
വിവരണം
2016 ലെ നോട്ടു നിരോധനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. “500/1000 നോട്ടുകള്‍ ഇന്ദിരാ ഗാന്ധി പിന്‍വലിച്ചിരുന്നു എങ്കില്‍ എനിക്കതു ചെയ്യേണ്ടി വരില്ലായിരുന്നു: മോദി. 500 ന്‍റെ നോട്ട് തുടക്കം 1987 ല്‍ 1000 ന്‍റെ നോട്ട് തുടക്കം 2000 ല്‍ 1984 ല്‍ “

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുടെ നിരോധനം മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി നടത്തിയിരുന്നു എങ്കില്‍ തനിക്ക് അത് ചെയ്യേണ്ടി വരില്ലായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു എന്നാണ്. എന്നാല്‍ പ്രധാനമന്ത്രി ഇങ്ങനെയല്ല പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ച് വ്യാജ പ്രചരണം നടത്തുകയാണെന്നും ഫാക്റ്റ് ക്രെസന്റോ അന്വേഷണത്തിലൂടെ കണ്ടെത്തി. വിശദാംശങ്ങള്‍ ഇതാണ്:
വസ്തുതാ വിശകലനം
ഞങ്ങള്‍ വാര്‍ത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് അന്വേഷിച്ചപ്പോള്‍ എന്‍ഡിടിവി പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത ഞങ്ങള്‍ക്ക് ലഭിച്ചു.
വാര്‍ത്തയുടെ പ്രസക്ത ഭാഗങ്ങളുടെ പരിഭാഷ ഇങ്ങനെയാണ്:
“വര്‍ഷങ്ങള്‍ക്ക് മുമ്പ് ആവശ്യമുള്ളപ്പോൾ ഇന്ദിരാഗാന്ധി നോട്ട് നിരോധനത്തിന് പോയില്ല, അതിനാൽ എനിക്ക് ചെയ്യേണ്ടി വന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി
രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്കനുസൃതമായി തങ്ങളുടെ പാർട്ടിയുടെ താൽപര്യങ്ങൾ കാത്തുസൂക്ഷിക്കുന്നുവെന്ന് ആരോപിച്ച് യശ്വന്ത്രാവു ചവന്റെ നേതൃത്വത്തിലുള്ള പാനൽ ശുപാർശ ചെയ്തതിനെ തുടർന്ന് ഇന്ദിരാഗാന്ധി നോട്ടീസ് നിരോധനം നടപ്പാക്കാൻ വിസമ്മതിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.”

തുടര്‍ന്ന് സമാന കീ വേര്‍ഡ്സ് ഉപയോഗിച്ച് യുട്യുബില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പോസ്റ്റില്‍ ആരോപിക്കുന്ന വാദഗതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ യഥാര്‍ത്ഥ വീഡിയോ ലഭിച്ചു. ഹിമാചല്‍ പ്രദേശില്‍ 2017 ല്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച റാലികളില്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. അതായത് സംഭവത്തിന് മൂന്നു വര്‍ഷങ്ങള്‍ പഴക്കമുണ്ട്. വീഡിയോയുടെ 1.52 മിനിറ്റിലാണ് അദ്ദേഹം പ്രസ്തുത പരാമര്‍ശം നടത്തുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ദിര ഗാന്ധി നോട്ട് നിരോധനം നടത്താതിരുന്നതിനാലാണ് തനിക്ക് ഭാരിച്ച രീതിയില്‍ ഇത് ചെയ്യേണ്ടി വന്നത് എന്നാണ് അദ്ദേഹം പറയുന്നത്. അല്ലാതെ പോസ്റ്റില്‍ ആരോപിക്കുന്നത് പോലെ അഞ്ഞൂറ്/ആയിരം നോട്ടുകള്‍ ഇന്ദിരാ ഗാന്ധി നിരോധിക്കാതിരുന്നതാല്‍ തനിക്ക് ചെയ്യേണ്ടി വന്നു എന്നല്ല അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ വീഡിയോകളും വാര്‍ത്തകളും ഓണ്‍ലൈനില്‍ നിരവധി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത തെറ്റാണ്. അഞ്ഞൂറ്/ആയിരം നോട്ടുകള്‍ ഇന്ദിരാ ഗാന്ധി നിരോധിക്കാതിരുന്നതാല്‍ തനിക്ക് ചെയ്യേണ്ടി വന്നു എന്നല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. അവശ്യ സമയത്ത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി നോട്ടു നിരോധനം നടത്തിയിരുന്നെങ്കില്‍ ഇങ്ങനെ കനത്ത ഭാരം തനിക്ക് ഉണ്ടാകില്ലായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

Title:500/1000 നോട്ടുകള്‍ ഇന്ദിരാ ഗാന്ധി പിന്‍വലിച്ചിരുന്നു എങ്കില്‍ എനിക്കതു ചെയ്യേണ്ടി വരില്ലായിരുന്നു എന്നല്ല പ്രധാനമന്ത്രി മോദി പറഞ്ഞത്…
Fact Check By: Vasuki SResult: False
