FACT CHECK: KSRTCക്ക് 3000 പുതിയ ബസുകള്‍ വാങ്ങാന്‍ ബജറ്റില്‍ അനുവദിച്ചിരിക്കുന്നത് വെറും 50 കോടി എന്ന് സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം….

രാഷ്ട്രീയം | Politics

KSRTCക്ക് 3000 പുതിയ ബസുകള്‍ വാങ്ങാന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത് വെറും 50 കോടി രൂപ, അതായത് ഒരു ബസ് വാങ്ങാന്‍ വെറും ഒരു ലക്ഷത്തി അറുപത്താറായിരം രൂപ! എന്ന തരത്തിലൊരു പ്രചരണം ഇന്ന് കേരള നിയമസഭയില്‍ ബജറ്റ് പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്നുണ്ട്.

എന്നാല്‍ ഈ പ്രചരണം വ്യാജമാണ് എന്ന് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം. 

പ്രചരണം

Screenshot: Facebook post claiming Kerala govt announces only 50 crore rupees for purchase of 3000 buses.

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റിന് വെറും 4 മണിക്കൂറില്‍ ലഭിച്ചിരിക്കുന്നത് ആയിരത്തോളം ഷെയറുകളാണ്. പോസ്റ്റില്‍ നല്‍കിയ പോസ്റ്ററില്‍ കൈരളി ന്യുസിന്‍റെ ബജറ്റ് പ്രക്ഷേപണത്തിന്‍റെ ഒരു സ്ക്രീന്‍ഷോട്ട് നല്‍കിട്ടുണ്ട്. സ്ക്രീന്‍ഷോട്ടില്‍ കാണുന്ന ടിക്കറ്റില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “കെഎസ്ആര്‍ടിസിക്ക് 3000 പുതിയ ബസുകള്‍ക്കായി 50 കോടി
ഈ വാദത്തിനെ പരിഹസിച്ച് പോസ്റ്ററില്‍ താഴെ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “500000000/3000=166000 അതവ ഒരു ബസ് വാങ്ങാന്‍ ഒരു ലക്ഷത്തി അറുപത്താറായിരം രൂപ…! ഒരു ബൈക്ക് വാങ്ങുന്ന കാശിന് ഒരു കെ.എസ്.ആര്‍.ടി.സി ബസ് വാങ്ങും….!”

എന്നാല്‍ ഈ പ്രചരണം എത്രത്തോളം ശരിയാണ് എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

പോസ്റ്റില്‍ വാദിക്കുന്നത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ ധനമന്ത്രി ഐസക് ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിന്‍റെ മലയാളം പകര്‍പ്പ് പരിശോധിച്ചു. പകര്‍പ്പില്‍ പറയുന്നത് പോസ്റ്റില്‍ പറയുന്ന പോലെ 50 കോടി പുതിയ ബസുകള്‍ വാങ്ങാന്‍ അല്ല പകരം 3000 ബസുകൾ പകൃതി സൗഹൃദമായ സിഎൻജി /എല്‍എന്‍ജി എഞ്ചിനിലേക്ക് മാറ്റാനായിട്ടാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പകര്‍പ്പിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

Screenshot: Malayalam Transcript of Kerala Budget 2021.

:: FINANCE DEPARTMENT :: GOVERNMENT OF KERALA

ഞങ്ങള്‍ ധനമന്ത്രി നിയമസഭയില്‍ ബജറ്റ് പ്രഖ്യാപനം നടത്തുന്നത്തിന്‍റെ തല്‍സമയ ദൃശ്യങ്ങളും നോക്കി പരിശോധിച്ചു. അതിലും അദ്ദേഹം ഇത്തരത്തിലുള്ള യാതൊരു പ്രഖ്യാപനവും നടത്തുന്നതായി ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. താഴെ നല്‍കിയ വീഡിയോയില്‍ അദ്ദേഹം കെ.എസ്.ആര്‍.ടി.സിയെ കുറിച്ച് പറയുന്നത് 2:27:00 മുതല്‍ ആണ്. 

വീഡിയോയില്‍ 2:27:21 മുതല്‍ 2:27:31 വരെ ധനമന്ത്രി ഐസക് പറയുന്നത് ഇങ്ങനെയാണ്, “സര്‍, 3000 ബസുകൾ പകൃതി സൗഹൃദമായ സിഎൻജി /എല്‍എന്‍ജി എഞ്ചിനിലേക്ക് മാറ്റുന്നവഴി 25 കോടി രൂപ ലഭിക്കും…(അതിനായി)50 കോടി രൂപ അനുവദിക്കുന്നത്.” 

ഇതോടെ ഡോ. തോമസ്‌ ഐസക് ബജറ്റില്‍ പോസ്റ്റില്‍ വാദിക്കുന്ന പോലെയുള്ള ഒരു  പ്രഖ്യാപനവും നടത്തിയില്ല എന്ന് വ്യക്തമാണ്. ഞങ്ങള്‍ കൈരളി ന്യൂസിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ ലെസ്ലി ജോണിനോട്‌ ഈ സ്ക്രീന്‍ഷോട്ടിനെ പറ്റി ചോദിച്ചപ്പോള്‍ അവര്‍ ഇങ്ങനെയൊരു വാര്‍ത്ത‍ നല്‍കിയിട്ടില്ല ഇത് മിക്കവരം വ്യാജ സ്ക്രീന്‍ഷോട്ട് ആയിരിക്കും എന്ന് വ്യക്തമാക്കി.

നിഗമനം

പോസ്റ്റില്‍ വാദിക്കുന്ന പോലെ KSRTCക്ക് 3000 ബസുകള്‍ വാങ്ങാനായി ബജറ്റില്‍ അനുവദിച്ചിരിക്കുന്നത് വെറും 50 കോടി രൂപ എന്ന വാദം പൂര്‍ണമായും തെറ്റാണ്. ഇന്ധനചിലവില്‍ പ്രതിമാസം 25 കോടി രൂപ ലഭിക്കാന്‍ 3000 ബസുകളുടെ എഞ്ചിനുകള്‍ പ്രകൃതി സൌഹൃദമായ സിഎന്‍ജി/എന്‍എല്‍ജി എഞ്ചിനിലേക്ക് മാറ്റാനായി 50 കോടി രൂപയാണ് യഥാര്‍ത്ഥത്തില്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

Avatar

Title:KSRTCക്ക് 3000 പുതിയ ബസുകള്‍ വാങ്ങാന്‍ ബജറ്റില്‍ അനുവദിച്ചിരിക്കുന്നത് വെറും 50 കോടി എന്ന് സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം….

Fact Check By: Mukundan K 

Result: False