
വിവരണം
“വ്യത്യസ്തമായ ഒരു പേജു” എന്ന ഫെസ്ബുക്ക് പേജിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന പോസ്റ്റാണ് ഇവിടെ കൊടുത്തിട്ടുള്ളത്. ‘ കണ്ടോളൂ…. എല്ലാം റെഡിയായി…. ഇനി ഒരു ഓർഡർ മാത്രം’ എന്ന വിവരണത്തോടെ പ്രചരിപ്പിക്കുന്ന പോസ്റ്റ് കൊണ്ട് പേജ്ഉദ്ദേശിക്കുന്നത് പുൽവാമ ഭീകരാക്രമണത്തിനെതിരേ ഇന്ത്യ യുദ്ധ സന്നാഹങ്ങളൊരുക്കി സജ്ജമായി കഴിഞ്ഞു എന്നാണ്. ഇന്ത്യ പാകിസ്താനോട് എപ്രകാരം പകരം ചോദിക്കുമെന്നറിയാൻ ലോകം മുഴുവൻ ഉറ്റു നോക്കുന്നുണ്ട്. മുകളിലെ വീഡിയോയിൽ കാണുന്നതു പോലെ പോർ വിമാനങ്ങളുമായി ഇന്ത്യ യുദ്ധ ത്തിന് തയ്യാറെടുത്തു കഴിഞ്ഞോ എന്ന് നമുക്ക് അന്വേഷിച്ചു നോക്കാം
വസ്തുതാ വിശകലനം
ഞങ്ങള് ഈ വിഡിയോ ഫ്രേം ബൈ ഫ്രേം പരിശോധിച്ചു എന്നതു ഗൂഗള് reverse image റെരുക് നടത്തി. മേൽ കാണിച്ച വീഡിയോയുടെ കൂടുതൽ വിശദാംശങ്ങൾ ഞങ്ങൾക്ക് ഇന്റർനെറ്റിൽ നിന്നും ലഭിച്ചു.
Google Reverse Image ഫലങ്കല്

അതു പ്രകാരം ഈ വീഡിയോ ഇന്ത്യൻ സൈന്യ ത്തിന്റേതല്ല. അമേരിക്കയുടെ വ്യോമസേനാ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള യുദ്ധ വിമാനങ്ങളുടെ ‘ ആനനട’ എന്ന് താല്പര്യ പൂർവ്വം അവർ പേരിട്ടു വിളിക്കുന്ന ഒരു പ്രദർശനമാണിത്. പോർവിമാനങ്ങളുടെ പരേഡ് എന്നു പറയാം. എഫ് – 16 എന്ന അമേരിക്കൻ പോർവിമാനങ്ങൾ ഒന്നിച്ചു പറന്നുയരുന്നതിന് മുമ്പുള്ള റൺവേ ദൃശ്യമാണ് ഇൗ ആനനട. അമേരിക്കയെ വൈരികളായി പ്രഖ്യാപിച്ചിരിക്കുന്ന ഉത്തര കൊറിയയുടെ പ്രസിഡന്റ് കിം ജോങ് യുന്നിനെ വ്യോമസേനാ ശക്തി കാട്ടികൊടുക്കുക എന്ന ഉദ്ദേശമാണ് ഇൗ പരേഡിന് പിന്നിൽ. അമേരിക്ക – ഉത്തര കൊറിയ വൈരം യുദ്ധത്തിലേക്ക് നീങ്ങുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.
ഇതിന്റെ വീഡിയോ ആണ് ഇന്ത്യൻ സൈന്യത്തിന്റെ തയ്യാറെടുപ്പിന്റെ പേരിൽ പ്രചരിപ്പിക്കുന്നത്.
വികിപെടിയെയില് ലഭിച്ച വിമാനന്കളുടെ പട്ടികെയില് എഫ്-16 വിമാനതിണ്ടേ പേര് ഇല്ല.
നിഗമനം
ഈ വാർത്ത വ്യാജമാണ്. അമേരിക്കയുടെ വ്യോമസേനാ പരെടിന്റെ വീഡിയോ എടുത്ത് ഇന്ത്യൻ സൈന്യത്തി ന്റേത് എന്ന പേരിൽ വ്യാജ പ്രചരണം നടത്തുകയാണ് വ്യത്യസ്തമായ ഒരു പേജു എന്ന ഫേസ്ബുക്ക് പേജ്. അമേരിക്കൻ വ്യോമസേനയുടെ എ ഫ് – 16 യുദ്ധ വിമാനങ്ങൾ ഇന്ത്യയുടെ വ്യോമസേനയ്ക്ക് ഇല്ല. വിക്കി പീഡിയ യിൽ ഇന്ത്യൻ സൈന്യത്തിന്റെ വിമാനങ്ങളുടെ ലിസ്റ്റ് നൽകിയിട്ടുണ്ട്. അതിലൊന്നും എ ഫ് -16 വിമാനം അനുക്രമം ചെയ്തിട്ടില്ല. അതുകൊണ്ട് തെറ്റിദ്ധാരണ പരത്തുന്ന ഈ വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ മാന്യ വായനക്കാർ ശ്രമിക്കുക.
