ ഭാഗമായി ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയില്‍ കാണുന്ന വ്യക്തി മുസ്ലിമല്ല കുടാതെ വീഡിയോ ഇന്ത്യയിലെതുമല്ല. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന വ്യക്തി ഭക്ഷണത്തില്‍ തുപ്പുന്നതായി കാണാം. ഈ വ്യക്തി മുസ്ലിമാണ്, ഭക്ഷണത്തിനെ ഹലാലാക്കാന്‍ അതില്‍ തുപ്പുകെയാണ് […]

Continue Reading

അമൂലിന്‍റെ ഭക്ഷ്യസാധനങ്ങളില്‍ പന്നി നെയ്യ് ചേര്‍ന്നിട്ടുണ്ടോ?

വിവരണം അമൂല്‍ ഐസ്ക്രീം ഉള്‍പ്പെടയുള്ള ഭക്ഷ്യ സാധനങ്ങളില്‍ പന്നി നെയ്യ് ഉപയോഗിക്കുന്നുണ്ടെന്നും ഹറാമായത് കൊണ്ട് മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവര്‍ ഇത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കുറെ നാളുകളായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. അമൂല്‍ ഐസ്ക്രീമിന്‍റെ കവറില്‍ E471 എന്ന രേഖപ്പെടുത്തിയിരിക്കുന്നത് പന്നി നെയ്യ് ആണെന്നാണ് പോസ്റ്റുകളില്‍ ഉന്നയിക്കുന്ന അവകാശവാദം. മുത്ത് നബിയാണ് എന്‍റെ ജീവിതം എന്ന ഗ്രൂപ്പില്‍ 2018 നവംബര്‍ 5ന് മുഹമ്മദ് അലി മേലാറ്റൂര്‍ എന്ന വ്യക്തിയാണ് ഇത്തരമൊരു വിഷയത്തെ കുറിച്ച് പോസ്റ്റിട്ടിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 513ല്‍ അധികം […]

Continue Reading