വായ്പയെടുത്ത കർഷകനെ കബളിപ്പിക്കാൻ ഫെഡറൽ ബാങ്ക് ശ്രമിച്ചോ…

സാമൂഹികം
ചിത്രം കടപാട്: മറുനാടന്‍ മലയാളീ ഫെസ്ബൂക്

വിവരണം

മറുനാടൻ മലയാളി എന്ന ഫേസ്ബുക്ക് പേജിൽ കാർഷിക ലോണെടുത്ത  കർഷകനെ ഊരാക്കുടിലാക്കാൻ ശ്രമിച്ച ബാങ്ക് അധികൃതർക്ക് ലഭിച്ചത് എട്ടിന്റെ പണി എന്ന തലക്കെട്ടോടെ ഫെഡറൽ ബാങ്ക് നടപടികൾക്കെതിരെ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. കാട്ടാക്കട സ്വദേശിയായ ചന്ദ്രൻ എന്നയാൾ ഒന്നര ഏക്കർ പണയപ്പെടുത്തി 2007 ഇൽ   5 ലക്ഷം രൂപ വായ്പ എടുത്തു. തിരിച്ചടവ് മുടങ്ങിയതോടെ ഫെഡററൽ ബാങ്ക് ഈ വ്യക്തിക്കെതിരെ കേസ് കൊടുക്കുകയും ബാങ്കിന് അനുകൂലമായി വിധി വരുകയും ചെയ്തു.  പലിശ ഉൾപ്പെടെ 10 ലക്ഷം രൂപ ബാങ്കിലടയ്ക്കണമെന്നാ യിരുന്നു കോടതി വിധി. ഇതിനിടെ വസ്തു വിൽക്കാൻ ബാങ്ക് അധികൃതർ കോടതി നോട്ടീസ് വസ്തുവിൽ പതിച്ചെന്ന് മറുനാടൻ മലയാളിയുടെ വാർത്തയിൽ പരാമർശിക്കുന്നു. . 6 ലക്ഷം രൂപ അടച്ച് വൺ ടൈം സെറ്റിൽമെന്റ് നടത്താമെന്നും അതിനായി 6 ലക്ഷം രൂപ ബാങ്കിൽ അടച്ചാൽ മതിയെന്നും പറഞ്ഞുകൊണ്ട് ബാങ്ക് മാനേജർ തന്നെ സമീപിച്ചിരുന്നതായി ചന്ദ്രൻ ആരോപിക്കുന്നു എന്ന് മറുനാടന്റെ വീഡിയോയിൽ പറയുന്നുണ്ട്. അതുപ്രകാരം ജപ്തി ഒഴിവാക്കാൻ ചന്ദ്രൻ 5 ലക്ഷം രൂപ രസീത് കൈപ്പറ്റി ബാങ്കിന് കൈമാറിയെന്നും വാർത്തയിൽ പരാമർശമുണ്ട്. എന്നാൽ ഈ പണം ലോൺ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാ തെ ബാങ്കുകാർ സേഫ് കസ്റ്റഡിയിൽ വച്ചു എന്നാണ് ചന്ദ്രൻ പറയുന്നത്. അടച്ച തുക കൂടാതെ 7 ലക്ഷം രൂപ കൂടി ചന്ദ്രൻ ബാങ്കിൽ അടച്ചാൽ മാത്രമേ ബാധ്യത തീരൂ എന്ന് ബാങ്കുകാർ ഇദ്ദേഹത്തെ അറിയിച്ചു എന്നും വാർത്തയിൽ പറയുന്നു. നിയമോപദേശം തേടിയ ശേഷം ഇദ്ദേഹം ബാങ്കിലെത്തി അധികൃതരുമായി സംസാരിച്ചു. പിന്നീട് ബാങ്കുകാർ പോലീസിനെ വിളിച്ചു വരുത്തുകയും പോലീസ് ബാങ്കുകാരുടെ ഭാഗത്ത് തെറ്റുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തതായി വാർത്തയിൽ മറുനാടൻ വ്യക്തമാക്കുന്നു.  

Archived link

വസ്തുതാ വിശകലനം

ഇതിൽ  വാസ്തവ വിരുദ്ധമായ പ്രചരണങ്ങൾ ഉണ്ടോ എന്ന് നമുക്ക് പരിശോധിക്കാം ബാങ്ക് നൽകിയ വിശദീകരണം എന്ന പേരിൽ മറുനാടൻ മലയാളിയുടെ പേജിൽ 20/02/2019 ന്‌ ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മറുനാടന്‍ മലയാളി വാര്‍ത്ത | Archived link

അത് ഇപ്രകാരം: കാർഷിക ലോൺ എടുത്തതുമായി ബന്ധപ്പെട്ട് ചന്ദ്രന് ഫെഡററൽ ബാങ്ക് കാട്ടാക്കട ശാഖയിൽ 12 ലക്ഷം രൂപ കുടിശ്ശികയുണ്ട്. പലിശയും ചേർത്താണിത്. ലോൺ കാലാവധി അവസാനിച്ച പ്പോൾ ഇത് നോൺ പേർഫോമിങ് അസറ്റ് ആയി പ്രഖ്യാപിച്ചു. 5ലക്ഷം രൂപ ബാങ്കിൽ അടച്ച അന്നുതന്നെ മൊത്തം 12 ലക്ഷം രൂപ കുടിശ്ശിക ഉണ്ടെന്ന് ചന്ദ്രനെ ബോധ്യപ്പെടുത്തിയിരുന്നു. മേൽപറഞ്ഞ തുക അടച്ചത് കേസ് ഫയൽ ചെയ്ത അക്കൗണ്ടിൽ ആയതിനാൽ ലോൺ അക്കൗണ്ടിലേക്ക് ഈ തുക ക്രെഡിറ്റ് ചെയ്തിട്ടില്ല. ഇത് ബാങ്ക് നാളുകളായി പിന്തുടർന്ന് വരുന്ന ചട്ടമാണ്. ബാക്കി 7 ലക്ഷം അടയ്ക്കണമെന്ന് ചന്ദ്രന് അറിയിപ്പ് നൽകിയിരുന്നു.

വാർത്തയിൽ പറയുന്നതു പോലെ ആറു ലക്ഷം രൂപ അടച്ചാൽ ചന്ദ്രന്റെ ബാധ്യതകൾ തീരും എന്ന് ഇതുവരെ ബാങ്ക് പറഞ്ഞിട്ടില്ല.

എന്നാൽ ഫെബ്രുവരി 8 ന്‌ അഞ്ചു ലക്ഷം രൂപ അടച്ച  ചന്ദ്രൻ  13 ന് അഭിഭാഷകനും ആളുകളുമായി ബാങ്കിലെത്തുകയും അഞ്ചു ലക്ഷം രൂപ യിൽ ബാധ്യത തീർക്കണമെന്ന് ആവശ്യപ്പെടുകയും ബഹളമുണ്ടാക്കുകയും  ചെയ്തു.

ബാങ്ക് ഇതിനെതിരെ നിയമ നടപടികൾക്ക് ഒരുങ്ങുകയാണ്. ചന്ദ്രൻ ബാങ്കിനെ തിരെ സത്യ വിരുദ്ധമായ വാർത്ത നൽകുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്ന് വിശദീകരണ കുറിപ്പിൽ ചന്ദ്രൻ ആരോപിക്കുന്നു.

ഫെഡറൽ ബാങ്ക് അധികൃതർ മറുനാടൻ മലയാളിക്ക് നൽകിയ വിശദീകരണം ചുവടെ ചേർക്കുന്നു:

ഫെഡറൽ ബാങ്ക് മാർക്കറ്റിംഗ് വിഭാഗം സീനിയർ മാനേജർ ജസ്റ്റിൻ കെ ജെ യുടെ വാക്കുകളിൽ ഇതൊരു വ്യാജ വാർത്തയാണ്. ബാങ്ക് അധികൃതർ ചന്ദ്രനെ കബളിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. ഇത്തരം നിരവധി ലോണുകൾ നൽകിയ പാരമ്പര്യം ബാങ്കിനുണ്ട്. കബളിപ്പിച്ച് പണം തട്ടിയെടുക്കേണ്ട കാര്യം ബാങ്കിനില്ല എന്നും അദ്ദേഹം പറയുന്നു. ബാങ്ക് അധികൃതർ മറുനാടൻ മലയാളിക്ക് നൽകിയ വിശദീകരണ കത്ത് താഴെ കൊടുക്കുന്നു.

നിഗമനം

മേൽപറഞ്ഞ വിശകലനത്തിൽ നിന്നും ഇതു പൂർണമായി വിശ്വസിക്കാവുന്ന   വാർത്തയല്ല എന്ന നിഗമനത്തിൽ ഞങ്ങളുടെ അന്വേഷണം  എത്തിച്ചേരുന്നു. മറുനാടൻ മലയാളിയുടെ വീഡിയോയിൽ ബാങ്ക് അധികൃതരുടെയോ പരാതി ഉന്നയിച്ച ചന്ദ്രന്റെയോ വാക്കുകൾ നേരിട്ട് രേഖപ്പെടുത്തിയിട്ടില്ല. വാർത്തയിൽ പൊതുവായി പറഞ്ഞു പോകുന്നു എന്നു മാത്രമേയുള്ളൂ. ആരോപണത്തെ പറ്റി മതിയായ തെളിവുകൾ നിരത്താൻ മറുനാടൻ മലയാളിക്ക് ക ഴിഞ്ഞിട്ടില്ല.  വാർത്ത അതിനാൽ നൂറു ശതമാനം വിശ്വസനീയമല്ല.

ചിത്രം കടപാട്: ഫെസ്ബൂക്, മറുനാടന്‍ മലയാളി

Avatar

Title:വായ്പയെടുത്ത കർഷകനെ കബളിപ്പിക്കാൻ ഫെഡറൽ ബാങ്ക് ശ്രമിച്ചോ…

Fact Check By: Deepa M 

Result: Mixture