ഗവര്‍ണര്‍ ആകാന്‍ മോഹമുണ്ടെന്ന് കെ.സുധാകരന്‍ പറഞ്ഞിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം കെപിസിസി പ്രസിഡന്‍റും കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ കെ.സുധാകരന്‍റെ പേരില്‍ ഒരു പ്രസ്താവന ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മന്ത്രിയായി, എംപിയായി ഇനി ഗവര്‍ണര്‍ ആകണമെന്ന മോഹം കൂടി ബാക്കിയുണ്ടെന്ന് കെ.സുധാകരന്‍ പറഞ്ഞു എന്ന പേരില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് കാര്‍ഡ് എന്ന തരത്തിലാണ് പ്രചരണം. ഉടായിപ്പ് മുന്നണിയിലെ കൊങ്ങി, മൂരികളോടാണ്..ജൂൺ 4 കഴിഞ്ഞാൽ സംഘി സുധക്ക് ഇങ്ങനെ ഒരു മോഹം കൂടിയുണ്ട്..സുധാകരനെ വിളിക്കൂ.. കോൺഗ്രസിനെ രക്ഷിക്കൂ.. * എന്ന തലക്കെട്ട് നല്‍കി ഷാജിനി ഷാജിനി എന്ന […]

Continue Reading

കെഎസ്‌യു സംസ്ഥാന ക്യാംപിലെ കൂട്ടതല്ലിനെ ന്യായീകരിച്ച് വി.ഡി.സതീശന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയോ? വസ്‌തുത അറിയാം..

വിവരണം നെയ്യാര്‍ ഡാമിലെ രജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കെഎസ്യു സംഘടിപ്പിച്ച തെക്കന്‍ മേഖല സംസ്ഥാന പഠന ക്യാംപിലെ കൂട്ടത്തല്ല് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മദ്യപാനവും ഗ്രൂപ്പ് തര്‍ക്കവുമാണ് കൂട്ടത്തല്ലിന് കാരണമായതെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇതിനിടയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കെഎസ്‌യുവിനെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുകയാണെന്നാണ് സമൂഹമാധ്യമത്തിലെ ഇപ്പോഴത്തെ പ്രചരണം. കുട്ടികൾ അല്ലെ ഇച്ചിരി മദ്യം ഒക്കെ കഴിച്ചിരിക്കും…ഞാനൊക്കെ കഴിക്കുമ്പോൾ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കിയിരിക്കുന്നു…..ദാ…ഇവരോട്‌ ചോദിച്ച്‌ നോക്കൂ….” എന്ന് വി.ഡി.സതീശന്‍ പറഞ്ഞു എന്നതാണ് പ്രചരണം. കാരിയിലെ സഖാക്കള്‍ […]

Continue Reading

കെ.സുധാകരന്‍ വേള്‍ഡ് ടൂര്‍ പോകാനായി എയര്‍പോര്‍ട്ടില്‍ എത്തിയ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിനായി പോയതിനെ തുടര്‍ന്ന് മാധ്യമങ്ങളും പ്രതിപക്ഷവും വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രി വിദേശ യാത്ര നടത്തുമ്പോള്‍ ഒപ്പം കുടുംബത്തെ കൊണ്ടുപോകുന്നതാണ് ചര്‍ച്ചാ വിഷയം. എന്നാല്‍ ഇപ്പോള്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ മുഖ്യമന്ത്രിയെ ഈ വിഷയത്തില്‍ വിമര്‍ശിച്ചതിന് പിന്നാലെ കെ.സുധാകരന്‍ ജെബി മേത്തര്‍ എംപിയോടൊപ്പം വേള്‍ഡ് ടൂറിന് പോകുന്നു എന്ന തരത്തില്‍ അദ്ദേഹം എയര്‍പോര്‍ട്ടിലൂടെ നടന്ന് വരുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു വേൾഡ് ടൂർ ആവുമ്പോൾ […]

Continue Reading

അസഭ്യ പദപ്രയോഗം നടത്തിയതിനെ ന്യായീകരിച്ച് കെ.സുധാകരന്‍ ഇത്തരത്തിലൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? വസ്‌തുത ഇതാണ്..

വിവരണം കെപിസിസിയുടെ നേതൃത്വത്തില്‍ നടന്ന സമരാഗ്നി ജാഥയില്‍ ആലപ്പുഴയില്‍ മാധ്യമങ്ങളെ കണ്ട കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ അസഭ്യം പറഞ്ഞത് ഏറെ വിവാദമായിരുന്നു. എന്നാല്‍ ഇതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ലാ. ഇപ്പോള്‍ ഇതാ സുധാകരന്‍ തന്‍റെ അസഭ്യ പ്രയോഗത്തെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുകയാണെന്ന് തരത്തില്‍ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്നേഹമുള്ളവര്‍ തമ്മില്‍ അങ്ങനെ വിളിക്കാറുണ്ടെന്നും ഞങ്ങള്‍ തമ്മില്‍ നല്ല ഐക്യമാണെന്നും കെ.സുധാകരന്‍ എം.പി.പറഞ്ഞു. താഴെ സമരാഗ്നിയോ തെറിയാഗ്നിയോ എന്ന ഫ്ലാഷ് ന്യൂൂസും […]

Continue Reading

കെ.സുധാകരന്‍റെ അസഭ്യ പരാമര്‍ശം; എം.എം.മണിയുടെ പ്രതികരണം എന്ന പേരിലുള്ള ഈ പ്രചരണം വ്യാജം..

വിവരണം കെപിസിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരാഗ്നി യാത്രയ്ക്കിടയില്‍ കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിലുള്ള ഭിന്നത കൂടുതല്‍ പരസ്യമാകുകയാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെത്തിയ ജാഥയ്ക്ക് ശേഷം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ കെ.സുധാകരന്‍ അസഭ്യപദം ഉപയോഗിച്ച് വി.ഡി.സതീശനെ വ്യക്തിഹത്യ നടത്തിയെന്ന വിവാദം ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ സിപിഎം നേതാവും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം.എം.മണി കോണ്‍ഗ്രസ് നേതൃത്വത്തിലെ പോരിനെ കുറിച്ച് നടത്തിയ പരാമര്‍ശം എന്ന തരത്തില്‍ ഒരു പ്രചരണം വൈറലാകുകയാണ്. പൊതുവേദിയില്‍ സുധാകരന്‍റെ അശ്ലീല പരാമര്‍ശം […]

Continue Reading

കെപിസിസി വീട് നിര്‍മ്മിച്ച് നല്‍കിയില്ലെങ്കില്‍ കെ.സുധാകരന്‍റെ വീട്ടില്‍ കയറി താമസിക്കുമെന്ന് മറിയക്കുട്ടി പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ യാചാന സമരം നടത്തി ശ്രദ്ധനേടിയ മറിയക്കുട്ടിയെ സംബന്ധിച്ച് ഒരു പ്രചരണം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. വിവാദങ്ങള്‍ക്കിടയില്‍ മറിയക്കുട്ടിക്ക് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് കെപിസിസി വാഗ്ദാനം ചെയ്തിരുന്നു. രണ്ട് മാസത്തിനുള്ളില്‍ എനിക്ക് വീട് വെച്ച് നല്‍കി താക്കോല്‍ തരുമെന്നാ സുധാകരന്‍ പറഞ്ഞിരിക്കുന്നത്. അത് ചെയ്തില്ലെങ്കില്‍ ഞാന്‍ അവന്‍റെ വീട്ടില്‍ കയറി പൊറുക്കും.. പത്തോ പന്ത്രണ്ടോ കോടി രൂപയുടെ വീടാണ് ഉണ്ടാക്കി ഇട്ടേക്കുന്നത്.. എന്ന് മറിയക്കുട്ടി പറഞ്ഞു എന്ന തരത്തിലാണ് […]

Continue Reading

ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയുടെ ചിത്രത്തെ അധിക്ഷേപിച്ച് ഡോ. പി.സരിന്‍ ഇത്തരത്തിലൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം കെപിസസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ. പി.സരിന്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു എന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കേരളത്തെ മൃതപ്രായമാക്കിയ ഒരു ദേഹം പൊതുദര്‍ശനത്തിന് വെച്ച് എഴുന്നള്ളത്ത് തുടങ്ങുന്നു.. എന്ന തലക്കെട്ട് നല്‍കി പി.സരിന്‍ ഫെയ്‌സ്ബുക്കില്‍ ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയുടെ ചിത്രം പങ്കുവെച്ചു എന്ന തരത്തിലൊരു സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്. അന്ന് എഴുതി FB ഡ്രാഫ്റ്റിൽ ഇട്ട വരികൾ ഇന്നലെ കൈതട്ടി പോസ്റ്റായി, അതിന്റെ കൂടെ ആ പൊതുദർശനത്തിന്റെ ഫോട്ടോ […]

Continue Reading

കെ.സുധാകരന്‍ ചാണ്ടി ഉമ്മനെ കുറിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത അറിയാം..

വിവരണം പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ തോറ്റാല്‍ കോണ്‍ഗ്രസിന് ഉത്തരവാദിത്തം ഇല്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പറഞ്ഞു എന്ന തരത്തിലുള്ള പ്രചരണമാണ് സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നത്. സെപ്റ്റംബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കാനിരിക്കെ കോണ്‍ഗ്രസ് നേതൃത്വം വരെ ചാണ്ടി ഉമ്മനെ കൈവിട്ടു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. മുരളീധകരന്‍ രാജേഷ് എന്ന വ്യക്തിയുടെ പ്രൊഫൈിലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചട്ടുണ്ട്- Facebook Post  Archived Screenshot  കമ്മ്യൂണിസ്റ്റുകാര്‍ എന്ന ഗ്രൂപ്പില്‍ അന്‍വര്‍ മതിലകത്ത് എന്ന വ്യക്തിയും ഇതെ […]

Continue Reading

വി.ഡി.സതീശനും കെ.മുരളീധരനുമെതിരെ അച്ചു ഉമ്മന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തന്നെയാണ് നിലവിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമായി മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും തകൃതിയായി പ്രധാന മുന്നണികള്‍ തമ്മില്‍ ഉന്നയികിക്കുന്നുണ്ട്. ഇതിനിടയില്‍ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ കെ.മുരളീധരന്‍ എംപിക്കും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമെതിരെ ഒരു പ്രസ്താവന നടത്തിയെന്നതാണ് ഇപ്പോഴത്തെ പ്രചരണം. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത ന്യൂസ് കാര്‍ഡിനൊപ്പം ചേര്‍ത്ത ഒരു പോസ്റ്ററാണ് ഇത്തരത്തില്‍ പ്രചരിക്കുന്നുത്. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി.. മരിച്ചപ്പോള്‍ മക്കളെ വേട്ടയാടുന്നു.. എന്ന് അച്ചു ഉമ്മന്‍ നടത്തിയ പ്രസ്താവനയാണ് […]

Continue Reading

മനോരമ ന്യൂസിന്‍റെ പേരില്‍ അച്ചു ഉമ്മനെതിരെ പ്രചരിക്കുന്ന ഈ സക്രീന്‍ഷോട്ട് വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പോര് മുറുകുമ്പോള്‍ വിവാദങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച വിഷയമായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്‍ ധരിച്ച ബ്രാന്‍ഡഡ് ടി ഷര്‍ട്ടിനെ ചൊല്ലിയുള്ള തര്‍ക്കം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍റെ ആഡംബര ജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചകളിലാണ്. ഉമ്മന്‍ ചാണ്ടി ലളിത ജീവിതം നയിച്ചപ്പോള്‍ മകന്‍ ചാണ്ടി ഉമ്മനും ആ വഴി സ്വീകരിച്ചു എന്നും തന്‍റെ ആസ്തി വകകളെ കുറിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച രേഖകള്‍ പുറത്ത് […]

Continue Reading

കെപിസിസി നേതൃത്വം ചാണ്ടി ഉമ്മന് അന്ത്യശാസനം 

നല്‍കിയോ? പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത അറിയാം.. വിവരണം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങളും ചര്‍ച്ചകളും പൊടിപൊടിക്കുകയാണ്. രാഷ്ട്രീയ പോര് കടുക്കുമ്പോള്‍ നിരവധി ആരോപണങ്ങളും പ്രത്യാരോപണങ്ങളുമാണ് ചര്‍ച്ചയ്ക്ക് ചൂട് പകരുന്നത്. ഈ വേളയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും അന്തരിച്ച പുതുപ്പള്ളി എംഎല്‍എയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മകനും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ചാണ്ടി ഉമ്മനെതിരെ കെപിസിസി നേതൃത്വം കടുത്ത ശാസന നല്‍കിയെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ  പ്രചരണം. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് യാതൊരുവിധ ഉത്തരങ്ങളും നൽകരുതെന്ന് ചാണ്ടി ഉമ്മനോട് വീണ്ടും […]

Continue Reading

ഭാരത് ജോഡോ യാത്രയ്ക്ക് എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ചായക്കടയില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ മുങ്ങിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത..

വിവരണം രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്‍റെ ജോഡോ യാത്ര കേരളത്തില്‍ പുരോഗമിക്കുകയാണ്. കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച യാത്ര ഇപ്പോള്‍ ആലപ്പുഴ ജില്ലയില്‍ എത്തി നില്‍ക്കുകയാണ്. ഇതിനിടയില്‍ നിരവധി ട്രോളുകളും വിമര്‍ശനങ്ങളും യാത്രയെ കുറിച്ച് പ്രചരിക്കുന്നുണ്ട്. ജോഡോ യാത്ര കടന്നു പോയ തിരുവനന്തപുരത്തെ ചായക്കടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയറി ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ മുങ്ങിയെന്ന കടയുടമയുടെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. പത്തും പതിനഞ്ചും പേര്‍ കൂട്ടമായി കടയിലെത്തി 15 ചായയും അത്രയും തന്നെ വടയും […]

Continue Reading

ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ കോണ്‍ഗ്രസ് വനിത നേതാവിനെ കടന്നു പിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇപ്പോള്‍ കേരളത്തില്‍ പര്യടനം പുരോഗമിക്കുകയാണ്. കന്യാകുമാരിയില്‍ ആരംഭിച്ച കാല്‍നട യാത്ര ഇപ്പോള്‍ കൊല്ലം ജില്ലയിലാണ് എത്തിയിട്ടുള്ളത്. ഇതിനിടയില്‍ ജാഥയെ കുറിച്ചുള്ള നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ കോണ്‍ഗ്രസിന്‍റെ വനിത നേതാവിനെ മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കടന്നു പിടിക്കാന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. ഇത് ജോഡോ യാത്രയല്ല.. ചൂടന്‍ യാത്ര.. എന്ന തലക്കെട്ട് നല്‍കി പിണറായി […]

Continue Reading

ഭാരത് ജോഡോ യാത്രയിലെ അത്യാഡംബര ക്യാരവന്‍ വാഹനത്തിന്‍റെ ചിത്രങ്ങളാണോ ഇവ..വസ്‌തുത അറിയാം..

വിവരണം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്രയെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം. യാത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും ട്രോള്‍ ചെയ്തുമെല്ലാം സമൂഹമാധ്യമങ്ങളിലും നിരവധി പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. അതിനടിയിലാണ് ഭാരത് ജോഡോ യാത്രയില്‍ നേതാക്കള്‍ക്കായി ഒരുക്കിയ ക്യാരവന്‍ വാഹനമെന്ന പേരില്‍ ആഡ‍ംബര ക്യാരവനുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കണ്ടെയ്നെറുകളിലാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കള്‍ യാത്രയ്ക്കിടയില്‍ താമസിക്കുന്നതെന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്ത് വന്നിരുിന്നു. ഇതില്‍ ക്യാരവന് സമാനമായ സൗകര്യങ്ങള്‍ […]

Continue Reading

പ്രദീപ് നിലവില്‍ ഡിസിസി സെക്രട്ടറിയല്ല. കെ.സുധാകരനെ പറ്റി ആരോപണം ഉന്നയിച്ചത് 2018 ലാണ്…

കെപിസിസി അധ്യക്ഷൻ  കെ.സുധാകരനെ കുറിച്ച് കണ്ണൂരിലെ ഡിസിസി ജനറൽ സെക്രട്ടറി ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്നവകാശപ്പെട്ട് ചില  പോസ്റ്റുകളും വീഡിയോകളും പ്രചരിക്കുന്നുണ്ട്  പ്രചരണം  കെ സുധാകരന്‍റെയും കണ്ണൂർ ഡിസിസി ജനറല്‍ സെക്രട്ടറി പ്രദീപ് വട്ടിപ്രയുടെയും ചിത്രങ്ങള്‍ക്കൊപ്പം  പോസ്റ്ററിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെ:  “കെ. സുധാകരൻ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടത് രാജ്യസഭാ സീറ്റും സഹമന്ത്രി സ്ഥാനവും… വിലപേശൽ നടക്കാത്തതിനാലാണ് ഇപ്പോഴും കോൺഗ്രസിൽ തുടരുന്നത്…  പ്രദീപ് വട്ടിപ്രം കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി” FB post archived link അതായത് കണ്ണൂർ […]

Continue Reading

കെഎസ്‌യു രക്തസാക്ഷി പട്ടികിയില്‍ മഹിള കോണ്‍ഗ്രസിന് അര്‍ഹമായ സ്ഥാനം നല്‍കണമെന്ന് ബിന്ദു കൃഷ്ണ പറഞ്ഞോ.. വസ്‌തുത അറിയാം..

വിവരണം മഹിള കോണ്‍ഗ്രസ് നേതാവായ ബിന്ദു കൃഷ്ണയ്ക്ക് എതിരെ നിരവധി രാഷ്ട്രീയ പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പലപ്പോഴായി പ്രചരിക്കുന്നത്. ഇപ്പോള്‍ ഒടുവിലാവട്ടെ കെഎസ്‌യു രക്തസാക്ഷി പട്ടികയുമായി ബന്ധപ്പെട്ടും ബിന്ദു കൃഷ്ണയുടെ പേരില്‍ പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. ക്യാംപസുകളില്‍ എസ്എഫ്ഐ നിരവിധി കെഎസ്‌യു പ്രവര്‍ത്തകരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ കെഎസ്‌യു വെബ്‌സൈറ്റില്‍ നിന്നും രക്തസാക്ഷികളുടെ പട്ടിക പിന്‍വലിച്ചതോടെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ക്യാമ്പസിനുള്ളിലോ പുറത്ത് എസ്എഫ്ഐ ഒരാളെ പോലും കൊലപ്പെടുത്തിയട്ടില്ലെന്ന മറുപടിയുമായി എത്തിയതോടെയാണ് ചര്‍ച്ച മറ്റൊരു […]

Continue Reading

FACT CHECK – കെ.സുധാകരന് എതിരായ ഫെയ്‌സ്ബുക്ക്; പോസ്റ്റ് ആര്‍ജെ സൂരജ് മാപ്പ് പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും റേഡിയോ ജോക്കിയുമൊക്കെയായ ആര്‍ജെ സൂരജിന്‍റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കൊച്ചി വിമാനത്താവളത്തില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ നടന്ന ഒരു സംഭവത്തെ കുറിച്ചായിരുന്നു സൂരജിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കെപിസിസി പ്രസിഡന്‍റും എംപിയുമായ കെ.സുധാകരന്‍ വിമാനത്തില്‍ കയറിയ ശേഷം തനിക്ക് ഇഷ്ടമുള്ള സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയെന്നും ഒപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകര്‍ അധികാരത്തിന്‍റെ ഗര്‍വ് കാണിച്ച് വിമാന ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പോസ്റ്റ്. ഇതിന് പിന്നാലെ സൈബര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ […]

Continue Reading

FACT CHECK: സുധാകരനെ അധ്യക്ഷനാക്കരുതെന്ന് കെ സി വേണുഗോപാൽ ആവശ്യപ്പെട്ടിരുന്നു എന്ന ചാനൽ വാർത്ത അസത്യമാണ്…

പ്രചരണം  നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപ്പാർട്ടികൾ എല്ലാംതന്നെ സ്ഥാനാർഥി നിർണയ ചർച്ചയുടെ അവസാനഘട്ടത്തിലാണ്. പല മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളെ കുറിച്ചുള്ള പ്രഖ്യാപനം ഇതിനോടകം വന്നു കഴിഞ്ഞു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു  പോരുന്നത്.   സത്യമായ വാർത്തകളോടൊപ്പം തന്നെ ദുഷ്പ്രചരണങ്ങളും ഇത്തരത്തിൽ നിറയുന്നുണ്ട്. ഏതാനും മണിക്കൂറുകൾ മുമ്പ് പ്രചരിച്ചു തുടങ്ങി ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. കൈരളി ചാനലിന്‍റെ സ്ക്രീൻ ഷോട്ടിൽ പ്രചരിക്കുന്ന വാർത്ത ഇതാണ്. സുധാകരനെ അധ്യക്ഷൻ ആക്കരുതെന്ന് കെ. സി. വേണുഗോപാൽ […]

Continue Reading

FACT CHECK – സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഗവര്‍ണറിനെ സമീപിക്കുമെന്ന പേരിലുള്ള പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം പെന്‍ഷനും ഭക്ഷ്യക്കിറ്റും ഇടതുപക്ഷത്തിന്‍റെ രാഷ്ട്രീയ ആയുധം തടയാന്‍ ഗവര്‍ണറിനെ സമീപിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോടതിയെ സമീപിക്കുമെന്ന് ചെന്നിത്തല. യുഡിഎഫ് നീക്കം തകൃതി. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹനീഷ് ചെങ്ങല്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 36ല്‍ അധികം റിയാക്ഷനുകളും 26ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ വാട്‌സാപ്പിലും ഇതെ പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. Facebook Post  Archived Link  എന്നാല്‍ […]

Continue Reading

രാഷ്ട്രീയം മറക്കുന്നുവെന്ന് കെപിസിസി യോഗത്തിൽ ശശി തരൂരിനെയും പി ജെ കുര്യനും വിമർശിച്ചു എന്ന പ്രചരണം തെറ്റാണ്..

വിവരണം ലോകമെമ്പാടും ഭീതി വിതച്ച് നിയന്ത്രണാതീതമായി മുന്നോട്ടുനീങ്ങി കൊണ്ടിരിക്കുന്ന കോവിഡ് മാഹാമാരിയെ പ്രതിരോധിക്കാൻ ഭരണപക്ഷം മുന്നിട്ടിറങ്ങുന്നത് പോലെതന്നെ ഇതര രാഷ്ട്രീയ പാർട്ടികളും രംഗത്തുണ്ട്. അതുകൊണ്ടുതന്നെ ഇവർ തമ്മിലുള്ള രാഷ്ട്രീയ മത്സരങ്ങളെ പറ്റിയുള്ള വാർത്തകളും മാധ്യമങ്ങളിൽ നിറയുന്നുണ്ട്. കോവിഡ് വ്യാപനവും ലോക്ക്ഡൌണും മൂലം അന്യദേശങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ തിരിച്ചെത്തി എത്തിക്കുവാൻ കോൺഗ്രസും മുസ്ലിം ലീഗും എല്ലാം വാഹനങ്ങൾ ഏർപ്പാടാക്കുന്നതായി നാം മാധ്യമ വാർത്തകൾ കാണുന്നുണ്ട്.  ഇതിനിടെ ഇപ്പോൾ പ്രചരിച്ചു തുടങ്ങിയ ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത് കേരളത്തിലെ കോവിഡ് […]

Continue Reading

കെ‌പി‌സി‌സി വക്താവ് ജോസഫ് വാഴക്കന്‍റെ പേരിൽ വ്യാജ പ്രസ്താവന പ്രചരിക്കുന്നു..

വിവരണം  കൊറോണ ഒഴിഞ്ഞു പോയി എന്ന് കരുതി ഇടതുപക്ഷം അഹങ്കരി കണ്ട് നമുക്ക് കാത്തിരുന്ന് കാണാം ജോസഫ് വാഴക്കൻ കോൺഗ്രസ് എന്ന ഒരു പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കെപിസിസി വക്താവും മുൻ എംഎൽഎയുമാണ് ജോസഫ് വാഴക്കൻ.   archived link FB post “ഒന്നും രണ്ടും കോവിഡ് വരവിനെ നമ്മൾ അതിജീവിച്ചു. മൂന്നാം വരവുണ്ടായാൽ അതിജീവിക്കുക അത്ര എളുപ്പമാകില്ല. കാരണം കോവിഡിനെക്കാൾ ഭീകരമായ കോൺഗ്രസിനെയും കൂട്ടുപിടിച്ചാണ് ഇത്തവണ കോവിഡ് കേരളത്തിലേക്ക് എത്തുന്നത്. രാഷ്ട്രീയം മറന്ന് കേരളം ഒറ്റക്കെട്ടായി നിൽക്കുന്നത് […]

Continue Reading

ഉള്ളി വില രൂക്ഷമായി ഉയര്‍ന്ന സാഹചര്യത്തില്‍ കെപിസിസി 25 രൂപയ്ക്ക് ഉള്ളി വിതരണം നടത്താന്‍ പ്രഖ്യാപനം നടത്തിയോ?

വിവരണം കേരളത്തിൽ ഉള്ളിക്ക് 170 രൂപയിൽ എത്തിച്ച പിണറായി സർക്കാറിന് തിരിച്ചടി നൽകാനൊരുങ്ങി KPCC. കേരളത്തിലെ ഉള്ളിവിലയ്ക്ക് തടയിടാൻ ഇറ്റലിയുമായി ചേർന്ന് 500 ടൺ ഉള്ളി വെള്ളിയാഴ്ച കൊച്ചി തുറമുഖത്ത് എത്തിക്കുന്നു.മണ്ഡലം തിരിച്ച് എല്ലാ കാർഡ് ഉടമകൾക്കും APL , BPL വ്യത്യാസമില്ലാതെ 25 രൂപയ്ക്ക് ഉള്ളി നൽകാനാണ് തീരുമാനം. ഈ ചരിത്രപരമായ തീരുമാനത്തിന് കോൺഗ്രസ് പോരാളിയുടെ ഒരു കൊട്ട ത്രിവർണ്ണ പൂക്കൾ. കോൺഗ്രസ് പോരാളി എന്ന പേരിലുള്ള പേജില്‍ നിന്നുമാണ് ഇത്തരമൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് […]

Continue Reading

എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ കെപിസിസിയുടെ ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുത്തോ…?

വിവരണം  Daily Indian Heraldഫേസ്‌ബുക്ക് പേജ് വഴി 2019  സെപ്റ്റംബർ 6 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “അനിൽ ആന്റണി കെപിസിസി ജനറൽ സെക്രട്ടറി.  വീണ്ടും മക്കൾ രാഷ്ട്രീയം. നാണമില്ലേ കോൺഗ്രസ്സേ..” “മക്കൾ രാഷ്ട്രീയം വിട്ടൊരു കളിയുമില്ലെന്ന് കോൺഗ്രസ്സ് അനിൽ ആന്റണി കെപിസിസി തലപ്പത്തേയ്ക്ക്” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ ലിങ്കും പോസ്റ്റിൽ നൽകിയിട്ടുണ്ട്. എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ചിത്രം പോസ്റ്റിൽ നൽകിയിട്ടുണ്ട്.  archived link FB post വാർത്തയുടെ ഉള്ളടക്കത്തിൽ […]

Continue Reading

‘ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനാകില്ല’ എന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞുവോ…?

വിവരണം Facebook Archived Link “അങ്ങനെ പറയരുത് രാമേട്ടാ” ”!” എന്ന അടിക്കുറിപ്പോടെ ജൂലൈ 24, 2019 മുതല്‍ വന്ദേ മാതരം എന്ന ഫെസ്ബൂക്ക് പേജ് ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ നിലവിലെ കേരള കോണ്‍ഗ്രസ്‌ പ്രദേശ്‌ കമ്മിറ്റി പ്രസിഡന്‍റ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ചിത്രത്തിന്‍റെ താഴെ അദേഹം പറഞ്ഞു എന്ന് അവകാശപ്പെട്ട് ഒരു പ്രസ്താവന എഴുതിയിട്ടുണ്ട്. ചിത്രത്തില്‍ എഴുതിയ പ്രസ്താവന ഇപ്രകാരം: “RSS നിയന്ത്രിക്കുന്ന ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനാകില്ല- മുല്ലപ്പള്ളി രാമചന്ദ്രന്‍”. ദേശിയ തലത്തില്‍ വലിയ പ്രതിസന്ധി […]

Continue Reading