
നിലവിലെ ശബരിമല തീർത്ഥാടന കാലത്തിൽ സന്നിദ്ധനത്തിൽ രണ്ട് കുഞ്ഞു മാളികപ്പുറങ്ങൾ മാലിഞ്ഞം നിറഞ്ഞ സ്ഥലത് കിടന്നുറങ്ങുന്നത്തിൻ്റെ കാഴ്ച എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ മുൻ ഐ.പി.എസും ബിജെപി നേതാവുമായി ഡോ.ടി.പി. സെൻകുമാർ പോസ്റ്റ് ചെയ്തത്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളിൽ നമുക്ക് ഡോ.ടി.പി. സെൻകുമാർ പോസ്റ്റ് ചെയ്ത സന്നിദ്ധാനത്ത് മാലിന്യം നിറഞ്ഞ സ്ഥലത് കിടന്നുറങ്ങുന്ന രണ്ട് കുഞ്ഞു പെൺകുട്ടികളുടെ ദയനീയമായ ചിത്രം കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് വീഡിയോയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്:
“ആഗോള അയ്യപ്പ ഭക്ത സംഗമത്തിന്റെ ബാക്കിപത്രം. അതിനു ചെലവാക്കിയ 8 കോടി രൂപയുണ്ടായിരുന്നെങ്കിൽ ഇവർക്കെങ്കിലും സൗകര്യമുണ്ടാക്കാമായിരുന്നു.”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ വീചിത്രത്തിനെ ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ചിത്രം പഴയതാണെന്ന് കണ്ടെത്തി. ഹിന്ദു സേവ കേന്ദ്രത്തിൻ്റെ സ്ഥാപകനായ പ്രതീഷ് വിശ്വനാഥ് ഈ ചിത്രം 22 നവംബർ 2018ന് Xൽ പോസ്റ്റ് ചെയ്തതായി നമുക്ക് താഴെ കാണാം.

ഈ രണ്ട് കുഞ്ഞുങ്ങൾ മല കയറി വയ്യാതെയായി കിടന്നുറങ്ങാൻ നോക്കിയപ്പോൾ പോലീസ് ഇവരെ വിശ്രമിക്കാൻ നിർമ്മിച്ച സ്ഥലത് ഉറങ്ങാൻ അനുവദിച്ചില്ല. അതിനാൽ ഇവർ മാലിന്യം നിറഞ്ഞ സ്ഥലത്ത് കിടന്നുറങ്ങുന്നത് എന്ന് പോസ്റ്റ് പറയുന്നു. ഈ ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫരുടെ പേര് താഴെ നൽകിയിട്ടുണ്ട്. ബിബിൻ വൈശാലി എന്നാണ് ഫോട്ടോഗ്രാഫരുടെ പേര്. ഇദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലും ഞങ്ങൾക്ക് ഈ ചിത്രം കണ്ടെത്തി. അദ്ദേഹം ഈ ചിത്രം 5 നവംബർ 2020നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

പോസ്റ്റ് കാണാൻ – Facebook | Archived
നിഗമനം
നിലവിലെ ശബരിമല തീർത്ഥാടന കാലത്തിൽ സന്നിധാനത്ത് രണ്ട് കുഞ്ഞു മാളികപ്പുറങ്ങൾ മാലിന്യം നിറഞ്ഞ സ്ഥലത് കിടന്നുറങ്ങുന്നത്തിൻ്റെ കാഴ്ച എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 7 വർഷം പഴയ ചിത്രമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:ടിപി സെൻകുമാർ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ച മാലിന്യം നിറഞ്ഞ സ്ഥലത്ത് കിടന്നുറങ്ങുന്ന കുഞ്ഞു മാളികപ്പുറങ്ങളുടെ ചിത്രം 7 വർഷം പഴയതാണ്
Fact Check By: K. MukundanResult: Misleading


