തട്ടമിട്ട മൊഞ്ചത്തി ഓടിച്ച ബസ് യഥാർത്ഥത്തിൽ ഇടിച്ചു തകർന്നോ….?
കടപാട്: ഫെസ്ബൂക്
മുസ്ലിം പെൺകുട്ടി ഓടിച്ച ബസ് അപകട മുണ്ടാക്കിയിട്ടില്ല. വൈറൽ വീഡിയോ വ്യാജം
വസ്തുതാ വിശകലനം
തട്ടമിട്ട മൊഞ്ചത്തി ബസ് ഡ്രൈവറായി എത്തി ബസ് ഓടിക്കുന്ന വീഡിയോ കഴിഞ്ഞ ആഴ്ച്ച സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
മലപ്പുറത്ത് മുസ്ലിം പെൺകുട്ടി ബസ് സ്റ്റാർട്ട് ചെയ്ത് ബസ് റോഡിലേയ്ക്ക് കയറ്റി ഓടിക്കുന്ന തും തുടർന്ന് ബസ് ഒരു കടയിലേയ്ക്ക് ഇടിച്ചു കയറി അപകടമുണ്ടായി കിടക്കുന്നതും ആയ വീഡിയോ ഫേസ്ബുക്ക് ഉൾപ്പെടെ എല്ലാ സോഷ്യൽ മീഡിയകളിലും വൈറൽ ആയിരുന്നു. . ഫേസ്ബുക്ക് പോസ്റ്റുകൾ താഴെ കാണുന്ന ലിങ്കുകളിൽ നിന്നും ലഭിക്കും.
ഇതേ കുറിച്ച് YouTube ഇല്‍ പ്രചരിപ്പിക്കുന വിടിയോകള്‍
ഈ വാർത്ത പൂർണ്ണമായും ശരിയല്ല. ഈ വാർത്തയെ പറ്റി മീഡിയാ വൺ ടിവി റിപ്പോർട്ട് ചെയ്തിരുന്നു. അതിന്റെ ലിങ്ക് താഴെ നൽകിയിട്ടുണ്ട്. അതിൽ ആ പെൺകുട്ടിയെ ഇന്റർവ്യൂ ചെയ്തതായി കാണാം.
പെൺകുട്ടി ഓടിച്ച ബസ് എവിടെയും ഇടിച്ചില്ല എന്ന് അവർ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അഫ്ന മുബഷീർ എന്നാണ് പെൺകുട്ടിയുടെ പേര്. എൽ എൽ ബി ബിരുദ വിദ്യാർഥിനിയാണ്. ഭർത്താവ് മുബഷീർ ബിസിനസ് നടത്തുന്നു. ബനാറസ് എന്നു പേരുളള ബസാണ് ആഫ്ന ഓടിച്ചത്. ഇൗ. ബസ് അപകടത്തിൽ പെട്ടിട്ടില്ല. അപകടത്തിൽ പെട്ട ബസിന്റെ പേര് മറ്റൊന്നാണ്
മീഡിയ വൺ ചാനലിലെ റിപ്പോർട്ടറുടെ നിർദേശ പ്രകാരം ഇതേ ബസ് അഫ്‌ന വീണ്ടും ഓടിക്കുന്നുണ്ട്. അഫ്നയും ഭർത്താവും ഇട്ട സ്റ്റാറ്റസ് മറ്റാരോ ദുരുപയോഗം ചെയ്ത് വ്യാജ വാർത്ത ഉണ്ടാക്കി എന്നാണ് അവർ ആരോപിക്കുന്നത്. സ്ത്രീകൾ ബസ് ഓടിക്കുന്നത് ഉൾക്കൊള്ളാൻ പ്രാപ്തരല്ലാത്ത ചിലരാവാം വ്യാജ വീഡിയോക്ക് പിന്നിൽ എന്ന് മീഡിയ വൺ ചാനൽ പറയുന്നു.
വീഡിയോ ഫൂട്ടേജിൽ കാണിക്കുന്ന ഇടിച്ച ബസ് മറ്റൊന്നാണ്. ഈ അപകടം യഥാർത്ഥത്തിൽ നടന്നിരുന്നു. അപകടത്തിൽ പെട്ട ബസ് ഓടിച്ചത് ഒരു പുരുഷനായിരുന്നു. മലപ്പുറം പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 68/2019 ആയി ഈ അപകടം രെജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് സ്റ്റേഷൻ അധികാരി എസ് ഐ ഉമ്മർ കേസിൽ അന്വേഷണം നടത്തി വരികയാണ് എന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മനോരമ ദിനപ്പത്രം ഫെബ്രുവരി എഴാം തീയതി പ്രാദേശികം പേജിൽ അപകടം നടന്ന ബസിന്റെ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ ബസിന്റെ പേര് മറ്റൊന്നാണ്.
നിഗമനം
മലപ്പുറത്ത് മുസ്ലിം പെൺകുട്ടി ഓടിച്ച ബസ് അപകടത്തിൽ പെട്ടിട്ടില്ല. ഇത് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയാണ്. ഒരു പുരുഷൻ ഓടിച്ച ബസാണ് അപകടമുണ്ടാ ക്കിയത്. രണ്ടും രണ്ടുസംഭവങ്ങളാണ്. വ്യത്യസ്തങ്ങളായ രണ്ടു സംഭവങ്ങളെ കൂട്ടിച്ചേർത്ത് വ്യാജമായി ഉണ്ടാക്കിയതാണ് ഈ വീഡിയോ.
Title: തട്ടമിട്ട മൊഞ്ചത്തി ഓടിച്ച ബസ് യഥാർത്ഥത്തിൽ ഇടിച്ചു തകർന്നോ….?" Fact Check By: Deepa M Result: False |