
Representative Image; photo credit: Reuters.
വിദ്യഭ്യാസ വകുപ്പ് മന്ത്രി രവീന്ദ്രനാഥ് രക്ഷിതകള്‍ക്കായി നല്‍കിയ സന്ദേശം എന്ന തരത്തില്‍ ഒരു വാട്സാപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ സന്ദേശത്തിനെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷണം നടത്തിയപ്പോള്‍ ഈ സന്ദേശം വിദ്യാഭ്യാസ മന്ത്രി ശ്രി. രവീന്ദ്രനാഥ് നല്‍കിയതല്ല എന്ന് വ്യക്തമായി.
പ്രചരണം
Screenshot: Message forwarded to us for verification on our WhatsApp factline number.
ഫാക്റ്റ് ക്രെസേണ്ടോയുടെ വാട്സാപ്പ് നമ്പറില്‍ മുകളില്‍ കാണുന്ന സന്ദേശം അന്വേഷണത്തിനായി ലഭിച്ചു. സന്ദേശത്തിന്‍റെ ഉള്ളടക്കം ഇപ്രകാരമാണ്:
“രവീന്ദ്രനാഥ്
വിദ്യാഭ്യാസ വകുപ്പ് മന്ത്രി
രക്ഷിതാക്കളറിയാൻ
❇സീരിയലുകൾ ഒഴിവാക്കുക.
❇8 മണിക്കൂർ കുട്ടികൾ ഉറങ്ങട്ടേ.
❇പണ്ടൊക്കെ കുട്ടികൾ നേരത്തേ ഉറങ്ങുമായിരുന്നു. ഇപ്പോൾ മുതിർന്നവർ കിടക്കുമ്പോഴേ അവരും കിടക്കൂ.
❇ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക.
❇ഇലക്കറികൾ, ചെറുപയർ, നെല്ലിക്ക ഇവ ധാരാളം കൊടുക്കുക.
❇വീട്ടിലെ പണികളിൽ പങ്കാളിയാക്കുക.
❇യൂണിഫോം കഴുകാനുള്ള ബക്കറ്റിൽ ഇടാൻ ശീലിപ്പിക്കുക.
❇ഭക്ഷണശേഷം പാത്രം കുട്ടികൾ സ്വയമായി വ്യത്തിയാക്കാൻ പറയുക.
❇ലഞ്ച് ബോക്സ് സ്വയം തയ്യാറാക്കിക്കുക.
❇പെൺകുട്ടികളുടെ വളർച്ചക്കനുസരിച്ച് ഉപദേശങ്ങൾ നൽകുക.
❇വൈകുന്നേരങ്ങളിൽ ബേക്കറി ഒഴിവാക്കൂ.
❇ദോശ, ഇഡ്ഢലി, ഇലയട, കൊഴുക്കട്ട, അരിയുണ്ട, അവൽ, പഴങ്ങൾ, ഏത്തപ്പഴം പുഴുങ്ങിയത് എള്ളുണ്ട, മുതലായ ആരോഗ്യകരമായ ഭക്ഷണം നൽകൂ.
❇രാത്രി ഭക്ഷണം മിതമായിരിക്കട്ടേ. നേരത്തേയും.
❇കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് കഴിക്കൂ.
❇മനസിന് സന്തോഷം വരുന്ന കാര്യങ്ങൾ മാത്രം ആ സമയം സംസാരിക്കുക.
❇ മാതാപിതാക്കൾമൊബൈൽ മാറ്റി വച്ച് ഇത്തിരി നേരം സംസാരിക്കൂ.
❇അനാവശ്യ ദേഷ്യപ്പെടലുകൾ ഒഴിവാക്കുക.
❇വ്യക്തി ശുചിത്യം പാലിക്കുക.
❇സ്വന്തം മുറി ,പഠന ഇടം എന്നിവ കുട്ടി സ്വന്തം വ്യത്തിയാക്കട്ടേ.
❇സാധനങ്ങൾ അടുക്കും ചിട്ടയോടെയും വയ്ക്കാൻ ശീലിപ്പിക്കുക.
❇പച്ചക്കറി അരിയാനും, തേങ്ങ ചിരകാനും അവശ്യ പാചകങ്ങളും പഠിപ്പിക്കുക.
❇ദോശ ചുടാനും ,ചപ്പാത്തിക്ക് പരത്താനും ഒക്കെ സഹായിക്കാൻ ശീലിപ്പിക്കുക.
❇മിതത്വം ശീലിപ്പിക്കുക.
❇പ്രാതലില്ലെങ്കിൽ കാതലില്ല.
❇പ്രഭാത ഭക്ഷണം നിർബന്ധമായും കഴിപ്പിക്കുക.
❇പഠനം, വായന, ഒരല്പം കൃഷി, ചെടി വളർത്തൽ, വീട്ടുകാരോടൊപ്പം കുറച്ച് സമയം, കൂട്ടുകാർക്കൊപ്പം കളി ഇതൊക്കെ ഉണ്ടാവണം.
❇കുളി, കേശ സംരക്ഷണം, പാദ സംരക്ഷണം, വ്യത്തിയുള്ള കൈകൾ, ഇവയൊക്കെ ആരോഗ്യ ശീലങ്ങളാണ്.
❇ഞായറാഴ്ചകളിൽ ഷൂസും ബാഗുമൊക്കെ വെയിലത്ത് ഉണക്കാൻ ശീലിപ്പിക്കുക.
❇ഹോം വർക്ക് ക്യത്യമായി ചെയ്യിക്കുക.
❇രാത്രി തന്നെ ടൈം ടേബിൾ നോക്കി പുസ്തകം അടുക്കി വയ്ക്കുക.
❇രക്ഷിതാക്കളുടെ സ്വപ്നങ്ങൾ കുട്ടികളുടെ തലയിൽ വയ്ക്കരുത്.
മറിച്ച് അവർ സ്വന്തമായി സ്വപ്നങ്ങൾ കാണട്ടേ….
❇അതനുസരിച്ച് അവർ അവരെ വാർത്തെടുക്കട്ടെ.
❇നന്മയുള്ള വ്യക്തി
സ്നേഹമുള്ള കുട്ടി
മിടുക്കരായ കുട്ടികൾ
വളരട്ടേ….ഉയരട്ടേ…
👆ഈ മെസേജ് പരമാവധി രക്ഷിതാക്കളിൽ എത്തിക്കുമല്ലോ”
ഈ സന്ദേശം ഫെസ്ബൂക്കിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.
Screenshot: Similar posts on Facebook.
വസ്തുത അന്വേഷണം
ഞങ്ങള്‍ ഈ സന്ദേശത്തിന് മന്ത്രി രവീന്ദ്രനാഥുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി മന്ത്രിയുടെ ഓഫീസുമായി ബന്ധപെട്ടു. മന്ത്രിയുടെ സെക്രട്ടറി ദിനേശ് ഈ സന്ദേശം മന്ത്രി നല്‍കിയതല്ല എന്ന് വ്യക്തമാക്കി. ഇത് വിദ്യാഭ്യാസ വകുപ്പിന്‍റെ ഔദ്യോഗികമായ വെബ്സൈറ്റിലോ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലോ എവിടെയും നല്കിയിട്ടില്ല. “മാഷ് പല വിഷയങ്ങളിലായി ഒരു പാട് കാര്യങ്ങൾ പല സന്ദർഭങ്ങളിലായി പറഞ്ഞിട്ടുണ്ട്. അതിൽ നിന്നൊക്കെ ഏതാനും വാചകങ്ങൾ മാത്രം എടുത്തിട്ട് ഏതോ കുബുദ്ധി എഴുതിയതാവാം..” എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നിഗമനം
ഈ വൈറല്‍ സന്ദേശത്തിന് വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥുമായി യാതൊരു ബന്ധവുമില്ല.

Title:ഈ വൈറല്‍ വാട്സാപ്പ് സന്ദേശം വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെതല്ല; സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False
