
വിവരണം
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ 10 നും 50 നും ഇടയ്ക്ക് പ്രായമുള്ള എല്ലാ സ്ത്രീകൾക്കും ദർശനം നടത്താമെന്ന സുപ്രീംകോടതി വിധി ചരിത്രമായി മാറിയിരുന്നു. തുടർന്ന് കേരളത്തിൽ മാത്രമല്ല ഇന്ത്യ ഒട്ടാകെ വിധി പലരീതിയിൽ പ്രതിധ്വനിച്ചു. പലയിടത്തും അക്രമങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടായി. തുടർന്ന് സാമുദായിക സംഘടനകളും വ്യക്തികളുമടക്കം 40 ലേറെ റിവ്യൂ ഹർജി സുപ്രീകോടതി ക്ക് നൽകിയിരുന്നു.


തിരുവിതാംകൂർ ദേവസ്വം ബോർഡ് അന്ന് ഭക്തർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ക്ഷേത്രം ഭക്തരുടെ ഇടമാണെന്നും അവരുടെ വിശ്വാസങ്ങളാണ് അവിടെ സംരക്ഷിക്കപ്പെടേണ്ട ത് എന്ന നിലപാടാണ് ബോർഡ് സ്വീകരിച്ചത്. ലിംഗ സമത്വം എന്ന ഭരണഘടന പ്രകാരമാണ് കോടതി വിധി പ്രഖ്യാപിച്ചത്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി ആയതിനാൽ ആർത്തവം നിലയ്ക്കാത്ത സ്ത്രീകൾ ദർശിക്കാൻ പാടില്ല എന്നതാണ് വിശ്വാസം.

വസ്തുതാ വിശകലനം
സുപ്രീം കോടതി വിധി സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പിച്ചു പറഞ്ഞിരുന്നു. ശബരിമല അക്രമങ്ങൾക്ക് പിന്നിൽ സംഘപരിവാർ സംഘടനളും ബിജെപി യുമാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ഭരണഘടനാ വിരുദ്ധമായ അവരുടെ നടപടികൾ അംഗീകരിച്ചു കൊടുക്കില്ലെന്നും സുപ്രീംകോടതി വിധി നടപ്പിലാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://malayalam.news18.com/news/
ശബരിമല വിധിയെ സുപ്രീം കോടതിയിൽ ദേവസ്വം ബോർഡ് അനുകൂലിച്ചത് തന്റെ അറിവോടെയല്ല എന്ന പ്രസിഡന്റ് എ. പദ്മകുമാ റിന്റെ പ്രസ്താവന പുതിയ വിവാദങ്ങൾക്ക് വഴി തെളിച്ചി രിക്കുക യാണ്. ഭക്തരുടെ താൽപര്യ പ്രകാരം സാവകാശ ഹർജിയിലൂന്നി യുവതീപ്രവേശനം നീട്ടേണ്ടത്തിന് പകരം വിധിയെ അനുകൂലിക്കു കയാണ് ദേവസ്വം ബോർഡ് അഭിഭാഷകൻ ചെയ്തതെന്ന് പദ്മകുമാർ ആരോപിച്ചു.
വിവാദം മുറുകന്നതിനിടെയാണ് ദേവസ്വം ബോർഡ് കമ്മീഷണർ സിപിഐ എം പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി പാർട്ടി ആസ്ഥാനമായ എകെജി സെന്ററിൽ കൂടിക്കഴാഴ്ച നടത്തിയത്.
https://www.thenewsminute.com/

തന്നെ ഒറ്റപ്പെടുത്തുന്നു നിലപാടാണ് ദേവസ്വം ബോർഡ് സ്വീകരിക്കുന്നതെന്ന് അംഗങ്ങളിൽ ചിലരുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് പദ്മകുമാർ ആരോപിച്ചു.
നിഗമനം
ഫെബ്രുവരി എട്ടാം തിയതി കേരളത്തിൽ ചർച്ചാ വിഷയമായ ശബരിമല യുവതി പ്രവേശന വിഷയത്തിൽ കോടതിയിൽ ദേവസ്വം ബോർഡ് കൈക്കൊണ്ട നിലപാടിനെ പറ്റി പുറത്ത് വന്ന മേൽപറഞ്ഞ വാർത്തകൾ സത്യസ ന്ധമാണ്. ഓൺലൈൻ മാധ്യമങ്ങളെ കൂടാതെ മുഖ്യധാരാ ചാനലുകളിലും പത്രങ്ങളിലും ബോർഡിന്റെ നിലപാട് മാറ്റത്തെക്കുറിച്ച് വാർത്ത കാണാനാകും. ദേവസ്വം ബോർഡ് നിലപാട് തിരുത്തി എന്ന ആരോപണം സത്യമാണെന്ന് മുൻകാല വാർത്തകളിൽ കാണാം. ലിങ്കുകൾ പരിശോധിക്കുക. ഞങ്ങളുടെ റിസേർച്ച് പ്രകാരം ഇത് വിശ്വസനീയമായ വാർത്തയാണ്.
![]() |
Title: ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡിൽ പൊട്ടിത്തെറിയും ഭിന്നതയും..?” Fact Check By: Deepa M Result: Real |

Result: Real