
മെയ് 2ന് വന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് ശേഷം ബംഗാളിലുണ്ടായ ഹിംസയുടെ ചിത്രങ്ങള്‍ എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ കുറച്ച് ദിവസങ്ങളായി സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ക്ക് നിലവിലെ ബംഗാളിലെ സാഹചര്യങ്ങളുമായി യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി. എന്താണ് പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ചില ചിത്രങ്ങള്‍ കാണാം. ഈ ചിത്രങ്ങളെ ബംഗാളില്‍ നടന്ന ഹിംസയുമായി ബന്ധപെടുത്തി അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“ബംഗാളിൽ നിരവധി ബി ജെ പി പ്രവർത്തകർ കൊല്ലപ്പെട്ടിട്ടും സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകൾ അക്രമിക്കപ്പെട്ടിട്ടും.
മലയാള മാധ്യമങ്ങളുടെ വായിൽ
പഴം തിരുകി വച്ചേക്കുന്നുണ്ടോ
വേറെ വല്ല പാർട്ടിക്കാരനും ആയിരുന്നെങ്കിൽ അന്തിചർച്ചക്ക് അതായിരുന്നനെ വിഷയം”
ഈ അടികുറിപ്പ് ഉപയോഗിച്ച് ഇതേ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ഈ ഒരു പോസ്റ്റ് മാത്രമല്ല. ഇത്തരത്തിലുള്ള പല പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

വസ്തുത അന്വേഷണം
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ആദ്യത്തെ ചിത്രം ഇന്ത്യയിലെതല്ല പകരം ബംഗ്ലാദേശിലെതാണ്. കുറച്ച് ദിവസം മുമ്പേ ഞങ്ങള്‍ ഇതിനെ കുറിച്ച് വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ചിരുന്നു. റിപ്പോര്‍ട്ട് താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
FACT CHECK: ബംഗാളിന്‍റെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഈ ഫോട്ടോ ബംഗ്ലാദേശിലെതാണ്…
മറ്റേ ചിത്രങ്ങളുടെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ ചിത്രങ്ങളെ രേവേര്ഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ കഴിഞ്ഞ കൊല്ലം ഓഗസ്റ്റില്‍ കൊല്‍ക്കത്തയിലുണ്ടായ വര്‍ഗീയ ഹിംസയുടെതാണ് എന്ന് കണ്ടെത്തി. കൊല്‍ക്കത്തയിലെ നാര്‍ക്കള്‍ദങ്ങയില്‍ ഓഗസ്റ്റ് 5ന് വര്‍ഗീയ സംഘര്‍ഷമുണ്ടായപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ഇവ.


ഈ സംഭവത്തിനെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങളുടെ പ്രതിനിധി കൊല്‍ക്കത്ത പോലീസ് ജോയിന്‍റ കമ്മിഷണര്‍ (ക്രൈം) ഐ.പി.എസ്. മുരളിധര്‍ ശര്‍മ്മയുമായി ബന്ധപെട്ടപ്പോള്‍ അദ്ദേഹം ഈ സംഭവത്തിനെ കുറിച്ച് ഞങ്ങള്‍ക്ക് നല്‍കിയ വിവരം ഇപ്രകാരമാണ്: “ഈ സംഭവം ഒരു രാഷ്ട്രിയം പ്രേരീത സംഭവമായിരുന്നില്ല കഴിഞ്ഞ കൊല്ലം നടന്ന ഒരു വര്‍ഗീയ സംഘര്‍ഷമായിരുന്നു. ഇതില്‍ യാതൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് പങ്കുണ്ടായതായി കണ്ടെത്തിയില്ല. ഓഗസ്റ്റ് 5, 2020ന് രാമജന്മഭൂമിയുടെ പൂജ നടക്കുന്ന ദിവസമാണ് രണ്ട് സമുദായങ്ങള്‍ തമ്മില്‍ ഈ സംഘര്‍ഷമുണ്ടായത്. ഇതിനെ തുടര്‍ന്ന്‍ രണ്ട് സമുദായത്തില്‍ പെട്ടവര്‍ റോഡ് ബ്ലോക്ക് ചെയ്തിരുന്നു.
ചിത്രത്തില്‍ പോലീസ് ജീപ്പിന്‍റെ മുകളില്‍ ഇരിക്കുന്നത് സരാഫത് ഇബ്രാര്‍ എന്നൊരു സ്ഥാനീയ മൌലവിയാണ്. അദ്ദേഹം റോഡില്‍ കൂടിയ ജനങ്ങളെ പറഞ്ഞു മനസിലാക്കി റോഡ് കാളി ചെയ്യാന്‍ സഹായിക്കാനാണ് പോലീസിനോടൊപ്പം അവിടെ ചെന്നത്. സൈഡില്‍ കയിറി നില്‍ക്കുന്നവര്‍ വണ്ടിക്ക് വേണ്ടി വഴിയുണ്ടാക്കുകെയായിരുന്നു. പക്ഷെ ഇങ്ങനെ പോലീസ് വാഹനത്തിന്‍റെ മുകളില്‍ കയിറിയത്തിന് നര്‍ക്കള്‍ദങ്ങ പോലീസ് സ്റ്റേഷനില്‍ ഐ.പി.സി. 188, 143, 203 with 51(B) എന്നി വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെയും കേസെടുത്തിരുന്നു. ”
നിഗമനം
ബംഗാളില്‍ അടുത്ത കാലത്തുണ്ടായ രാഷ്ട്രീയ സംഘര്‍ഷവുമായി പോസ്റ്റില്‍ നല്‍കിയ ചിത്രങ്ങള്‍ക്ക് യാതൊരു ബന്ധമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഒരു ചിത്രം ബംഗ്ലാദേശിലെതാണ് മറ്റേ ചിത്രങ്ങള്‍ കഴിഞ്ഞ കൊല്ലം ഓഗസ്റ്റില്‍ കൊല്‍ക്കത്തയിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിനിടെ എടുത്തതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാലിലുണ്ടായ ഹിംസയുടെ പേരില്‍ പ്രചരിപ്പിക്കുന്നത് പഴയെ അസംബാന്ധിതമായ ചിത്രങ്ങള്‍…
Fact Check By: Mukundan KResult: False
