FACT CHECK: ബാബ രാംദേവിന്‍റെ പഴയ ചിത്രം വെച്ച് അദ്ദേഹം ആശുപത്രിയിലാണ് എന്ന വ്യാജ പ്രചരണം…

രാഷ്ട്രീയം | Politics

Image Credit: India Today

 യോഗ ഗുരു ബാബ രാംദേവ് നിലവില്‍ ആശുപത്രിയില്‍ കിടക്കുന്ന ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നുണ്ട്.

പക്ഷെ ഈ ചിത്രം ബാബ രാംദേവിന്‍റെ പഴയ ചിത്രമാണ് കുടാതെ കോവിഡുമായി ഈ ചിത്രത്തിന് യാതൊരു ബന്ധമില്ല. എന്താണ് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരണവും പ്രചരണത്തിന്‍റെ സത്യാവസ്ഥയും നമുക്ക് നോക്കാം.

  പ്രചരണം

Screenshot: Facebook post claiming this is a recent photo of Swami Ramdev in hospital seeking treatment

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ ബാബ റാംദേവ് മറ്റു ചില സന്യാസിമാര്‍ക്കും ധര്‍മ ഗുരുക്കള്‍ക്കുമൊപ്പം അസുഖം ബാധിച്ച അവസ്ഥയില്‍ ആശുപത്രി ബെഡ്ഡില്‍ ഇരിക്കുന്നതായി കാണാം. ചിത്രത്തിനോടൊപ്പം നല്‍കിയ അടികുറിപ്പ് ഇപ്രകാരമാണ്: 

“എല്ലാത്തിനും എന്റെ

കയ്യിൽ മരുന്നുണ്ട്””!!!

ഞാൻ ഒന്ന് ഡിസ്ചാർജ് ആയിക്കോട്ടെ

.😆😆

രാംദേവ് ബാബ നിലവില്‍ ആശുപത്രിയില്‍ ചികിത്സ നേടുകയാണ് എന്ന തോതില്‍ ചിത്രം  പ്രചരിപ്പിക്കുകയാണ്. വരും ഒരു മണിക്കൂറില്‍ ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത് 100ലധികം ഷെയറുകലാണ്. ഇതേ അടികുറിപ്പോടെ ഈ ചിത്രം പ്രചരിപ്പിക്കുന്നത് ഈ പോസ്റ്റ്‌ മാത്രമല്ല. ഇതേ പോലെ മറ്റേ ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: CrowdTangle Search shows similar posts posted almost at the same time.

വസ്തുത അന്വേഷണം

ഈ ചിത്രം 2011ല്‍ കള്ള പണം തിരിച്ച് കൊണ്ട് വരാന്‍ രാംദേവ് ബാബ നടത്തിയ ഉപവാസ സമരം ആശുപത്രിയില്‍ വെച്ച് അവസാനിപ്പിക്കുന്നതിന്‍റെ ചിത്രമാണ്. കുറച്ച് മാസങ്ങള്‍ മുമ്പേ ഈ ചിത്രം രാംദേവ് ബാബക്ക് കൊറോണ ബാധിച്ച് അദ്ദേഹം ചികിത്സ നേടുന്നു എന്ന തരത്തില്‍ പ്രചരിക്കുകയുണ്ടായിരുന്നു.

Screenshot: India Today 2011 photo gallery, titled:Baba Ramdev ends fast against black money

India Today

നിലവിലെ കോവിഡ്‌ വ്യാപനത്തിന്‍റെ പശ്ചാതലത്തില്‍ ഈ ചിത്രം വെച്ച് വിണ്ടും വ്യാജപ്രചരണം നടത്തുകയാണ്.  ഈ ചിത്രത്തിന്‍റെ മുകളില്‍ ഞങ്ങള്‍ കഴിഞ്ഞ കൊല്ലം ചെയ്ത ഫാക്റ്റ് ചെക്ക്‌ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

കൊറോണയെ ചെറുക്കാൻ അമിതമായി ഗോമൂത്രം കുടിച്ച ബാബാ രാംദേവ് ആശുപത്രിയിലായി എന്ന് തെറ്റായ പ്രചരണം

രാംദേവ് ബാബക്ക് കോവിഡ്‌ ബാധിച്ചു അഥവാ അദ്ദേഹം ആശുപത്രിയിലാണ് എന്ന തരത്തില്‍ യാതൊരു വാര്‍ത്ത‍ ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല. അദ്ദേഹത്തിന്‍റെ ഭാരത്‌ സ്വാഭിമാന്‍ എന്ന യുട്യൂബ് ചാനലില്‍ അദ്ദേഹം ഇന്ന് രാവിലെ എടുത്ത യോഗ പരിശീലനത്തിന്‍റെ ലൈവ് വീഡിയോ ഞങ്ങള്‍ക്ക് ലഭിച്ചു. ഈ വീഡിയോ താഴെ നല്‍കിയിട്ടുണ്ട്.

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. പോസ്റ്റില്‍ രാംദേവ് ബാബയുടെ ചിത്രം ഏകദേശം 10 കൊല്ലം പഴയതാണ്. രാംദേവ് ബാബ ഇന്ന് രാവിലെ തന്നെ പതിവ് പോലെ യോഗഅഭ്യാസം പഠിപ്പിക്കുന്നതിന്‍റെ ലൈവ് വീഡിയോ അദ്ദേഹത്തിന്‍റെ യുട്യൂബ് ചാനലില്‍ ലഭ്യമാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ബാബ രാംദേവിന്‍റെ പഴയ ചിത്രം വെച്ച് അദ്ദേഹം ആശുപത്രിയിലാണ് എന്ന വ്യാജ പ്രചരണം…

Fact Check By: Mukundan K 

Result: Misleading