പുൽവാമ ഭീകരാക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്…?

ദേശിയ്

വിവരണം

ഇക്കഴിഞ്ഞ ഫെബ്രുവരി 14 ന്‌ പുൽവാമയിൽ സി ആർ പിഎഫ് ജവാന്മാരുടെ വാഹന വ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തിന്റെ സിസി ടിവി  ദൃശ്യങ്ങൾ എന്ന പേരിൽ ഫെസ്ബുക്കിൽ പ്രചരിക്കുന്ന 9 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോ വൈറലായി മാറികഴിഞ്ഞു.

പുൽവാമ ആക്രമണത്തിന്റെ സിസി ടിവി വീഡിയോ എന്ന പേരിൽ sachin chaudhary എന്ന പ്രൊഫൈലിൽ നിന്നുമാണ് ഫെസ്ബുക്കിൽ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

വസ്തുതാ വിശകലനം

ഇത് യഥാർത്ഥ വീഡിയോ ആണോ അതോ എന്തെങ്കിലും പൊള്ളത്തരം ഇതിന്റെ പിന്നിലുണ്ടോ എന്ന് നമുക്ക് അന്വേഷിക്കാം

healthymalayali.com എന്ന വാർത്താ ചാനൽ മേൽപറഞ്ഞ വീഡിയോ സഹിതം ഇത് വാർത്തയായി നൽകിയിട്ടുണ്ട്.

Healthy Malayali| Archived link

യുട്യൂബ്, ട്വിറ്റർ എന്നീ സാമൂഹിക മാധ്യമങ്ങളിലും ഇതേ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

ഇൗ വീഡിയോ ഫൂട്ടെജിൽ കാണുന്ന ദൃശ്യങ്ങൾ പുൽവാമ ആക്രമണത്തി ന്റേത് അല്ല. സിറിയ- ടർക്കി അതിർത്തിയിൽ ചെക്ക് പോയന്റിനു സമീപം ഫെബ്രുവരി 12 ന്‌ നടന്ന കാർ ബോംബ് സ്ഫോടനത്തിന്റെ ദൃശ്യങ്ങളാണിത്. ടർക്കിയുടെ സിറിയൻ അതിർത്തി നഗരമായ അൽ റായിയിൽ നടന്ന സ്ഫോടനത്തിൽ 4 തദ്ദേശീയർക്കും 3 സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു എന്നാണ് റിപ്പോർട്ട്. ഐ എസ് തീവ്രവാദികളിൽ നിന്നും 2016 ൽ തിരികെ പിടിച്ച നഗരമാണ് അൽറായി.

ടർക്കിയിലെ എൻ ടിവി എന്ന  വാർത്താ ചാനലിൽ വന്ന   റിപ്പോർട്ട് ആണിത്:

NTV.com| Archived link

Ozturk എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നും ഫെബ്രുവരി 12 ന്‌ ഇതേ വീഡിയോ സിറിയ ടർക്കി സ്ഫോടനത്തിന്റെ പേരിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

നിഗമനം

ഇത് തീർത്തും വ്യാജമായ വീഡിയോയാണ്. സിറിയയിൽ നടന്ന സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ പുൽവാമയിലേത് എന്ന മട്ടിൽ പ്രചരിപ്പിക്കുകയാണ്. വാർത്തയുടെ സത്യാവസ്ഥ മനസ്സിലാക്കാതെ പ്രീയ വായനക്കാർ ഇതു വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അപേക്ഷിക്കുന്നു.

ചിത്രം കടപാട്: NTV Turkey, Twitter, healthymalayali.com

Avatar

Title:പുൽവാമ ഭീകരാക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്…?

Fact Check By: Deepa M 

Result: False