Netflixൽ ഇയാടെയായി റിലീസ് ചെയ്ത IC814 എന്ന വെബ്‌ സീറീസ് വിവാദത്തിൽ പെട്ടിരിക്കുന്നു . ഈ സീരീസിൽ 1999 എയർ ഇന്ത്യ വിമാനം IC814 റാഞ്ചൽ ചെയ്ത സംഭവത്തിനെ കുറിച്ച് എഴുതിയ പുസ്തകത്തിന്റെ മുകളിൽ നിർമിച്ചതാണ്. ഈ സീരീസിൽ പാകിസ്താനിലെ ഇസ്ലാമിക ഭീകരരെ ഹിന്ദുക്കളായി കാണിച്ചു എന്ന് ആരോപണം ചിലർ ഉന്നയിക്കുന്നു.

പക്ഷെ ഈ സംഭവത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ആരോപണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു പോസ്റ്റർ കാണാം. പോസ്റ്റർ Netflixൽ പുത്തതായി റിലീസ് ആയ IC814 വെബ് സീരീസിന്റെതാണ്. പോസ്റ്ററിൽ എഴുതിയ വാചകം എപ്രകാരമാണ്: “കാണ്ഡഹാർ വിമാനം റാഞ്ചൽ സംഭവം സീരീസ് ആയി ഇറക്കിയ നെറ്റ്ഫ്ലിക്സ് സംഭവത്തിലെ യഥാർത്ഥ ഭീകരന്മാരുടെ ഇസ്ലാമിക പേര് മറച്ചുവച്ചു..പകരം സീരീസിൽ ഭീകരന്മാർ എല്ലാം ഹിന്ദു പേരുകൾ ആക്കി. വാർത്താവിതരണമന്ത്രാലയം നെറ്റ്ഫ്ലിക്സ് കൊണ്ടെന്റ് സീരീസിന്റെ മേധാവിയെ വിളിച്ചുവർത്തി.” പോസ്റ്റിന്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “കാന്ധഹാർ വിമാനം റാഞ്ചൽ നടത്തിയത് പാകിസ്ഥാൻ ഇസ്ലാമിക തീവ്രവാദികൾ..പക്ഷെ നെറ്റ്‌ഫ്ലിക്സ് ഭീകരന്മാരെ എല്ലാം ഹിന്ദുക്കൾ ആക്കി.”

എന്നാൽ ശരിക്കും നെറ്റ്ഫ്ലിക്സ് കാണ്ഡഹാർ വിമാനം റാഞ്ചൽ നടത്തിയ ഭീകരന്മാരുടെ ഇസ്ലാമിക പേര് മറച്ചുവെക്കാൻ അവർക്കു ഹിന്ദു പേരുകൾ നൽകിയോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങൾ IC814 വെബ് സീരീസിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ സീരീസ് ഒരു പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് നിർമിച്ചത് എന്ന് മനസിലാക്കി. ഈ പുസ്തകം എഴുതിയത് കാണ്ഡഹാരിൽ ഹൈജാക്ക് ആയ IC814 വിമാനത്തിന്റെ പൈലറ്റ് ദേവി ശരൺ ആണ്. ഞങ്ങൾ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം Xലാണ് തുടങ്ങിയത് എന്ന് മനസിലായി. Xൽ ചിലർ പോസ്റ്റ് ചെയ്ത പ്രകാരം സീരീസിന്റെ ഡയറക്ടർ അനുഭവ് സിൻഹ മുസ്ലിമായ തീവ്രവാദികളുടെ പേര് മാറ്റി ഭോല, ശങ്കർ എന്നി ഹിന്ദു പേരുകൾ നൽകി. പക്ഷെ പുസ്തകത്തിൽ ഭീകരന്മാർ തമ്മിൽ ഭോല, ശങ്കർ എന്നി പേരുകൾ ഉപയോഗിച്ച് ആശയവിനിമയം നടത്തിയിരുന്നത് എന്ന് എഴുതിയിട്ടുണ്ട്.

Flight into Fear: The Captain’s Story

2000ത്തിൽ അന്നത്തെ ആഭ്യന്തര മന്ത്രി ജസ്വന്ത് സിംഗ് ഇറക്കിയ പ്രസ്താവനയിലും ഈ കാര്യം വ്യക്തമാകുന്നു. എയർ ഇന്ത്യ ഫ്ലൈറ്റ് IC814 റാഞ്ചൽ നടത്തിയ ഭീകരന്മാരുടെ പേരുകൾ സണ്ണി അഹ്മദ് കാസി, ശക്കീർ, മിസ്ത്രി സഹൂർ ഇബ്രാഹിം, ഷാഹീദ് അഖ്തർ സയ്യദ്, ഇബ്രാഹിം അഖ്തർ എന്നിവയായിരുന്നു പക്ഷെ അവരുടെ രഹസ്യപേരുകൾ ചീഫ്, ഡോക്ടർ, ബർഗർ, ഭോല, ശങ്കർ എണ്ണിയായിരുന്നു.

MEA | Archived

ഈ കാര്യം അന്ന് വിമാനത്തിൽ സഞ്ചരിച്ച ഒരു യാത്രി പൂജ കട്ടാരിയയും ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ANIക്ക് കൊടുത്ത അഭിമുഖത്തിൽ പറയുന്നു, “അവരുടെ പേര് ഭോല, ശങ്കർ എന്നിവയായിരുന്നു. ഞങ്ങളും കേട്ടിരുന്നു. ഇത് വെറുതെ വിവാദകുന്നതാണ്.”

ഈ വിവാദത്തിനെ തുടർന്ന് കേന്ദ്ര സർക്കാർ നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ കൊണ്ടെന്റ് മേധാവിയെ വിളിച്ചുവരുത്തി. ഇതിന് ശേഷം നെറ്ഫ്ലിക്സ് ഇന്ത്യ കണ്ടെന്റ് വൈസ് പ്രസിഡന്റ് മോണിക്ക ഷെർഗിൽ ഇറക്കിയ പ്രസ്താവന ഇങ്ങനെയാണ്: “1999-ലെ ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് 814 വിമാന റാഞ്ചലിനെ ക്കുറിച്ച് പരിചയമില്ലാത്ത പ്രേക്ഷകർക്ക്, ഭീകരരുടെ യഥാർത്ഥ പേരുകളും രഹസ്യനാമങ്ങളും ഉൾപ്പെടുത്തി ആരംഭത്തിൽ അറിയിപ്പ് പുതുക്കിയിരിക്കുന്നു.”

നിഗമനം

നെറ്റ്ഫ്ലിക്സ് കാണ്ഡഹാർ വിമാന റാഞ്ചാലിന്റെ മുകളിൽ ഇറക്കിയ വെബ് സീരീസിൽ വിമാനം റാഞ്ചൽ നടത്തിയ ഭീകരന്മാരുടെ ഇസ്‌ലാമിക പേരുകൾ മാറ്റി ഹിന്ദു പേരുകൾ ഉപയോഗിച്ചു എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. സീരീസിൽ കേൾക്കുന്ന ഹിന്ദു പേരുകൾ ഭീകരന്മാരുടെ രഹസ്യനാമങ്ങൾ ആയിരുന്നു. ഈ കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയിലും അന്ന് വ്യക്തമാക്കിയിരുന്നു.

Sources

Union Home Minister's Statement(Indian Airlines Flight IC-814)
https://web.archive.org/web/20240909091918/https://www.mea.gov.in/Speeches-Statements.htm?dtl/5481/

IC 814 Controversy: Survivor Pooja Kataria Narrates How Two Terrorists Were Named Bhola And Shankar
https://www.youtube.com/watch?v=Lmqel2wiM4I

Kandhar Hijack IC 814 Survivor: ?????? ??????.. Netflix ?? ????? ????? ?? ????? ?? ???! | Update
https://youtu.be/247GTpmz-yA

Money Control
https://www.moneycontrol.com/entertainment/netizens-slam-ic-814-the-kandahar-hijack-series-says-its-soft-on-terror-article-12811479.html

Flight Into Fear: The Captain's Story
https://books.google.co.in/books?redir_esc=y&id=d5OGQgAACAAJ&focus=searchwithinvolume&q=shankar