
വിവരണം
ബന്ദിപ്പൂര്‍ വനത്തിലെ തീപിടുത്തത്തില്‍ ചത്ത മൃഗങ്ങളുടെ ചിത്രങ്ങള്‍ എന്ന പേരില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ധാരാളം ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മനുഷ്യാ ഈ ശാപം നീ എവിടെ തീർക്കും ? എന്ന തലക്കെട്ട് നല്കി odiashine.com എന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലും ചിത്രത്തെ കുറിച്ച് ലേഖനം എഴുതുകയും ചെയ്തു. എന്നാല്‍ ഈ ചിത്രങ്ങള്‍ ബന്ദിപ്പൂര്‍ വനത്തിലെ തീപിടിത്തത്തില്‍ അഗ്നിക്ക് ഇരയാക്കിപ്പെട്ട മൃഗങ്ങളുടേതു തന്നെയാണോ പരിശോധിക്കാം.
വിസ്തുത വിശകലനം
പ്രചരിക്കുന്ന ഓരോ ചിത്രവും വ്യാജമാണെന്നതാണ് വസ്തുത. ഓരോന്നും പല വര്‍ഷങ്ങളില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നടന്ന തീപിടുത്തത്തില്‍ ചത്ത മൃഗങ്ങളുടെ ചിത്രങ്ങളാണ്. കോളംബിയയിലെ Necoclí എന്ന പ്രദേശത്ത് 2015 ഏപ്രില്‍ 24നു നടന്ന തീപടിത്തത്തില്‍ ചത്ത പാമ്പിന്റെ ചിത്രമാണിത്. ബന്ദിപ്പൂരിലെയല്ല.

ലിങ്ക് പരിശോധിക്കാം Minuto30.com | Archived Link
കാലിഫോര്‍ണിയയിലെ മാലിബുവില്‍ 2018 നവംബര്‍ എട്ടിനു നടന്ന വൂള്സേ തീപ്പിടുത്തത്തില്‍ തീയില്‍ അകപ്പെട്ട മുയലിന്റെ ചിത്രമാണിത്. സൂമ പ്രസ് പ്രതിനിധി ക്രിസ് റൂസനൗസ്ക്കിയാണ് ചിത്രം ക്യാമറയില്‍ പകര്‍ത്തിയത്.

ലിങ്ക് പരിശോധിക്കാം Dailymail.com | Archived Link
ഇന്ത്യന്‍ വനത്തിലില്ലാത്ത ഒറാങ്ങുട്ടാന്‍ എങ്ങനെയാണ് ബന്ദിപ്പൂര്‍ കാട്ടുതീയില്‍ അകപ്പെടുന്നത്?
ബോര്‍ണിയന്‍ വിഭാഗത്തില്‍പ്പെട്ട ഒറാങ്ങുട്ടാനാണ് ചിത്രത്തിലുള്ളത്. 2016 ഫെബ്രുവരിയില്‍ എടുത്ത ചിത്രമാണിത്. പിന്നീട് മാര്‍ച്ച് മൂന്നിന് ദ് സെന്റര്‍ ഓഫ് ഒറാങ്ങുട്ടാന്‍ പ്രൊട്ടെക്ഷന്‍ ഇതു അന്താരാഷ്ട്ര ന്യൂസ് ഏജന്‍സിയായ Agence France-Presse വഴി പുറത്തുവിടുകയായിരുന്നു. ഇന്റോനേഷ്യയിലെ ബോര്‍ണിയോ ദ്വീപിലെ കുടായി നാഷണല്‍ പാര്‍ക്കിലുണ്ടായ തീപിടുത്തത്തിന്റെ ചിത്രത്തില്‍ നിന്നുള്ളതാണിത്.

ലിങ്ക് പരിശോധിക്കാംKhaleej Times.com | Archived Link
2012 ജൂലൈ 23നു സ്പാനിഷ്-ഫ്രഞ്ച് അതിര്‍ത്തിയിലെ ഡാര്ണിയസ് വനത്തിലുണ്ടായ കാട്ടുതീയില്‍ ചത്ത വരയാടുകളെ പോലെയുള്ള മൃഗങ്ങളുടെ ചിത്രമാണിത്. 17,000 ഏക്കര്‍ വനത്തലുണ്ടായ വന്‍ കാട്ടുതീയായിരുന്നു ഇത്.

നിഗമനം
എല്ലാ ചിത്രങ്ങളും വ്യാജമാണെന്ന് അതാത് തീയതികളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ യഥാര്‍ത്ഥ ചിത്രങ്ങള്‍ സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പരിശോധിച്ചാല്‍ മനസിലാക്കാം. മാത്രമല്ല ബന്ദപ്പൂര് കാട്ടുതീയില്‍ മൃഗങ്ങള്‍ ചത്തിട്ടില്ലെന്ന് വനം വകുപ്പ് അധികൃതരും വിശദീകരണം നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വാര്‍ത്ത വ്യാജമാണെന്ന് തെളിയിക്കാന്‍ സാധിക്കും.

Title:ആ മൃഗങ്ങള്‍ ബന്ദിപ്പൂര്‍ കാട്ടതീയില്‍ അകപ്പെട്ടവ തന്നെയാണോ…?
Fact Check By: Harishankar PrasadResult: False
