വസ്തുത പരിശോധന: കുസാറ്റ് ക്യാമ്പസില്‍ സരസ്വതി പൂജയ്ക്ക് അനുമതി നല്കിയതിന്റെ പിന്നില്‍ RSS?

രാഷ്ട്രീയം | Politics
ചിത്രം കടപാട്: ഗൂഗള്‍

ഇക്കഴിഞ്ഞ ദിവസം വിവാദമായ വിഷയമാണ് കൊച്ചി സര്‍വ്വകലാശാലയില്‍ വടക്കേ ഇന്ത്യന്‍ വിദ്യര്‍ത്ഥികള്‍ക്ക് ക്യാമ്പസില്‍ സരസ്വതി പൂജ ചെയ്യാന്‍ ആദ്യം അനുമതി നിഷേധിക്കുകയും ഒടുവില്‍ അനുവദിക്കുകയും ചെയ്ത സംഭവം. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനെ തുടര്‍ന്ന്‍ അനുമതി ലഭിച്ചതായി പല മാധ്യമങ്ങളും വാര്‍ത്ത‍ പ്രചരിപ്പിച്ചിരുന്നു. ഈ വാർത്ത യെ പറ്റിയുള്ള വിവിധ വിവരണ ങ്ങൾ മാധ്യമങ്ങളിലും സാമുഹിക മാധ്യമങ്കളിലും പ്രച്ചരിച്ചു കാണുന്നുണ്ട്. ഈ തിരുമാനമാനത്തിന്റെ പിന്നില്‍ സംഘപരിവാര്‍ ആണ് എന്ന ആരോപണം മാധ്യമങ്ങൾ എടുത്തു പറയുന്നുണ്ട്. സംഘപരിവാർ സഹായത്തോടെ നടത്തിയ പ്രതിഷേധമാണ് കൊച്ചി സര്‍വകലാശാലയുടെ തിരുമാനം മാറ്റാന്‍ ഇടയാക്കിയത് എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലേതടക്കം അഭിപ്രായ പ്രകടനങ്ങൾ. ഇതിന്റെ പിന്നിൽ എത്ര വസ്തുതയുണ്ട് എന്ന് നമുക്ക് പരിശോധിക്കാം.

വിവരണം:

ഇതേ വാർത്തയുടെ പല വിവരണങ്ങള്‍ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. തേജസ്‌ എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധിച്ച ലേഖനത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് സംഘപരിവാർ പിന്തുണ ലഭിച്ചു എന്ന കാരണത്താൽ സര്‍വകലാശാല അവരുടെ തിരുമാനം മാറ്റി എന്നാണ് ലേഖനത്തിൽ വ്യക്തമാക്കുന്നത് . ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചേയുക.

ഇതേ  വാർത്തയേക്കുറിച്ചുള്ള ഫേസ്ബുക്കിലെ വിവിധ വിവരണങ്ങൾ ഇപ്രകാരം:

ഈ വാര്‍ത്തയ്ക്ക് ട്വിറ്ററിലും ഒരുപാട് പ്രചരണം ലഭിക്കുകയുണ്ടായി. ഇതേ ക്കുറിച്ചുള്ള ചില ട്വീറ്റുകൾ താഴെ കൊടുക്കുന്നു:

https://twitter.com/SOORAJVU15/status/1093351121588867073

വിവരണങ്ങലിലെല്ലാം പ്രതിഷേധത്തെ തുടർന്ന് കൊച്ചി സര്‍വകലാശാല വൈസ് ചാൻസലർ അനുമതി നല്‍കിയതാണ് എന്ന് പറയുന്നുണ്ട്. പക്ഷേ ഇതിനിടെ പിന്നില്‍ സന്ഘപരിവാരുടെ കൈ ഉണ്ട് എന്ന് ആരോപിക്കുന്നു. സംഘപരിവാര്‍ ഇവരെ ഏതെങ്കിലും രിതിയില്‍ സഹായിച്ചോ അതോ പ്രതിഷേധത്തിന്റെ പശ്ചാതലത്തില്‍ സര്‍വകലശാല അവരുടെ തിരുമാനം മാറ്റിയതാണോ…ഇങ്ങനെ ചില ചോദ്യങ്ങളുടെ ഉത്തരം ഞങ്ങള്‍ അന്വേഷിച്ച് കണ്ടുപിടിക്കാൻ ചില ശ്രമങ്ങൾ നടത്തി

വസ്തുതാ വിശകലനം:

സരസ്വതി പൂജ ആഘോഷിക്കാനായി വടക്കേ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വൈസ്  ചാൻസിലർക്കു കത്ത് എഴുതി അനുമതി ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത അപേക്ഷേ വൈസ് ചാൻസിലർ തള്ളി. ഇതേ തുടർന്ന് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.

ചിത്രം കടപാട്: എ.എന്‍.ആയ.

ANI വാര്‍ത്ത‍

https://www.youtube.com/watch?v=RBSWvlU4QDo

ജനം ടി.വി.യുടെ മേൽകാണുന്ന വാർത്തപ്രകാരം സരസ്വതി പൂജ മതപരമായ ചടങ്ങാണ്, ഇത് കോളേജില്‍ നടത്താന്‍ അനുമതി നല്‍കാന്‍ കഴിയില്ല എന്ന് വൈസ് ചന്സില്ലര്‍ അറിയിച്ചു. ഇതിനെത്തുടർന്നു വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. ക്രിസ്മസ് ആഘോഷങ്ങൾ ക്യാമ്പസില്‍ നടത്താറുണ്ട് എന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിച്ചു. ഇതി ന്റെ  മറുപടിയായി വൈസ് ചാൻസലർ ക്രിസ്മസ് മതപരമായ ചടങ്ങല്ല എന്ന് പ്രതികരിച്ചു.

വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനെ തുടർന്ന് വൈസ് ചാൻസിലർ സരസ്വതി പൂജ ആഘോഷിക്കാന്‍ അനുമതി നല്‍കി.

ഇതില്‍ സന്ഘപരിവരുടെ ഇടപെടലുകളുടെ രേഖകളൊന്നും നിലവിലില്ല.. അതിനാൽ ഈ തിരുമാനത്തില്‍ സംഘപരിവാറിന് പങ്കാളിത്തമുണ്ടെന്ന്  വ്യക്തമല്ല.

നിഗമനം:

വടക്ക് ഇന്ത്യന്‍ വിദ്യാർത്ഥികൾക്ക് സരസ്വതി പൂജയ്‌ക്കു വേണ്ടി അനുമതി ആദ്യം നിഷേധിച്ചു ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ തുടർന്ന് അനുമതി നല്‍കി.

Misleading Title: വസ്തുത പരിശോധന: കുസാറ്റ് ക്യാമ്പസില്‍ സരസ്വതി പൂജയ്ക്ക് അനുമതി നല്കിയതിന്റെ പിന്നില്‍ RSS?”
Fact Check By: Harish Nair 
Result: Misleading