
വിവരണം
വൃക്കയിലുണ്ടാകുന്ന കല്ലിന് ഫലപ്രദമായ ഒറ്റമൂലി മരുന്ന് എന്ന വിവരണവു മായി “ഓ മൈ ഹെൽത്ത് “എന്ന ഫേസ്ബുക്ക് പേജിലെ വാർത്തയ്ക്ക് ഒന്നര ലക്ഷത്തിനടുത്ത് ഷേയറുകളായി കഴിഞ്ഞു. അജ്മീറിലെ സൂഫിവര്യന്മാരുടെ രഹസ്യ കൂട്ടായ ഇൗ ഒറ്റമൂലി ഒരുപാട് പേർക്ക് ഉപകാരപ്പെടും എന്നാണ് ഓഹ് മൈ ഹെൽത്ത് അവകാശപ്പെടുന്നത്. വൃക്ക രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന ഇൗ കാലഘട്ടത്തിൽ ഇത്തരം പോസ്റ്റിന് വളരെ സ്വാധീനം ചെലുത്താൻ കഴിയും എന്നതിന് തെളിവാണ് ഇതിനു കിട്ടികൊണ്ടിരിക്കുന്ന ഷെയറുകളുടെ എണ്ണം. വാർത്തയുടെ പിന്നിലെ യാഥാർത്ഥ്യം അന്വേഷിച്ചു നോക്കാം
വസ്തുതാ വിശകലനം
സൂഫിവര്യൻമാരുടെ കാലഘട്ടത്തിൽ ബേക്കിംഗ് സോഡ ഉണ്ടായിരുന്നു എന്ന പ്രസ്താവനയ്ക്ക് വാർത്തയിൽ തെളിവുകളൊന്നും നൽകിയിട്ടില്ല. വായനക്കാർക്ക് സ്വാഭാവികമായി ഉണ്ടാകുന്ന സംശയമാണത്. ബേക്കിംഗ് സോഡ യുടെ ക്ഷാര സ്വഭാവം യൂറിക് ആസിഡ് കല്ലുകളെ അലിയിപ്പിച്ചു കളയുമെന്ന് ഇന്റർനെറ്റിൽ ലഭ്യമായ ചില ലേഖനങ്ങളിൽ വിശദീകരിക്കുന്നു. എന്നാൽ പേരയ്ക്കയ്ക്ക് വൃക്കയിലെ കല്ലുകൾ അലിയിക്കാൻ പറ്റുമെന്നുള്ള യാതൊരു സൂചനകളും ലഭ്യമല്ല.
epainassist.com | Archived Link

വീഡിയോയിൽ പറയുന്നത് പോലെ വൃക്കയിലെ കല്ലുകൾ ശസ്ത്രക്രീയയിലൂടെ നീക്കം ചെയ്താലും വീണ്ടും വരാൻ സാധ്യതയുണ്ടെന്ന് തിരുവല്ല മുത്തൂറ്റ് മെഡിക്കൽ മിഷനിലെ കൺസൽട്ടന്റ് യൂറോളജിസ്റ്റായ ഡോക്ടർ ആണ് ഇക്കാര്യം ശരിവെച്ചത്. പക്ഷേ അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഈ വാർത്ത വിശ്വസനീയമല്ല. “ബേക്കിംഗ് സോഡയുടെ ക്ഷാര ഗുണം മൂത്രത്തിന്റെ അമ്ല സ്വഭാവത്തെ ലഘൂകരിക്കും. അതല്ലാതെ ബേക്കിംഗ് സോഡ കിഡ്നി സ്റ്റോൺ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നല്ല. ചെറിയ ചെറിയ കല്ലുകൾ പുറന്തള്ളാനുള്ള സ്വാഭാവിക ശേഷി നമ്മുടെ ശരീരത്തിനുണ്ട്. പ്രകൃതി മരുന്നുകളുടെ ശക്തി പൂർണമായും നിഷേധിക്കുന്നില്ല. എങ്കിലും വീഡിയോയിൽ പറയുന്ന ചികിത്സയോട് വിയോജിക്കുന്നു. കാരണം അസുഖത്തിന്റെ തീവ്രത മൂലം ഡോക്ടർമാർ ശസ്ത്രക്രീയ വിധിച്ച രോഗിയുടെ കാര്യത്തിൽ ഇത് ഫലപ്രദമാകില്ല. അതുപോലെ തന്നെ ബിപിക്ക് മരുന്നു കഴിക്കുന്നവർ, ഗർഭിണികൾ, കുട്ടികൾ തുടങ്ങിയ ആരുംതന്നെ ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ ഇത്തരം ചികിത്സകൾക്ക് മുതിരരുത്. “ഇതാണ് ഡോക്ടർ പറയുന്നത്.
നിഗമനം
ഓ മൈ ഹെൽത്ത് പ്രസിദ്ധീകരിച്ച വീഡിയോയിലെ വിവരങ്ങൾ പൂർണമായും വിശ്വസനീയമാണ് എന്നതിന് ശാസ്ത്രീയമായ തെളിവുകൾ ലഭ്യമല്ല. ഇൗ വീഡിയോ യുടെ കമന്റ് ബോക്സിൽ ഈ ഒറ്റമൂലി പരീക്ഷിച്ച തായും കിഡ്നി സ്റ്റോൺ പുറന്തള്ളപ്പെട്ടതായും ചില പ്രതികരണങ്ങൾ വന്നിട്ടുണ്ട്. തെളിവുകൾ ഇല്ലാത്തതിനാൽ അതും പൂർണമായി കണക്കിലെടുക്കാൻ പറ്റില്ല. അതിനാൽ ഈ വാർത്ത ഞങ്ങളുടെ mixture വിഭാഗത്തിൽ പെടുത്തുന്നു.
ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ
