FACT CHECK: കോവിഡ്‌ വാക്സിനുകളുമായി പുറപ്പെടുന്ന ട്രക്കുകളുടെ ഈ ചിത്രം ഗുജറാത്തിലേതല്ല; സത്യാവസ്ഥ ഇങ്ങനെ…

രാഷ്ട്രീയം | Politics

കോവിഡ്‌-19ന്‍റെ വാക്സിന്‍ നിറഞ്ഞ ട്രക്കുകള്‍ രാജ്യത്ത് വാക്സിന്‍ വിതരണം ചെയ്യാന്‍ പോകുന്നതിന്‍റെ ദൃശ്യം കാണിക്കുന്ന ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ ഈ അടുത്ത കാലത്ത് വൈറല്‍ ആയിരുന്നു. 

ഈ ചിത്രം പൂനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഓക്സ്ഫോര്‍ഡ് യുണിവേഴ്സിറ്റിയും ആസ്റ്റ്രസെനെക കമ്പനിയും ചേര്‍ന്ന്‍ നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്സിന്‍ കൊണ്ട് പോകുന്നതിന്‍റെതാണ്.

പക്ഷെ ചിലര്‍ ഈ ചിത്രം ഗുജറാത്തിലേതാണ് എന്ന് വാദിച്ച് പ്രചരണം നടത്തുന്നുണ്ട്. പക്ഷെ ഞങ്ങളുടെ അന്വേഷണത്തില്‍ ഈ വാദം തെറ്റാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്താണ് സാമുഹ്യ മാധ്യമങ്ങളിലെ പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.

പ്രചരണം

Screenshot: Facebook Post claiming the picture is from Gujarat.

FacebookArchived Link

മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് പോലീസ്സുകാര്‍ വാക്സിന്‍ കൊണ്ട് പോകുന്ന ട്രക്കിനെ പൂജിക്കുന്നതായി കാണാം. ഈ ചിത്രത്തിന്‍റെ ഒപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പ് ഇങ്ങനെയാണ്: 

ഇന്ത്യയുടെ കോവിഡ് വാക്സിന്‍… ഗുജറാത്തില്‍ നിന്നും പൂജ കഴിഞ്ഞ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെടുന്നു…

സര്‍വേ സന്തു നിരാമയഃ

ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രം ഞങ്ങള്‍ക്ക് ഈ അടുത്ത കാലത്ത് എന്‍.ഡി.ടി.വി. പ്രസിദ്ധികരിച്ച ഒരു ലേഖനത്തില്‍ ലഭിച്ചു. പൂനെയില്‍ നിന്ന് രാജ്യത്തിലെ പല നഗരങ്ങളിലേക്ക് വാക്സിന്‍ കൊണ്ട് പോകുന്ന സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ട്രക്കുകള്‍ ആണ് നമ്മള്‍ ചിത്രത്തില്‍ കാണുന്നത് എന്ന് ലേഖനത്തില്‍ നിന്ന് വ്യക്തമാക്കുന്നുണ്ട്.

Screenshot: NDTV article dated: Jan 12, 2021 Titled: “Stand By, India”: Serum Institute Sends Out Vaccines, 1st Batch In Delhi.

ഈ സംഭവത്തിന്‍റെ വീഡിയോയും നമുക്ക് താഴെ നല്‍കിയ എന്‍.ഡി.ടി.വിയുടെ വാര്‍ത്ത‍യില്‍ കാണാം. 

Embed Tweet

എ.ബി.പി. ന്യുസും ഈ സംഭവത്തിനെ കുറിച്ച് റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. അവരുടെ വീഡിയോയില്‍ ട്രക്കിന്‍റെ നമ്പര്‍ വ്യക്തമായി കാണാം. ട്രക്കിന്‍റെ നമ്പര്‍ എം.എച്ച്. 12 പൂനെയുടെതാണ്. 

ABP News YouTube

ഭാരത്‌ ബയോടെക്കാണ് ഐ.സി.എം.ആറിനോടൊപ്പം ചേര്‍ന്ന് സ്വദേശി കോവിഡ്‌ വാക്സിന്‍  കോവാക്സിന്‍ (COVAXIN) നിര്‍മിക്കുന്നത്. ഇവരുടെ മാനുഫാക്ചറിംഗ് യുണിറ്റ് ഹൈദരാബാദിലാണ്. ഈ കാര്യം  ഭാരത് ബയോടെക് അവരുടെ വെബ്സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്.

Bacteriology Lab | Virology Lab in India | Bharat Biotech

ഗുജറാത്തിലെ അഹമദാബാദില്‍ സായ്ഡ്സ്-കാഡില്ല കമ്പനിയുടെ സായ്‌കോവ്-ഡി  (ZycovD) വാക്സിന്‍ നിര്‍മിക്കുന്നുണ്ട്. പക്ഷെ ഈ വാക്സിന്‍റെ പരീക്ഷണം ഇത് വരെ പൂര്‍ത്തിയിട്ടില്ല.

Screenshot: Business Standard article, dated: 12 Dec 2021, titled: “ZyCoV-D shot can remain stable at room temperature: Zydus Cadila chairman”

Business StandardArchived Link

നിഗമനം

ചിത്രത്തില്‍ കാണുന്നത് പൂനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിച്ച കോവിഷീല്‍ഡ് വാക്സിന്‍ കൊണ്ട് പോകുന്ന ട്രക്കുകളെ പൂജിക്കുന്ന പോലീസുകാരുടെ ചിത്രമാണ്. ഈ ചിത്രം ഗുജറാത്തിലെതല്ല.

Avatar

Title:കോവിഡ്‌ വാക്സിനുകളുമായി പുറപ്പെടുന്ന ട്രക്കുകളുടെ ഈ ചിത്രം ഗുജറാത്തിലേതല്ല; സത്യാവസ്ഥ ഇങ്ങനെ…

Fact Check By: Mukundan K 

Result: False