
വിവരണം
കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു വാർത്തയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 100, 10, 5 എന്നീ കറൻസികൾ പിൻവലിക്കുന്നു എന്നത്. വാട്ട്സ്ആപ്പ് ഫേസ്ബുക്ക് ഷെയർ ചാറ്റ് തുടങ്ങിയ മാധ്യമങ്ങളിലെല്ലാം വാർത്ത വളരെ വൈറലായിരുന്നു.
നോട്ടുകള്‍ പിന്‍വലിക്കുന്നു… 100, 10 5 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് പദ്ധതിയിടുന്നു. മാര്‍ച്ച് അവസാനമോ ഏപ്രില്‍ അവസാനമോ നോട്ടുകള്‍ പ്രചാരത്തിലില്ല.- എന്ന വാചകങ്ങളാണ് പോസ്റ്റര്‍ രൂപത്തില്‍ പ്രചരിക്കുന്നത്.

പ്രചരണങ്ങളിൽ അവകാശപ്പെടുന്നതുപോലെ ഈ കറന്‍സികൾ പിൻവലിക്കാൻ ആർബിഐ തീരുമാനിച്ചോ എന്ന് ഞങ്ങൾ ഇതിന്റെ മുകളിൽ അന്വേഷണം നടത്തി നോക്കി. ഇത് ഒരു തെറ്റായ പ്രചാരണമാണെന്ന് കണ്ടെത്തുകയും ചെയ്തു. പ്രചരണത്തെ കുറിച്ചും
അന്വേഷണത്തെ കുറിച്ചും വിശദമാക്കാം.
വസ്തുതാ വിശകലനം
ഫേസ്ബുക്കിൽ തിരഞ്ഞപ്പോൾ പലരും ഈ പോസ്റ്റ് പ്രചരിപ്പിച്ചിരുന്നതായി കണ്ടു.

ഞങ്ങൾ ഇതനുസരിച്ച് വാര്‍ത്തയുടെ വിശദാംശങ്ങൾക്കായി ആദ്യം പതിവുപോലെ മാധ്യമവാർത്തകൾ തിരഞ്ഞു അപ്പോള്‍ നിരവധി മാധ്യമങ്ങൾ ഇത് തെറ്റായ വാർത്തയാണെന്നും റിസര്‍വ് ബാങ്ക് ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ല എന്നും വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നതായി കണ്ടു.

കൂടാതെ ഞങ്ങൾക്ക് ആർബിഐയുടെ തന്നെ ഒരു ട്വീറ്റ് ലഭിച്ചു.
അത് ഇവിടെ കാണാം.
With regard to reports in certain sections of media on withdrawal of old series of ₹100, ₹10 & ₹5 banknotes from circulation in near future, it is clarified that such reports are incorrect.
— ReserveBankOfIndia (@RBI) January 25, 2021
ട്വീറ്റ് പ്രകാരം 100, 10, 5 കറൻസികൾ പിൻവലിക്കുന്നതായി പുറത്തുവന്ന ചില മാധ്യമ റിപ്പോർട്ടുകള്‍ തെറ്റാണെന്ന് അറിയിക്കുന്നു. കൂടാതെ ഞങ്ങൾ ആർബിഐയുടെ കൊച്ചി ഓഫീസുമായി ബന്ധപ്പെട്ടു.
അവിടെനിന്നും ഞങ്ങൾക്ക് ലഭിച്ച മറുപടിയും ഇതുതന്നെയാണ് “ഇത് വെറും വ്യാജ പ്രചരണമാണ്. ഇങ്ങനെ യാതൊരു തീരുമാനങ്ങളും ഉണ്ടായിട്ടില്ല. ഈ നോട്ടുകൾ പിൻവലിക്കുന്നതിനായി കുറിച്ച് യാതൊരു തീരുമാനങ്ങളും റിസര്‍വ് ബാങ്ക് ഇതേവരെ കൈക്കൊണ്ടിട്ടില്ല”
നിഗമനം
പോസ്റ്റില്‍ നൽകിയിരിക്കുന്നത് തെറ്റായ വാർത്തയാണ്. 10 5 100 എന്നീ നോട്ടുകൾ പിൻവലിക്കുന്നതിനായി കുറിച്ച് ആർബിഐ ഇതുവരെ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല സാമൂഹ്യ മാധ്യമങ്ങളിൽ വഴി പ്രചരിക്കുന്നത് തെറ്റായ വാർത്തയാണ് ആർബിഐ തന്നെ വിശദമാക്കിയിട്ടുണ്ട്

Title:റിസര്‍വ് ബാങ്ക് 100, 10, 5 എന്നീ കറൻസികൾ പിൻവലിക്കുന്നു എന്ന വാര്‍ത്ത തെറ്റാണ്…
Fact Check By: Vasuki SResult: False
