
ചിത്രം കടപാട്: ഗൂഗള്‍
തിരുവനന്തപുരം എം.പി. ശശി തരൂര്‍ മത്സ്യതൊഴിലാളികളെ സമാധാന നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തെന്ന വാര്‍ത്ത സാമുഹിക മാധ്യമങ്ങളിൽ വേഗതയോടെ പ്രചരിച്ചു കൊണ്ടിരിക്കുന്നു. ഈയിടെ കേരളം കണ്ട മഹാപ്രളയത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ സൈന്യത്തിന്റെ ഒപ്പം നിന്ന് പീഡിതരെ സഹായിച്ച മത്സ്യതൊഴിലാളികൾക്ക് നോബല്‍ സമ്മാനം പോലെയുള്ള പ്രശംസ നൽകി ആദരിക്കണമെന്ന് എം.പി. ശശി തരൂര്‍ നാമനിര്‍ദേശം ചെയ്ത വാര്‍ത്ത പല മാധ്യമങ്ങളും പ്രചരിപ്പിച്ചു കാണുന്നു. ഇതിൽ സത്യമുണ്ടോ അതോ ഇല്ലെയോ എന്ന് അറിയാനായി ഞങ്ങള്‍ ഇന്നത്തെ വസ്തുതകള്‍ പരിശോധിച്ചു. പരിശോധനയിലേക്ക് കടക്കുന്നതിന് മുമ്പേ വിവിധ മാധ്യമങ്ങൾ പ്രചരിപ്പിച്ച ചില വാര്‍ത്തകള്‍ നിരീക്ഷിക്കാം:
വിവരണം:
ഇതേ സന്ദര്‍ഭത്തില്‍ വിവിധ മാധ്യമങ്ങളിൽ അത്പോലെ സാമുഹിക മധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില വാര്‍ത്തകള്‍:
ഫേസ് ബുക്കിൽ പ്രചരിക്കുന്ന വിവിധ വാർത്തകളുടെ പോസ്റ്റുകള്‍:
കടപാട്: ഫേസ്ബുക്ക്
മുകളിൽ നല്‍കിയ വാര്‍ത്തകളില്‍ പ്രചരിക്കുന്നപോലെ മത്സ്യത്തൊഴിലാളികള്‍ക്കായി സമാധാന നോബലിന് നാമനിര്‍ദേശം നല്‍കിയ വാര്‍ത്ത വസ്തുനിഷ്ഠ മാണോ അതോ വെറും അപവാദം മാത്രമാണോ..? ഈ ചോദ്യത്തിന്റെ ഉത്തരം നമുക്ക് അന്വേഷിക്കാം.
വസ്തുത വിശകലനം:
എം.പി. ശശി തരൂര്‍ അദ്ദേഹത്തിന്റെ ആധികാരിക സാമുഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ നോർവീജിയൻ നോബല്‍ കമ്മറ്റിയുടെ ചെയർമാൻ ബെരിറ്റ് രേയിസ്സ്-എന്ധേര്സന്‍ന് എഴുതിയ കത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. തരൂരിന്റെ ഫേസ്ബുക്ക് അക്കൌണ്ടില്‍ പോസ്റ്റ് ചെയ്ത കത്ത് ഇപ്രകാരം:
ഇതേ കത്ത് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും പോസ്റ്റ് ചെയ്തിട്ടുണ്ട്:
https://www.instagram.com/p/BtjLXGgHfi6/?utm_source=ig_web_copy_link



കടപ്പാട്: ശശി തരൂരിന്റെ ഫേസ്ബുക്ക് അക്കൗണ്ട്
ഈ കത്തില്‍ എം.പി. ശശി തരൂര്‍ കേരളതില്‍ ഓഗസ്റ്റ് മാസത്തില്‍ സംഭവിച്ച പ്രളയത്തിനെ കുറിച്ച് എഴുതിയിട്ടുണ്ട്. പ്രളയത്തിന്റെ തീവ്രത അതിൽ വ്യക്തമാക്കിയിട്ടുണ്ട്.. 488 മനുഷ്യ ജീവനുകൾ അപഹരിച്ചു, 14 ജില്ലകളില്‍ 50 ലക്ഷത്തിലധികം ജനങ്ങളെ പ്രളയം ബാധിച്ചു. 20000 വിടുകളും 83000km റോഡുകളും ഹൈവേകളും 341 ഉരുൾപൊട്ടലിൽ നശിച്ചു. നിരവധി ആളുകൾ അവരുടെ വീടിന്റെ ടെറസില്‍ ഒരു സഹായം ഇല്ലാതെ ഒറ്റപ്പെട്ടു പോയി. കേരളതിലെ പരിസ്ഥിതിയുടെ പരിചയക്കുറവ് കൊണ്ട്, നാവിക സേന, വ്യോമ സേന ഒപ്പം എന്‍.ഡി.ആർ.എഫിനും രക്ഷാപ്രവർത്തനം നിര്‍വഹിക്കുമ്പോള്‍ തടസ്സങ്ങളും വെല്ലുവിളികളും നേരിടേണ്ടി വന്നു. ഈ സമയത്ത് മത്സ്യത്തൊഴിലാളികള്‍ അവരുടെ ഉപജീവന മാർഗമായ തോണികളുമായി എത്തി ജനങ്ങളെ സഹായിക്കാൻ മുന്നിട്ട് ഇറങ്ങി. പരിസ്ഥിതി കുറിച്ചുള്ള അറിവ് ഉപയോഗിച്ച് ഇവര്‍ രക്ഷാപ്രവർത്തനങ്ങൾ സുഗമമാക്കി മാറ്റി.
പാവങ്ങളായ മത്സ്യത്തൊഴിലാളികൾക്ക് പലതരം കഷ്ടപ്പാടുകൾ ദിവസവും നേരിടേണ്ടി വരും. ഇത്ര മോശമായ സാഹചര്യങ്ങളിൽ ജീവിതം പുലർത്തുന്ന ഈ പാവപെട്ട ‘ കടലിന്റെ യോദ്ധാക്കൾ ജനങ്ങളുടെ പ്രാണൻ രക്ഷിച്ചു.
അവരുടെ ഈ മനുഷ്യത്വ പരവും നിസ്വാര്‍ത്ഥവുമായ സേവനത്തിന് ഈ മത്സ്യത്തൊഴിലാളികൾക്ക് സമാധാന നോബല്‍ സമ്മാനത്തിനു പരിഗണി ക്കണമെന്ന് എം.പി. അഭ്യര്‍ഥിച്ചു.
നിഗമനം:
എം.പി. ശശി തരൂര്‍ സമാധാന നോബല്‍ സമ്മാനത്തിന് കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നാമനിർദ്ദേശം ചെയ്ത വാര്‍ത്ത സത്യം ആണ്. അദ്ദേഹം ആധികാരിക അക്കൗണ്ടുകളിൽ നോര്വിജിയന്‍ നോബല്‍ കമിറ്റിയുടെ ചെയർമാന്‍ ബെരിറ്റ് രേയിസ്സ്-എന്ധേര്സന്‍ന് എഴുതിയ കത്ത് പോസ്റ്റ് ചെയ്ത് വ്യക്തം ആക്കിയിട്ടുണ്ട്.
![]() |
Title: വസ്തുത പരിശോദന: സമാധാന നോബലിന് മത്സ്യത്തൊഴിലാളികളെ നാമനിർദ്ദേശം ചെയ്ത് ശശി തരൂര്‍ എം.പി.” Fact Check By: Harish Nair Result: Real News |
