
Image Credit: Hindustan Times, Getty Images
ബീഹാറിലെ ബാക്സറില്‍ ഗംഗയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രത്തിന് ഗംഗയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് സാമുഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണവും പ്രചരണത്തിന്റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.
പ്രചരണം

Screenshot: Facebook post alleging the image is of 150 dead bodies found in Ganga river in Bihar.
മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് നദിയില്‍ പൊങ്ങി വന്ന ചില മൃതദേഹങ്ങള്‍ നായക്കളും കാക്കകളും കൊത്തി വലിക്കുന്നതായി കാണാം. ഈ ചിത്രം UPയില്‍ നിന്ന് ബീഹാറിലേക്ക് ഒഴുക്കി വിട്ട മൃതദേഹങ്ങളുടെതാണ് എന്ന് വാദിച്ച് പോസ്റ്റിന്റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:
“DIGITAL INDIA…
UP യിൽ നിന്ന് ഒഴുക്കി വിട്ട ബോഡികൾ ബിഹാറിൽ അടിയുന്നു..നായ്ക്കൾ ഭക്ഷിക്കുന്നു …@ BUXAR..
മരുന്നില്ല വായു ഇല്ല ബെഡ് ഇല്ല ശവം അടക്കാൻ തുട്ടില്ല ……”
എന്നാല്‍ ഈ ചിത്രം യഥാര്‍ത്ഥത്തില്‍ ബീഹാറില്‍ കണ്ടെത്തിയ മൃതദേഹങ്ങളുടെതന്നെയാണോ എന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ബീഹാറിലെ ബക്സര്‍ ജില്ലയില്‍ ഗംഗ നദിയില്‍ പല മൃതദേഹങ്ങള്‍ ഒഴുക്കി വന്നിരുന്നു. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം മൊത്തത്തില്‍ 150 മൃതദേഹങ്ങളാണ് ഗംഗയില്‍ ഒഴുക്കി വന്നത്. ഈ മൃതദേഹങ്ങള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ഒഴുകി വന്നതാണ് എന്ന് ബീഹാര്‍ സര്‍ക്കാര്‍ അധികൃതര്‍ വിശദികരിച്ചിരുന്നു. ഈ സംഭവത്തിന്റെ മുകളില്‍ എന്‍.ഡി.ടി.വിയുടെ റിപ്പോര്‍ട്ട് നമുക്ക് താഴെ കാണാം.
പക്ഷെ ഇതേ റിപ്പോര്‍ട്ട് പ്രകാരം ബക്സറിലെ ചൌസ സ്മശാനത്തിലും പരിസ്ഥിതി വളരെ മോശമാണ്. സംസ്കരിക്കാന്‍ പണം ഇല്ലാത്തവര്‍ ഗംഗയില്‍ മൃതദേഹം ഒഴുക്കി പോകുന്നു എന്ന് പ്രദേശ വാസികള്‍ പറയുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പക്ഷെ പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം ബക്സറിലെതല്ല. കുടാതെ ഈ ചിത്രം പഴയതാണ് എന്നും അന്വേഷണത്തില്‍ കണ്ടെത്തി. ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ഗെറ്റി ഇമേജ്സില്‍ ഈ ചിത്രം ലഭിച്ചു.

ഗെറ്റി ഇമേജ്സിന്റെ അടികുറിപ്പ് പ്രകാരം ഈ ചിത്രം ജനുവരി 13, 2014ന് ഉണ്ണാവുവില് ഗംഗ തീരത്ത് പൊങ്ങി വന്ന മൃതദേഹങ്ങളുടെ ചിത്രമാണ്. ഈ ചിത്രം പകര്‍ത്തിയത് ഹിന്ദുസ്ഥാന്‍ ടൈംസിന് വേണ്ടി ഫോട്ടോഗ്രാഫര്‍ അമിത് യാദവാണ്.
പക്ഷെ ഈ സംഭവവുമായി ബന്ധപ്പെട്ടിട്ടുള്ള വാര്‍ത്തകള്‍ 2014ല്‍ പ്രസിദ്ധികരിച്ചതായി കണ്ടെത്തിയില്ല. പക്ഷെ 2015 ജനുവരിയിലാണ് മാധ്യമങ്ങള്‍ ഈ വാര്‍ത്തയും ചിത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഹിന്ദുസ്ഥാന്‍ ടൈംസും ഡെയിലി മിറരും പ്രസിദ്ധികരിച്ച വാര്‍ത്തകള്‍ നമുക്ക് താഴെ കാണാം.
ലേഖനം വായിക്കാന്‍- Hindustan Times | Archived Link
ലേഖനം വായിക്കാന്‍- Daily Mirror
ഈ ചിത്രത്തിന് നിലവിലെ കോവിഡ് സാഹചര്യങ്ങളുമായി യാതൊരു ബന്ധവുമില്ല.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം ബീഹാറില്‍ ബക്സറില് ഗംഗയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെതല്ല പകരം 6 കൊല്ലം മുമ്പേ ഉത്തര്‍പ്രദേശിലെ ഉന്നാവുവില്‍ ഗംഗയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പഴയ ചിത്രമാണ്.
Update: 17th May 2021 ഗെറ്റി ഇമേജസിന്റെ അടികുറിപ്പില്‍ 2014 എന്ന് തെറ്റായി എഴുതിയതാണ്, വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് ജനുവരി 2015ലാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ലേഖനത്തില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:ഈ ചിത്രം ബീഹാറില്‍ ഗംഗ നദിയില്‍ കണ്ടെത്തിയ മൃതദേഹങ്ങളുടെതല്ല; സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: Misleading


