
ഫ്രഞ്ച് ലൈബ്രറിയില്‍ നിന്ന് ലഭിച്ച വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നുണ്ട്.
പക്ഷെ ഈ ചിത്രം വാരിയന്‍ കുന്നത്തിന്‍റെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ആരുടെയാണ് ഈ ചിത്രം നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കാണുന്ന ചിത്രത്തിനെ കുറിച്ച് പോസ്റ്റില്‍ പറയുന്നത് : “ഇതാണ് വാരിയംകുന്നന്റെ ഒർജിനൽ… റമീസിക്കാ അഭിമാനമാണ് നിങ്ങൾ…”
പോസ്റ്ററിലും സമാനമായി എഴുതിയിരിക്കുന്നത്, “ഫ്രഞ്ച് ലൈബ്രറിയില്‍ നിന്ന് ലഭിച്ച വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം”
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ചിത്രം വാരിയംകുന്നത്തിന്‍റെതാണോ? നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ചിത്രം ഫിജിയിലെ ഒരു യോദ്ധാവിന്‍റെ ചിത്രമാണ് എന്ന് കണ്ടെത്തി. ഫിജി, ഓസ്ട്രെലിയയുടെ സമീപമുള്ള ഒരു ചെറിയ സ്വതന്ത്ര ദ്വീപ സമുഹമാണ്. ഇവിടെത്തെ ഒരു നിവാസിയുടെ ഈ ചിത്രം ഓസ്ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ ഫ്രാന്‍സിസ് ഹെര്‍ബര്‍ട്ട് ഡുഫ്റ്റി (1846-1910) എന്ന പ്രശസ്ത ഫോട്ടോഗ്രാഫരാണ് എടുത്തത്. സ്റ്റോക്ക് വെബ്സൈറ്റ് Alamyയില്‍ ഈ നല്‍കിയ ഫോട്ടോയുടെ വിവരങ്ങള്‍ നമുക്ക് താഴെ കാണാം.

വികിമെഡിയ കോമണ്‍സിലും ഈ ചിത്രം ലഭ്യമാണ്. അതില്‍ നല്‍കിയ വിവരണ പ്രകാരം 1870ല്‍ എടുത്ത ഫിജിയില്‍ മലയോരപ്രദേശങ്ങളിലെ പോരാളികള്‍ എന്ന് അറിയപെടുന്ന ഒരു കായ് കോലോ പോരാളിയുടെ ചിത്രമാണ്. വികിമീഡിയയും ഈ ചിത്രത്തിന് കടപ്പാട് നല്‍കിയത് ഫ്രാന്‍സിസ് ഹെര്‍ബര്‍ട്ട് ഡുഫ്റ്റിക്കാണ്.

ഇത്തരത്തില്‍ തലമുടി, കയ്യില്‍ ഇരിക്കുന്ന ആയുധം അതെപോലെ കഴുത്തിലെ മാല എല്ലാം ഈ പോരാളികളുടെ സാധാരണ വേഷമാണ്. ഇത് നമുക്ക് താഴെ നല്‍കിയ മറ്റൊരു ഫോട്ടോയിലും കാണാം.

നിഗമനം
വാരിയന്‍ കുന്നത്തിന്‍റെ പേരില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ 1870ല്‍ എടുത്ത ഒരു ഫിജിയന്‍ പോരാളിയുടെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

Title:വാരിയംകുന്നത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False
