FACT CHECK: ഈ മൂന്ന്‍ IPS അധികാരികള്‍ സഹോദരരല്ല; സത്യാവസ്ഥ ഇങ്ങനെ…

സാമുഹികം

മൂന്ന്‍ IPS അധികാരികളുടെ ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ കാണുന്ന മൂന്ന്‍ പേരും സഹോദരന്മാരും സഹോദരിയുമാണ്‌ എന്നാണ് വാദം. 

പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വാദം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ കാണുന്ന പോസ്റ്റില്‍ മൂന്ന്‍ IPS ഉദ്യോഗസ്ഥരെ നമുക്ക് കാണാം. പോസ്റ്റിന്‍റെ അടികുറിപ്പ് പ്രകാരം ഇവര്‍ സഹോദരന്മാരും സഹോദരിയുമാണ്‌ എന്ന് അറിയുന്നു. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: 

സഹോദരിയു൦ സഹോദരന്മാരു൦ IPS..

ആശ൦സകൾ۔۔🌷

എന്നാല്‍ ഈ ചിത്രത്തില്‍ കാണുന്ന മൂന്ന് പേര് ആരാണ്,  ഇവര്‍ തമ്മില്‍ എന്ത് ബന്ധമാണുള്ളത് എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഈ ചിത്രത്തിനെ കുറിച്ച് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ഐ.പി.എസ്. ഓഫീസര്‍ തുഷാര്‍ ഗുപ്തയുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ ഈ ചിത്രം ലഭിച്ചു.

Screenshot: IPS Tushar Gupta’s Instagram Post.

പോസ്റ്റ്‌ കാണാന്‍-Instagram | Archived Link

ഞങ്ങളുടെ പ്രതിനിധി ഐ.പി.എസ്. ഓഫീസര്‍ തുഷാര്‍ ഗുപ്തയുമായി സംസാരിച്ചു. ഈ മൂന്ന്‍ പേരും ഒരേ ബാച്ചില്‍ പഠിച്ചവരാണ് പക്ഷെ ഇവര്‍ സഹോദരന്മാരും സഹോദരിയുമല്ല. ചിത്രത്തില്‍ കാണുന്ന വനിതാ ഓഫീസറുടെ പേര് പൂജ വശീഷ്റ്റ് എന്നാണ് മറ്റു രണ്ട് പേരുടെ പേരുകള്‍ ശ്രുത്കീര്‍ത്തി സോമവംഷി, സാദ് മിയാ ഖാന്‍ എന്നാണ് അദ്ദേഹം വ്യക്തമാക്കി.

ഐ.പി.എസ്. ഓഫീസര്‍ പൂജ വശീഷ്റ്റും ഈ ചിത്രം അവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്ക് വെച്ചിട്ടുണ്ട്. പൂജയുടെ പോസ്റ്റ്‌ നമുക്ക് താഴെ കാണാം.

Screenshot: IPS Pooja Vashisht’s Instagram post.

പോസ്റ്റ്‌ കാണാന്‍- Instagram Post

ഞങ്ങളുടെ പ്രതിനിധി പൂജയുമായും സംസാരിച്ചപ്പോള്‍, ചിത്രത്തില്‍ അവര്‍ക്കൊപ്പം കാണുന്നവര്‍ അവരുടെ ബാച്ച് മേറ്റ്സ് ആണ് സഹോദരന്മാരല്ല എന്ന് അവരും വ്യക്തമാക്കി. ഈ ഫാക്റ്റ് ചെക്ക്‌ ഇംഗ്ലീഷില്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക:

The IPS officers in this viral photo are not siblings

നിഗമനം

ചിത്രത്തില്‍ കാണുന്ന മൂന്ന്‍ IPS ഉദ്യോഗസ്ഥര്‍ സഹോദരന്മാരും സഹോദരിയുമല്ല പകരം ഒരേ ബാച്ചില്‍ പഠിച്ചവരാണ്.

Avatar

Title:ഈ മൂന്ന്‍ IPS അധികാരികള്‍ സഹോദരരല്ല; സത്യാവസ്ഥ ഇങ്ങനെ…

Fact Check By: Mukundan K 

Result: False