
പ്രചരണം
പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തികളെ നമസ്ക്കരിക്കുന്ന ചിത്രങ്ങൾ വാർത്താ മാധ്യമങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിലും നിരവധി നാം കണ്ടിട്ടുണ്ട്. സ്ത്രീപുരുഷഭേദമന്യേ ആണ് അദ്ദേഹം വ്യക്തികളെ പ്രണമിക്കുന്നത്. ഇത്തരം ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പലപ്പോഴും സാമൂഹ്യ മാധ്യമ ചർച്ചകളില്‍ ഇടം നേടാറുണ്ട്. ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ അദ്ദേഹം റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിതാ അംബാനിയെ നമസ്ക്കരിക്കുന്ന ഒരു ചിത്രം വളരെ വൈറൽ ആയിട്ടുണ്ട്. നിറഞ്ഞ ചിരിയോടെ നിൽക്കുന്ന നിതാ അംബാനിയെ അദ്ദേഹം ചിരിച്ചുകൊണ്ട് നമസ്കരിക്കുന്ന ചിത്രമാണിത്. നരേന്ദ്രമോദിയുടെ പിന്നിൽ കാഴ്ചക്കാരായി നിൽക്കുന്ന ചിലരെയും ചിത്രത്തിൽ കാണാം.
ചിത്രത്തിന്‍റെ കൂടെ ഒരു വിവരണവും നൽകിയിട്ടുണ്ട്.
“ദേവീ ….,
ഭൂമിയും ,ആകാശവും
നിന്റെ കാൽച്ചുവട്ടിൽ ഞാൻ
സമർപ്പിച്ചു കഴിഞ്ഞു …!
ഇലകൊഴിഞ്ഞ വൃക്ഷച്ചുവട്ടിൽ
കീറത്തുണി വിരിച്ച്
മയങ്ങിക്കിടക്കുകയാണ്
ഭാരത ജനത ….!
ആര് ഉണർത്തിയാലും
ഉണരാത്ത വിധം
അവർ തളർവാത
രോഗികളായായിരിക്കുന്നു …!
കോവിഡ്
ദേഹമാസകലം
വരിഞ്ഞു മുറുക്കിയിരിക്കുന്നു …!
വാവിട്ടു നിലവിളിക്കുന്ന
കുഞ്ഞുങ്ങൾ …!
പ്രാണവായു കിട്ടാതെ
പിടഞ്ഞു വീഴുന്ന രോഗികൾ …!
എങ്കിലും ദേവീ ….,
ഈ “കോവീഷീൽഡും..”
അവിടുത്തെ തൃപ്പാദത്തിൽ
അർപ്പിക്കുന്നു …!
ഇലകൊഴിഞ്ഞു ..,
തൊലി പൊളിഞ്ഞു വികൃതമായ
ഈ വൃക്ഷത്തിന്റെ ദൈന്യവും …,
അതിനു ചുവടെ
എല്ലാം മറന്നുറങ്ങുന്ന
ഒരു ജനതയേയും
ഇനി ആരും
അറിയാതെ പോകട്ടെ …!
ജയ് ശ്രീറാം …!!!

ഞങ്ങൾ ഈ ചിത്രത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു. ഈ ചിത്രം മോര്‍ഫ് ചെയ്തതാണ് എന്ന് വ്യക്തമാക്കുന്ന ചില തെളിവുകൾ ഞങ്ങൾക്ക് ലഭിച്ചു.
വസ്തുത ഇങ്ങനെ
സമാന പ്രചരണം നടത്തുന്ന ചില പോസ്റ്റുകള്‍ ഇതാ:

ഞങ്ങൾ സമാന ചിത്രത്തിനു മുകളിൽ ഇതിനുമുമ്പ് വസ്തുത അന്വേഷണം നടത്തിയിരുന്നു. തെറ്റായ പ്രചരണമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. അന്ന് പ്രധാനമന്ത്രി മോദി അദാനിയുടെ ഭാര്യയെ പ്രണമിക്കുന്നു എന്നായിരുന്നു പ്രചരണം. ഞങ്ങളുടെ റിപ്പോര്‍ട്ട് വായിക്കാന്‍ താഴെയുള്ള link തുറക്കുക.
FACT CHECK: പ്രധാനമന്ത്രി മോദി പ്രണമിക്കുന്നത് അദാനിയുടെ ഭാര്യയെയല്ല; സത്യാവസ്ഥ അറിയൂ…
ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ അദ്ദേഹം നമസ്ക്കരിക്കുന്ന സ്ത്രീ നിത അംബാനിയല്ല, മറിച്ച് പേര് ദീപിക മോണ്ടൽ എന്നൊരു സാമൂഹ്യ പ്രവര്‍ത്തകയാണ് എന്ന് അന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം ഞങ്ങള്‍ ആദ്യത്തെ അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. ദിവ്യജ്യോതി കൾച്ചറൽ ഓർഗനൈസേഷൻ ആൻഡ് സോഷ്യൽ വെൽഫെയർ സൊസൈറ്റി എന്നൊരു സാമൂഹ്യ സേവന പ്രസ്ഥാനം നടത്തുന്ന വനിതയാണ് ദീപിക എന്ന് അമര്‍ ഉജാല എന്ന മാധ്യമം പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നുണ്ട്.

ഞങ്ങളുടെ പ്രതിനിധി അന്ന് ദീപികയുടെ ഭർത്താവ് സമർ മോണ്ടലുമായി സംസാരിച്ചിരുന്നു. ഈ ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്:
“ചിത്രത്തിൽ പ്രധാനമന്ത്രി നമസ്ക്കരിക്കുന്നത് എന്‍റെ ഭാര്യ ദീപിക മോണ്ടലിനെ ആണ്. കുറച്ചു കൊല്ലങ്ങൾക്കു മുൻപ് ഒരു പരിപാടിയിലാണ് ഈ ചിത്രങ്ങൾ എടുത്തത്. ഈ ചിത്രം അമര്‍ ഉജാല എന്ന മാധ്യമം 2018 ല്‍ പ്രസിദ്ധീകരിച്ചിരുന്നു. വളരെ പോസിറ്റീവായ രീതിയിൽ ആണ് ചിത്രം പ്രസിദ്ധീകരിച്ചത്. പക്ഷേ ആ ചിത്രം തെറ്റായ വിവരണത്തോടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതായി അറിഞ്ഞപ്പോൾ ഞങ്ങൾക്ക് വിഷമം തോന്നി.”
ഇതേ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് വനിതാ അംബാനിയുടെ തല മോര്‍ഫ് ചെയ്തു ചേര്‍ത്തുവച്ച് പ്രചരിപ്പിക്കുകയാണ് ഇവിടെ ചെയ്തിട്ടുള്ളത്. നിത അംബാനിയുടെ കഴുത്തിന് താഴോട്ടുള്ള ഭാഗം ഇരു ചിത്രങ്ങളിലെയും ഒന്ന് തന്നെയാണ് എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്. തല മാത്രം എഡിറ്റ് ചെയ്ത് ഫോട്ടോഷോപ്പ് ചെയ്ത് എടുത്തിരിക്കുന്നതാണെന്ന് ഉറപ്പാണ്. പ്രധാനമന്ത്രിയുടെ പിന്നില്‍ നില്‍ക്കുന്ന വ്യക്തികളെ നോക്കുക. വ്യത്യാസമൊന്നുമില്ല എന്ന് കാണാം.
താഴെയുള്ള താരതമ്യ ചിത്രം ശ്രദ്ധിക്കുക

പ്രധാനമന്ത്രി മോദി ഡൽഹിയിലെ ഒരു സാമൂഹ്യ സേവന സ്ഥാപനത്തിന്‍റെ മേധാവിയായ ദീപിക മോണ്ടല്‍ എന്ന സ്ത്രീയെ
നമസ്കരിക്കുന്ന ഒരു പഴയ ചിത്രം മോര്‍ഫ് ചെയ്ത് നിത അംബാനിയുടെതാക്കി മാറ്റി പ്രചരിപ്പിക്കുകയാണ് പോസ്റ്റിലൂടെ ചെയ്യുന്നത്.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം മോര്‍ഫ് ചെയ്തതാണ്. ചിത്രത്തിലുള്ളത് ഡൽഹിയിലെ ഒരു സാമൂഹ്യ സേവന സ്ഥാപനത്തിന്‍റെ മേധാവിയായ ദീപിക മോണ്ടല്‍ എന്നാ വനിതയെ പ്രധാനമന്ത്രി നമസ്ക്കരിക്കുന്നതാണ് യഥാര്‍ത്ഥ ചിത്രം. ഇത് എഡിറ്റ് ചെയ്ത് നിത അംബാനിയുടെ തല കൂട്ടിച്ചേര്‍ത്ത് വ്യാജമായി പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:പ്രധാനമന്ത്രി മോദി നിതാ അംബാനിയെ കുമ്പിട്ട് നമസ്കരിക്കുന്ന ഈ ചിത്രം മോര്‍ഫ് ചെയ്ത് നിര്‍മ്മിച്ചതാണ്… വസ്തുത അറിയൂ…
Fact Check By: Vasuki SResult: False
