
വിവരണം
മൈസൂരിൽ ടിപ്പു സുൽത്താൻ നിർമിച്ച കിണർ കണ്ടിട്ടില്ലാത്തവർ ക്കായി ഷേർ ചെയ്യൂ എന്ന പേരിൽ സർപ്പിളാ കൃതിയിലുള്ള പടവുകളാൽ ചുറ്റപ്പെട്ട കിണറിന്റെ ചിത്രം ഫേസ്ബുക്കിൽ വൈറ ലാണ്. ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോ എന്നു പരിശോധിക്കാം
പോസ്റ്റ് സംടര്ഷിക്കാന് എവടെ ക്ലിക്ക് ചേയുക.
വസ്തുതാ വിശകലനം
പ്രസ്തുത ചിത്രം 56000 ലധികം ഷേർ ചെയ്യപ്പെട്ടിട്ടുണ്ട്. ചരിത്ര സ്മാരകമെന്ന നിലയിൽ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രമാണിത്. ചിത്രത്തിന് താഴെയുള്ള കമന്റ് ബോക്സിൽ ഇത് വ്യാജ സന്ദേശമാണെ ന്ന് കമന്റ് നൽകിയിട്ടുണ്ട്. പോർട്ടു ഗലിലെ പുരാതനമായ ചരിത്ര സ്മാരകമാണ് ഇതെന്നും കമന്റിൽ സൂചനയുണ്ട്.

അനുവാദം: ഇങ്ങനത്തെ വ്യാജ വാര്‍ത്ത പ്രചാരിക്കരത്….ഇത് ക്വിന്റ ദാ രെഗലെഇര എന്ന് പോര്ടുകളില് ഉള്ള പടികൾ
ഇതുപ്രകാരം ഗൂഗിളിൽ തിറഞ്ഞപ്പോൾ 164000 മറുപടികളാണ് ലഭിച്ചത്.

പോർട്ടു ഗലീ ലെ ചരിത്ര പ്രധാനമായ ക്വിന്റാ ഡാ റേഗലേരിയോ എസ്റ്റേറ്റിലെ 1000 വർഷത്തിലേറെ പഴക്കമുള്ള, സർപ്പി ളാകൃതി യിലുള്ള പടവുകളാൽ ചുറ്റപ്പെട്ട കിണർ ആണിതെന്ന് ഗൂഗിളിനെ പിന്തുടർന്നാൽ കൃത്യമായി മനസ്സിലാകും. മുകളിൽ നിന്നാണ് പ്രവേശന കവാടം. മുകളിൽ നിന്നുമുള്ള പ്രകാശം താഴെ വെള്ളത്തിൽ പതിയുന്നതരം വിശേഷ നിർമിതി യാണുള്ളത്. യുനെസ്കോ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഈ ചരിത്ര കിണറിന്റെ പേരും ഉൾ പെടുത്തി യിട്ടുണ്ട് എന്നും അന്വേഷണത്തിൽ വ്യക്തമാണ്.





നിഗമനം
ഇത് തീർത്തും വ്യാജമായ വാർത്തയാണ്. ടിപ്പു സുൽത്താൻ നിർമിച്ച കിണർ എന്ന പേരിൽ വാർത്ത ഷേർ ചെയ്യുമ്പോൾ നിജസ്ഥിതി അറിഞ്ഞിരിക്കുക. ഇത് മൈസൂരിലെ സ്മാരകമല്ല. പോർട്ടുഗലിലേതാണ്.
ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗള്‍, ഫേസ്ബുക്ക്
![]() |
Title: മൈസൂരിൽ ടിപ്പു സുൽത്താൻ നിർമിച്ച കിണർ സത്യമോ….? Fact Check By: Deepa M Result: False |

Awesome 🙂 Thanks for sharing 🙂