CBSEയുടെ ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് പദ്ധതി (Single Girl Child Scholarship) പ്രകാരം കിട്ടുന്ന തുക മാസം 2000 രുപയല്ല വെറും 500 രൂപയാണ്…

സാമുഹികം

കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതി പ്രകാരം ഒറ്റ മകളായ പെണ്‍കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മാസം 2000 രൂപ വിതം സ്കോളര്‍ഷിപ്പ്‌ നല്‍കും എന്ന് പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്. ഫെസ്ബൂക്ക് പോസ്റ്റ്‌ വഴിയും വാട്സാപ്പ് സന്ദേശം വഴിയും ഈ പ്രചരണം പ്രധാനമായി നടകുന്നുന്നത്. പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ സന്ദേശത്തില്‍ പറയുന്ന പദ്ധതി നിലവിലുണ്ടെങ്കിലും സി.ബി.എസ്.ഈ. വിദ്യാര്‍ത്ഥിനികള്‍ക്ക് വേണ്ടി ഈ പദ്ധതി പ്രകാരം കിട്ടുന്ന സ്കോളര്‍ഷിപ്പ്‌ തുക മാസം 2000 രുപയല്ല പകരം 500 രൂപ മാസമാണ്. എന്താണ് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതും അതിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.

പ്രചരണം

സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഇങ്ങനെ-“ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് പദ്ധതി (Single Girl Child Scholarship)

 ഒരു പെൺകുട്ടി മാത്രമുള്ള ആളുകളുടെ കുട്ടിക്ക് ഹൈസ്കൂൾ തലം തൊട്ട് ബിരുദാന്തര ബിരുദ കോഴ്നുകൾ വരെ പഠിക്കുവാൻ കേന്ദ്ര ഗവൺമെൻറ് നൽകുന്ന സ്കോളർഷിപ്പാണിത്.

സവിശേഷതകൾ

 1. മാസം 2000 രൂപ (24000 രൂപ വർഷത്തിൽ) സ്കോളർഷിപ്പ് ലഭിക്കും.

2. സ്കൂൾ കോളേജ് തലങ്ങളിൽ ബിരുദാന്തര ബിരുദ ക്ലാസ്സുകൾ വരെ സ്കോളർഷിപ്പ് ലഭിക്കും.

3.മാതാപിക്കളുടെ ഏക മകൾ ആയിരിക്കണം. മറ്റ് സഹോദരങ്ങൾ പാടില്ല.

4. സിബിഎസ്ഇ സ്കൂൾ കുട്ടികൾക്കും സ്കോളർഷിപ്പിന് അർഹതയുണ്ട്.

എവിടെ എങ്ങനെ അപേക്ഷിക്കണം

1. അക്ഷയ/ ജന സേവന കേന്ദ്രം/ നേരിട്ടോ (Online ആയി) അപേക്ഷ സർപ്പിക്കാം.

2. അപേക്ഷ സമർപ്പിക്കേണ്ടത് …

 //www.cbse.nic.in/newsite/scholar.html എന്ന വെബ് സൈറ്റിൽ guidlines and application forms/apply online എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ നൽകാം.

3.ഓൺലൈനായി തയ്യാറാക്കിയ അപേക്ഷ പ്രിന്‍റ് എടുത്ത്…

*Assistant Secretary (Scholarship) CBSE,Shiksha Kendra2,

Community Center,

Preetvihar,

Delhi 11009 2 എന്ന വിലാസത്തിൽ അയച്ചുകൊടുക്കുക.

സമർപ്പിക്കേണ്ട രേഖകൾ

1.ഏക മകൾ എന്ന് തെളിയിക്കുന്ന പഞ്ചായത്ത് അധികൃതർ നൽകുന്ന സാക്ഷ്യപത്രം.

2.ആധാർ കാർഡ്.

3. ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് (കുട്ടിയുടെ പേരിൽ).

2. പഠിക്കുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രം.

3. നോട്ടറി അഫിഡവിറ്റ്.”

വാട്സാപ്പ് സന്ദേശം

ഫെസ്ബൂക്ക് പോസ്റ്റുകള്‍

FacebookArchived Link

വസ്തുത അന്വേഷണം

ഞങ്ങള്‍ ഈ പദ്ധത്തിയെ കുറിച്ച് ആദ്യം CBSEയുടെ വെബ്സൈറ്റില്‍ അന്വേഷിച്ചു. അതില്‍ ഞങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ സിംഗിള്‍ ഗേള്‍ ചൈല്‍ഡ് സ്കോളര്‍ഷിപ്പിന്‍റെ 2019ല്‍ പ്രസിദ്ധികരിച്ച യോഗ്യതയും സ്കോളര്‍ഷിപ്പ്‌ തുകയും കുറിച്ചുള്ള ഈ വിവരങ്ങള്‍ ലഭിച്ചു.

CBSE SGCArchived Link

CBSE ബോര്‍ഡില്‍ പഠിക്കുന്ന മാതാപിതാകള്‍ക്ക് ഒറ്റ മകളായ 

ക്ലാസ് XI, XIIലെ വിദ്യാര്‍ത്ഥിനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരം മാസം 500 രൂപ വിതം സ്കോളര്‍ഷിപ്പ്‌ ലഭിക്കും എന്ന് ഈ രേഖകലില്‍ പറയുന്നുണ്ട്. ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആകാന്‍ അര്‍ഹതയാവാന്‍ CBSEയുടെ പത്താംക്ലാസ് പരീക്ഷയില്‍ 60 ശതമാനത്തിലധികം മാര്‍ക്ക് നേടണം. പെണ്‍കുട്ടി തന്‍റെ മാതാപിതാവിന്‍റെ ഒരേയൊരു കുട്ടിയായിരിക്കണം. അതുപോലെ പത്താംക്ലാസ് വരെയുള്ള കുട്ടിയുടെ സ്കൂള്‍ ഫീസ്‌ 1500 രൂപയെക്കാള്‍ കുറവായിരിക്കണം എന്ന് മുകളില്‍ നല്‍കിയ രേഖയില്‍ വ്യതമാക്കുന്നു.

ബിരുദാനന്തര ബിരുദത്തിനായി സമാനമായ പദ്ധതി യുണിവേഴ്സിറ്റി ഗ്രാന്‍റസ് കമ്മീഷന്‍ (UGC)യുടെ വകയായിട്ടുമുണ്ട്. ഈ പദ്ധതിയുടെ ലാഭം നേടാന്‍ ആവശ്യമുള്ള യോഗ്യതകള്‍ താഴെ നല്‍കിട്ടുണ്ട്.

UGC-SGC

വിദ്യാര്‍ഥിണി PG-I മാസ്റ്റെഴ്സ് കോഴ്സില്‍ പഠിക്കുന്നതായിരിക്കണം. സഹോദരങ്ങളുള്ള വിദ്യാര്‍ഥിനികള്‍ക്ക് ഈ സ്കോളര്‍ഷിപ്പ്‌ ലഭിക്കില്ല. വിദ്യാര്‍ഥിനിക്ക് മുപ്പത് വയസ് അലെങ്കില്‍ കുറവ് പ്രായമുണ്ടാവണം. ഡിസ്ടന്‍സ് എജുകെഷന്‍ കോഴ്‌സുകള്‍ക്ക്‌ ഈ പദ്ധതി ബാധകമല്ല. ഈ സ്കോളര്‍ഷിപ്പിന്‍റെ തുക വെബ്സൈറ്റ് പ്രകാരം മാസം 3100 രൂപയാണ്.

Archived Link

നിഗമനം

ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് പദ്ധതി (Single Girl Child Scholarship) പ്രകാരം CBSE ബോര്‍ഡില്‍ പതിനൊന്നും പന്ത്രണ്ടും ക്ലാസില്‍ പഠിക്കുന്ന മാതാപിതാക്കളുടെ ഏക മകളായ വിദ്യാര്‍ഥിനിക്കു വേണ്ടിയിട്ടാണ്. ഈ പദ്ധതി പ്രകാരം വിദ്യാര്‍ത്ഥിനികള്‍ക്ക് ലഭിക്കുന്നത് മാസം 500 രൂപയാണ്. അതിനാല്‍ ഈ രണ്ട് കാര്യങ്ങള്‍ സന്ദേശത്തില്‍ പ്രചരിക്കുന്നത് തെറ്റാണ്. ബിരുദാനന്തര ബിരുദത്തിനുള്ള കോഴ്സുകളിലും ഈ സ്കോളര്‍ഷിപ്പ്‌ ലഭ്യമാണ് പക്ഷെ അത് ലഭിക്കുന്നത് UGC വഴിയാണ് CBSEവഴിയല്ല.

Avatar

Title:CBSEയുടെ ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് പദ്ധതി (Single Girl Child Scholarship) പ്രകാരം കിട്ടുന്ന തുക മാസം 2000 രുപയല്ല വെറും 500 രൂപയാണ്…

Fact Check By: Mukundan K 

Result: False