
പ്രചരണം
സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും മരിച്ചതായി അറിയിച്ചുകൊണ്ട് ആദരാഞ്ജലി അർപ്പിക്കുന്ന വ്യാജ പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരത്തിൽ ഇപ്പോൾ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ആണ് ഇവിടെ നല്‍കിയിട്ടുള്ളത്. ഇടക്കാലത്ത് മലയാള സിനിമയിൽ തിളങ്ങിയിരുന്ന ഷക്കീല എന്ന നടിയുടെ മരണവാർത്ത അറിയിച്ച് അവര്‍ക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് നിരവധിപേർ ഫേസ്ബുക്കിലും വാട്സ്ആപ്പിലും പോസ്റ്റ് പങ്കുവെയ്ക്കുന്നുണ്ട്.
ഞങ്ങൾ ഫേസ്ബുക്കിൽ തിരഞ്ഞപ്പോൾ ഇത്തരത്തിൽ ഒരു പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടു. ഷക്കീലയുടെ ചിത്രത്തോടൊപ്പം പോസ്റ്റില്‍ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: *ചെന്നൈ* ചലച്ചിത്ര നായിക ശ്രീമതി ഷക്കീല വാർദ്ധക്യ സഹജമായ അസുഖം മൂലം കഴിഞ്ഞ ഇരുപതു ദിവസത്തിൽ ഏറെയായി ചെന്നൈ അമൃത ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു ഇന്ന് വൈകിട്ട് *28-07-2021 ബുധൻ* വൈകിട്ട് 7.00 pm ന് കോവിഡ് ബാധിച്ചു മരിക്കുകയായിരുന്നു.. തന്റെതായ അഭിനയ മികവ് കൊണ്ട് കേരളക്കരയെ ഇളക്കി മറിച്ച പ്രിയ കലാകാരിക്ക് കണ്ണീരിൽ കുതിർന്ന *ആദരാഞ്ജലികൾ*”

ഞങ്ങള്‍ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. വെറും വ്യാജ പ്രചരണമാണ് ഇതെന്ന് കണ്ടെത്തുകയും ചെയ്തു
വസ്തുത ഇതാണ്
വാർത്തയെക്കുറിച്ച് മാധ്യമങ്ങളുടെ വെബ്സൈറ്റിൽ അന്വേഷിച്ചപ്പോൾ വ്യാജ പ്രചരണത്തെ കുറിച്ച് പല മാധ്യമങ്ങളും റിപ്പോർട്ട് നൽകിയിട്ടുണ്ട് എന്ന് കണ്ടു. ഷക്കീല മരിച്ചിട്ടില്ല എന്നും അവർ ജീവനോടെയുണ്ട് എന്നും വാർത്തകളിൽ പറയുന്നു.
ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ഷക്കീല ഒരു വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീഡിയോ റിപ്പോര്‍ട്ടര്‍ ചാനല്‍ ഫേസ്ബുക്ക് പേജില്‍ നല്‍കിയിട്ടുണ്ട്.
തന്നെപ്പറ്റി പ്രചരിക്കുന്ന വ്യാജ വാർത്ത ശ്രദ്ധയിൽപ്പെട്ടു എന്ന് ഷക്കീല വീഡിയോയില്‍ വ്യക്തമാക്കുന്നു. “ഞാൻ വളരെ ആരോഗ്യവതിയായി സന്തോഷത്തോടെ ഇരിക്കുന്നു. എനിക്ക് കേരളത്തിലെ ജനങ്ങൾ നൽകുന്ന കരുതലിന് വളരെയധികം നന്ദിയുണ്ട്. ആരോ എന്നേക്കുറിച്ച് ഒരു മോശംവാർത്ത ചെയ്തു, പക്ഷേ സംഗതിയുടെ നിജസ്ഥിതി അറിയാൻ നിരവധി പേരാണ് വിളിച്ചത്. ആ വാർത്ത നൽകിയ ആൾക്കും വളരെയധികം നന്ദിയുണ്ട്, കാരണം അയാൾ കാരണമാണ് നിങ്ങളെല്ലാം വീണ്ടും എന്നെക്കുറിച്ച് ഓർത്തത്.”
പല മാധ്യമങ്ങളും വ്യാജ പ്രചരണത്തെ കുറിച്ചുള്ള വാർത്തയിൽ ഇവരുടെ വീഡിയോ ഉൾപ്പെടുത്തിയിട്ടുണ്ട്. ചലച്ചിത്ര താരം ഷക്കീല മരിച്ചുവെന്ന മട്ടില്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണ് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ് സിനിമാതാരം ഷക്കീല മരിച്ചിട്ടില്ല. അവർ ആരോഗ്യവതിയായി ജീവനോടെയുണ്ട്. ഷക്കീല മരിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ എല്ലാം തെറ്റാണ് ഇത്തരം പോസ്റ്റുകൾ പങ്കുവയ്ക്കാതിരിക്കുക.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ചലച്ചിത്ര താരം ഷക്കീല മരിച്ചുവെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം
Fact Check By: Vasuki SResult: False
