രണ്ടാം തരങ്ങതില്‍ കോവിഡ്‌ മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കാന്‍ പോകുന്ന നഷ്ടപരിഹാരം ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല….

Coronavirus
Representative Photo, Credit: PTI.

ഈ അടുത്ത കാലത്ത് ഇന്ത്യയില്‍ വന്ന കോവിഡ്‌-19ന്‍റെ രണ്ടാം തരംഗത്തില്‍ വലിയ തോതില്‍ മരണങ്ങളാണ് നാം കണ്ടത്. പലര്‍ക്ക് കോവിഡ്‌ മൂലം അവരുടെ ബന്ധുകളെയും സ്നേഹിതരെയും നഷ്ടപ്പെടുത്തെണ്ടി വന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ കോവിഡ്‌ രോഗികള്‍ക്ക് സര്‍ക്കാര്‍ വക എത്ര നഷ്ടപരിഹാരം ലഭിക്കും എന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ തുടരുകയാണ്.

സാമുഹ മാധ്യമങ്ങളിലും പ്രത്യേകിച്ച് വാട്സാപ്പില്‍ ഒരു സന്ദേശവും ഒരു ഫോമും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോവിഡ്‌ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വക 4 ലക്ഷം രൂപ നഷ്ടപരിഹാരം അപേക്ഷിക്കാന്‍ ഈ ഫോം നരിച്ച് അയച്ചാല്‍ മതി എന്നാണ് സന്ദേശത്തില്‍ പറയുന്നത്.

ഇതേ സന്ദേശവും ഫോമും ഫെസ്ബൂക്കിലും ഇതേ പോലെ പ്രചരിപ്പിക്കുന്നുണ്ട്. സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെയാണ്: 

പ്രിയരേ , കോവിഡ് ബാധിച്ചു കുടുംബനാഥൻ മരണമടഞ്ഞവരുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ നൽകുന്ന 4 ലക്ഷം രൂപയുടെ ധന സഹായം ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം ആണ് ചുവടെ .

നിയമ പ്രകാരമുള്ള അർഹതപ്പെട്ട അനന്തരാവകാശിക്ക്‌ അപേക്ഷ സമർപ്പിക്കാം .”

FacebookArchived Link

ഈ പോസ്റ്റിലും വാട്സാപ്പ് സന്ദേശത്തിലും പറയുന്ന കാര്യങ്ങള്‍ എത്രത്തോളം ശരിയാണ് എന്ന് അറിയാന്‍ പലര്‍ ഞങ്ങള്‍ക്ക് ഈ സന്ദേശവും ഫോമും അന്വേഷണത്തിനായി അയച്ചിരുന്നു. ഇതിനെ തുടര്‍ന്ന്‍ ഞങ്ങള്‍ കോവിഡ്‌ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ടോ? പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ എത്ര പ്രഖ്യാപിച്ചു? തുടങ്ങിയ പല കാര്യങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ച് അറിയാന്‍ ശ്രമിച്ചു. 

ദുരന്ത നിവാരണ നിയമം (2005) പ്രകാരം ഇത് പോലെയുള്ള ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കേണ്ടത് സര്‍ക്കാറിന്‍റെ കടമയാണ്. ഇതില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും നഷ്ടപരിഹാരം പ്രഖ്യാപിക്കാം. 

DMA (2005)

കഴിഞ്ഞ കൊല്ലം മാര്‍ച്ച്‌ മാസത്തില്‍ ഇന്ത്യയില്‍ വളരെ കുറഞ്ഞ കോവിഡ്‌ കേസുകള്‍ ഉള്ള സമയത്ത് കേന്ദ്ര അഭ്യന്തര മന്ത്രാലയം കോവിഡ്‌ മൂലം മരിച്ചവരുടെ കുടുംബാങ്ങള്‍ക്കായി 4 ലക്ഷം രൂപ നഷ്ടപരിഹാര തുകയായി പ്രഖ്യാപിച്ചിരുന്നു.

Archived Link

പക്ഷെ അന്ന് ഇന്ത്യയില്‍ കോവിഡ്‌ ബാധിച്ച് മരിച്ചവരുടെ എണ്ണം വളരെ കുറവായിരുന്നു. മാര്‍ച്ച്‌ 14, 2020 വരെ ഇന്ത്യയില്‍ മൊത്തത്തില്‍ കോവിഡ്‌ ബാധിച്ചവരുടെ എണ്ണം 84 ആയിരുന്നു. മാര്‍ച്ച്‌ 14, 2020ന് കേന്ദ്ര അഭ്യന്തര മന്ത്രാലയം കോവിഡ്‌ മാഹാമാരിയെ ദേശിയ ദുരന്തമായി പ്രഖ്യാപിച്ച് 4 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ തിരുമാനം എടുത്തപ്പോള്‍ ഇന്ത്യയില്‍ കോവിഡ്‌ മൂലം മരിച്ചവരുടെ എണ്ണം WHO സിറ്റുവേഷന്‍ റിപ്പോര്‍ട്ട്‌ പ്രകാരം വെറും രണ്ട് മാത്രമായിരുന്നു.     

20200314-sitrep-54-covid-19.pdf (who.int)

പക്ഷെ മണിക്കൂറുകളില്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലര്‍ മാറ്റി അതില്‍ നിന്ന് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഉടമ്പടി ഇല്ലാതാക്കി എന്ന് ദി ഹിന്ദു ഫ്രണ്ട് ലൈന്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

വാര്‍ത്ത‍ വായിക്കാന്‍-HBL | Archived Link

 മെയ്‌ 2020ല്‍ തെരെഞ്ഞെടുപ്പിനെ മുന്നേ ബീഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍ കോവിഡ്‌ മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കും എന്ന് പ്രഖ്യാപിച്ചിരുന്നു. മെയ്‌ 24, 2021 വന്ന വാര്‍ത്ത‍ പ്രകാരം ബീഹാര്‍ സര്‍ക്കാര്‍ ഇപ്പോഴും മുഖ്യമന്ത്രിയുടെ ദുരന്താശ്വാസ ഫണ്ടില്‍ നിന്ന് കോവിഡ്‌ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍ക്കുന്നുണ്ട്.

വാര്‍ത്ത‍ വായിക്കാന്‍- TOI | Archived Link

സംസ്ഥാന സര്‍ക്കാരുകള്‍ കോവിഡ്‌ മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എസ്.ഡി. ആര്‍.എഫ്. മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം 4 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്ന തരത്തില്‍ പ്രചരിക്കുന്ന ഒരു സന്ദേശവും ഫോമും വ്യാജമാന്നെന്ന്‍ സര്‍ക്കാറിന്‍റെ ഫാക്റ്റ് ചെക്ക്‌ ഹാന്‍ഡില്‍ PIB ഫാക്റ്റ് ചെക്ക്‌ ട്വീറ്റ് ചെയ്തിരുന്നു. ഈ സന്ദേശത്തില്‍ വാദിക്കുന്ന പോലെ സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ നിന്ന് നഷ്ടപരിഹാരം കൊടുക്കുന്നതിനെ കുറിച്ച് എസ്.ഡി.ആര്‍.എഫ്. മാര്‍ഗനിര്‍ദേശങ്ങലില്‍ യാതൊരു വ്യവസ്ഥയില്ല എന്ന് ട്വീറ്റില്‍ പറയുന്നു. കുടാതെ ഈ പ്രചരിപ്പിക്കുന്ന ഫോമും വ്യാജമാണ് എന്നും വ്യക്തമാകുന്നു.

Archived Link

അങ്ങനെ നഷ്ടപരിഹാരം സംസ്ഥാനങ്ങള്‍ നല്‍കണം എന്ന് എസ്.ഡി.ആര്‍.എഫ്. മാര്‍ഗനിര്‍ദേശങ്ങളിളില്ല. പക്ഷെ നമ്മള്‍ കണ്ട ഫോം  ദേശിയ ദുരിതാശ്വാസ നിയമ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമാണ് 4 ലക്ഷം രൂപ കോവിഡ്‌ ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നല്‍കണം എന്ന് വാദിക്കുന്നത്. ഇതിനെ കുറിച്ച് നിലവില്‍ സുപ്രീം കോടതിയില്‍ ഒരു ഹര്‍ജി പരിഘനിക്കുന്നുണ്ട്. 11 ജൂണിന് നടന്ന ഹിയറിംഗില്‍ ഇതിനെ കുറിച്ച് മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ കുറച്ച് സമയം നല്‍കാന്‍ കോടതിയോട് അഭയാര്‍ഥിച്ചു ഇതിനെ തുടര്‍ന്ന്‍ കോടതി സര്‍ക്കാരിന് ജൂണ്‍ 21 വരെ സമയം നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജിയെ ഇനി സുപ്രീം കോടതി കേള്‍ക്കുന്നത് ജൂണ്‍ 21ന് ആയിരക്കും.

Compensation to families of Covid dead: Supreme Court defers hearing to June 21 (indialegallive.com)

ഇതാണ് ഇത് വരെ നടന്ന കാര്യങ്ങള്‍. ഇനി ജൂണ്‍ 21ന് കേന്ദ്ര സര്‍ക്കാര്‍ ഇതിനെ കുറിച്ച് എന്ത് മരുപാടി കോടതിയില്‍ നല്‍കും അതെ പോലെ കോടതി എന്ത് തിരുമാണം ഈ കാര്യത്തില്‍ എടുക്കുമെന്ന് അറിയാന്‍ കാത്തിരിക്കാം. കോടതിയില്‍ ജൂണ്‍ 21ന് നടന്ന നടപടികള്‍ ഈ ലേഖനത്തില്‍ ചെര്‍ക്കുകയുണ്ടാകും

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:രണ്ടാം തരങ്ങതില്‍ കോവിഡ്‌ മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കാന്‍ പോകുന്ന നഷ്ടപരിഹാരം ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല….

Fact Check By: Mukundan K 

Result: Explainer