ജനങ്ങള്‍ പെട്രോള്‍ പമ്പ്‌ തല്ലിപ്പൊളിക്കുന്ന ഈ ദൃശ്യങ്ങള്‍ക്ക് ഇന്ധന വില വര്‍ധനയുമായി യാതൊരു ബന്ധവുമില്ല…

ദേശിയം

പെട്രോള്‍ കമ്പനികള്‍ തുടര്‍ച്ചയായി ഇന്ധനത്തിന്‍റെ വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ഭാരം സാധാരണ ജനങ്ങള്‍ക്ക് വഹിക്കേണ്ടി വരുന്നുണ്ട്. ഇതിനെതിരെ സാമുഹ്യ മാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ നാം ഇയിടെയായി കണ്ടിട്ടുണ്ടാകാം. എന്നാല്‍ ഈ പ്രതിഷേധം ദേശിയ തലത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ നിന്ന് തെരുവിലേക്ക് എത്തുന്നത് നമ്മള്‍ ഇത് വരെ കണ്ടിട്ടില്ല. എന്നാല്‍ ഇതിനിടയില്‍ ബംഗ്ലൂരില്‍ ജനങ്ങള്‍ പെട്രോള്‍ പമ്പ്‌ തകര്‍ത്ത് ഇന്ധന വില വര്‍ധനക്കെതിരെ പ്രതിഷേധിച്ചു എന്ന് വാദിച്ച് ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ രോഷകുലമായ ഒരു ജനകൂട്ടം ഒരു പെട്രോള്‍ പമ്പിനെ തകര്‍ക്കുന്നതായി നമുക്ക് കാണാം. പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയെ കുറിച്ചുള്ള പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

വാട്ട്സാപ്പ് സന്ദേശം-

ഫെസ്ബൂക്കില്‍ പ്രചരണം-

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “19 ദിവസവും തുടർച്ചയായി ഇന്ധന വില വർദ്ധിപ്പിച്ചു ജങ്ങൾക്കു ഉപകാരമില്ലാത്ത പ്രധാനമന്ത്രിക്കും സർക്കാരിനുംഎതിരെ ജനങ്ങൾ തെരുവിലിറങ്ങി അക്രമങ്ങൾക്ക്”

വീഡിയോ-

വീഡിയോയുടെ മോകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “അഛാ ദിന്‍ ആഗായ…ബംഗ്ലൂരില്‍ തുടക്കമായി…പെട്രോള്‍ ഡിസല്‍ വിലയില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തെരുവിലിറങ്ങി”

വസ്തുത അന്വേഷണം

ഈ വീഡിയോയെ കുറിച്ച് ഇതിനെ മുമ്പേ ഞങ്ങളുടെ തമിഴും ഓടിയ ടീം അന്വേഷണം നടത്തിയിട്ടുണ്ട്. ഈ വീഡിയോ ബംഗ്ലൂരിലെതല്ല പകരം ഓടിഷയിലെ പുരിയിലെതാണ് അതും 2018ല്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ്. ഞങ്ങളുടെ ടീമുകള്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് വായിക്കാം.

பெட்ரோல் நிலையத்தை சூறையாடிய வட இந்தியர்கள்; முழு விவரம் இதோ…

କ’ଣ ତାଲାବନ୍ଦ ସମୟରେ ପେଟ୍ରୋଲ ଦର ବଢିବାରୁ ଲୋକେ କ୍ରୋଧିତ ହୋଇ ପେଟ୍ରୋଲ ପମ୍ପ ଭଙ୍ଗାରୁଜା କରୁଛନ୍ତି? କେଉଁ ସ୍ଥାନରେ ଘଟିତ ଏହି ଘଟଣା? ଜାଣନ୍ତୁ ସତ୍ୟ।

 ദൃശ്യങ്ങളില്‍ കാണുന്ന സംഭവത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ In-Vid ഉപയോഗിച്ച് വീഡിയോയെ വിവിധ ഫ്രേമുകളില്‍ വിഭജിച്ച് അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളില്‍ ഒന്നിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കണക് ന്യൂസ്‌ എന്ന ഓടിയ വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഈ വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ലഭിച്ചു.

ഈ ന്യൂസ്‌ പ്രകാരം 2018ല്‍ ഓടിഷയിലെ പുരിയില്‍ ജനകൂട്ടം ഒരു പെട്രോള്‍ പമ്പ് ആക്രമിച്ചിരുന്നു. ആക്രമണത്തിന്‍റെ കാരണം ഈ പെട്രോള്‍ പമ്പില്‍ ആവശ്യത്തിനെ കാല്‍ അധികം ഇന്ധന വില ഈടാക്കുന്നു എന്ന ആരോപണം. ഈ സംഭവത്തിനെ കുറിച്ച് പ്രമുഖ മാധ്യമ വെബ്സൈറ്റ് ഓ.ടി,വി പ്രസിദ്ധികരിച്ച വാര്‍ത്ത‍ താഴെ കാണാം,

OTVArchived Link

നിഗമനം

ഏകദേശം രണ്ട് കൊല്ലം മുമ്പേ ഓടിഷയില്‍ നടന്ന ഈ സംഭവത്തിന് നിലവിലെ പെട്രോള്‍ വില വര്‍ധനയുമായി യാതൊരു ബന്ധവുമില്ല. പെട്രോള്‍ പമ്പ്‌ പെട്രോളിന് അധിക വില ഈടാക്കുന്നു എന്നാരോപിച്ച് ഒരു ജനകൂട്ടം പെട്രോള്‍ പമ്പ്‌ തകര്‍ത്തു. അതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്.

Avatar

Title:ജനങ്ങള്‍ പെട്രോള്‍ പമ്പ്‌ തല്ലിപ്പൊളിക്കുന്ന ഈ ദൃശ്യങ്ങള്‍ക്ക് ഇന്ധന വില വര്‍ധനയുമായി യാതൊരു ബന്ധവുമില്ല…

Fact Check By: Mukundan K 

Result: False