
വിവരണം
കൊല്ലപ്പെട്ട കൃപേഷിന്റെ വീട് ഉത്തരേന്ത്യയിൽ അല്ല ഉത്തര കേരളത്തിൽ ആണ്… എന്ന അടിക്കുറിപ്പുമായി ദ്രവിച്ചു തുടങ്ങി യ ഓലകളും ടാർപോളിൻ ഷീറ്റ്കൊണ്ട് നിർമിച്ച ചെറിയ ഒരു പുരയുടെ ചിത്രം പതിനായിരം ഷെയറുകൾ ചെയ്യപ്പെട്ട് വൈറൽ ആയിട്ടുണ്ട്. കാസർഗോഡ് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷ്, ശരത്ത്‌ലാൽ എന്നീ ചെറുപ്പക്കാരെ രാഷ്ട്രീയ പ്രതിയോഗികൾ മൃഗീയമായി വെട്ടി കൊലപ്പെടുത്തിയത് ഇക്കഴിഞ്ഞ ഫെബ്രുവരി 17 നായിരുന്നു.
വസ്തുതാ വിശകലനം
ഇൗ ഒറ്റമുറി ഓലപ്പുര യിലാണ് കൃപേഷ് അന്തിയുറങ്ങി യിരുന്നത് എന്ന തലക്കെട്ടോടെ മാതൃഭൂമി ഓൺലൈൻ വാർത്താ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഉണങ്ങി പൊടിഞ്ഞു തുടങ്ങിയ ഓല മേഞ്ഞ മേൽക്കൂര, മഴക്കാലത്തെ ചോർച്ച തടയാൻ അവിടവിടെയായി വിരിച്ച കറുത്ത ടാർപോളിൻ, ഒറ്റമുറി ഇതാണ് മരിച്ച കൃപേഷിൻെറ വീട് …എന്ന് വാർത്തയിൽ വിവരണമുണ്ട്.
ഓലപ്പുരയിലല്ല കൃപേ ഷിന്റെ പെങ്ങൾ ഇനി അടച്ചുറപ്പുള്ള വീട്ടിൽ; ഹൈബി ഈഡൻ എഎൽഎ വീട് നൽകും എന്ന വാർത്ത മനോരമ ന്യൂസ് ഓൺലൈൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എം എൽ എ യുടെ നേതൃത്വത്തിൽ നടക്കുന്ന തണൽ ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീടു നിർമിക്കുക എന്ന് വാർത്തയിലുണ്ട്.
കേരളത്തിലെ വാർത്താ മാധ്യമങ്ങളിലെല്ലാം കൃപേഷി ന്റെ വീടിന്റെ ചിത്രങ്ങളും വിവരണവും വന്നിരുന്നു

മനോരമ ദിനപ്പത്രത്തിൽ വന്ന ചിത്രം
നിഗമനം
പ്രസ്തുത വീടിന്റെ ചിത്രം കാസർഗോഡ് പെരിയയിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട കോൺഗ്രസ്സ് പ്രവർത്തകരിൽ ഒരാളായ കൃപേഷിന്റെത് എന്ന് വ്യക്തമാണ്. കൃപേഷി ന്റെ വീടിന്റെ പ്രചരിക്കുന്ന ചിത്രം യഥാർത്ഥത്തിൽ അയാളുടെ വീടിന്റെ തു തന്നെയാണ്. മുകളിൽ നിരത്തിയ ലിങ്കുകളിൽ നിന്നും പ്രീയ വായനക്കാർക്ക് ഇക്കാര്യം ഉറപ്പിക്കാവുന്നതാണ്.
ചിത്രങ്ങൾ കടപ്പാട് : manoramanews.com മലയാള മനോരമ ദിനപ്പത്രം

Title:ദ്രവിച്ചു തുടങ്ങിയ ഓലപ്പുര കൊല്ലപ്പെട്ട കൃപേഷിന്റേത് തന്നെയോ…
Fact Check By: Deepa MResult: True
