
ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും പാക്കിസ്ഥാന്‍ സൈന്യവും ദീപാവലി ആശംസകള്‍ നല്‍കുന്നത്തിന്‍റെയും ഉപഹാരങ്ങള്‍ കൈമാറുന്നത്തിന്‍റെയും ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ തെറ്റായ വിവരണവുമായാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും സൈന്യങ്ങള്‍ തമ്മില്‍ ഉപഹാരങ്ങള്‍ കൈമാറുന്നതായി നമുക്ക് കാണാം. ഈ ദൃശ്യങ്ങള്‍ ഇന്ത്യയിന്‍റെയും പാക്കിസ്ഥാനിന്‍റെയും സൈന്യങ്ങള്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ദീപാവലി ആഘോഷിക്കുന്നത്തിന്‍റെതാണ് പോസ്റ്റില്‍ പറയുന്നു.
ശരിക്കും ഈ ദൃശ്യങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഈയടെ നടന്ന ദീപാവലി ആഘോഷത്തിന്‍റെതാണോ? സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയില്‍ നമുക്ക് കേള്‍ക്കാം പാക്കിസ്ഥാന്‍ സൈനികന്‍ ഇന്ത്യന്‍ സൈനികന് കൈ കൊടുത്ത് ഇംഗ്ലീഷില്‍ 66ആം റീപബ്ലിക് ദിനം ആശംസകള്‍ നല്‍കുന്നത്. ഈ ഊഹം വെച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ബിസ്നസ് സ്റ്റാന്‍ഡേര്‍ഡ് പ്രസിദ്ധികരിച്ച ഈ വാര്‍ത്ത ലഭിച്ചു.
വാര്‍ത്ത വായിക്കാന്‍ – Business Standard | Archived
വാര്‍ത്ത പ്രകാരം ഈ ദൃശ്യങ്ങള്‍ 2015ല്‍ ഉറി സെക്ടറിലെ അമന്‍ സേതുവില്‍ ഇന്ത്യയുടെ റീപബ്ലിക് ദിനം സംബന്ധിച്ച് പാക്കിസ്ഥാന്‍ സൈന്യം ആശംസകള്‍ നല്‍കുന്ന ദൃശ്യങ്ങള്‍ ആണ്. ഹെഡ്ലൈന്‍സ് ടുഡേയും ഈ ചിത്രം 26 ജനുവരി 2015ന് അവരുടെ യുട്യൂബ് ചാനലില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ വീഡിയോ പ്രകാരം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അമന്‍ സേതുവില്‍ ഇന്ത്യന്‍ പാക്കിസ്ഥാന്‍ പട്ടാളം മധുരം കൈമാറി ഇന്ത്യയുടെ 66ആം റിപബ്ലിക് ദിനം ആഘോഷിച്ചു.
ANIയും ഈ വീഡിയോ അവരുടെ X അക്കൗണ്ടില്‍ നിന്ന് 26 ജനുവരി 2015ന് ട്വീറ്റ് ചെയ്തിരുന്നു. ANIയുടെ ട്വീറ്റിലും ഈ ദൃശ്യങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന് പാക്കിസ്ഥാന്‍ സൈന്യം റിപബ്ലിക് ദിനത്തിന്‍റെ ആശംസകള്‍ നല്‍കുന്നത്തിന്‍റെതാണ്.
ഈ ഫാക്റ്റ് ചെക്ക് ഇംഗ്ലീഷില്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യു – Old Video From Republic Day Going Viral Linking To Diwali Celebrations.
നിഗമനം
9 കൊല്ലം മുന്‍പ് ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന അമന്‍ സേതുവില്‍ പാക് സൈന്യം ഇന്ത്യന്‍ സൈന്യത്തിന് റിപബ്ലിക് ദിനം ആശംസകള്‍ നല്‍കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ ഈ ദീപാവലിയില്‍ ഇന്ത്യന്‍-പാക് സൈന്യം തമ്മില്‍ നടന്ന കൂടികാഴ്ച എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുകയാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളുടെയും ജവാന്മാര്‍ ദീപാവലി ആഘോഷിക്കുന്ന വീഡിയോയല്ല ഇത്…
Written By: Mukundan KResult: False
