അതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാനില്‍ പോയി വ്യോമാക്രമണം നടത്തിയത് ഈ 12 പേരോ?

ദേശിയ
ചിത്രം കടപാട്: ഫെസ്ബൂക്

വിവരണം

പാക്കിസ്ഥാന്‍ അതിര്‍ത്തി ഭേദിച്ച് ഇന്ത്യ നടത്തിയ രണ്ടാമത്തെ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ പങ്കെടുത്തത് ഇവരാണെന്ന പേരില്‍ വ്യോമ സേന ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ ‘Vathyasthamaya Oru Page വ്യത്യസ്തമായ ഒരു പേജ്’ എന്ന ഫേസ്ബുക്ക് പേജിലൂടെ പ്രചരിക്കുന്നുണ്ട്.  പാക്കിസ്ഥാന് മേല്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന്റെ തൊട്ടടുത്ത ദിവസമായ 2019, ഫബ്രുവരി 26നാണ് പോസ്റ്റില്‍ പേജിലൂടെ പ്രചരിപ്പിച്ചിരിക്കു്ന്നത്. ഇതിനോടകം തന്നെ പോസ്റ്റിന് 8,500ല്‍ അധികം ലൈക്കും അയ്യായിരത്തിനു മേല്‍ ഷെയറും ലഭിച്ചു കഴിഞ്ഞു. എന്നാല്‍ വ്യോമസേന പ്രതിരോധത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ ഇവര്‍ തന്നെയാണോയെന്ന് പരിശോധിക്കാം.

Archived Link

വസ്തുത വിശകലനം

വ്യോമസേനയുടെ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ പങ്കെടുത്ത സേനയുടെ വിവരം ഇതുവരെ ഔദ്യോഗികമായി വെളിപ്പിടുത്തിയിട്ടില്ലെന്നതാണ് വാസ്തവം. സുരക്ഷ കാരണങ്ങളാല്‍ ഇത്തരം വിവരങ്ങള്‍ പൊതുവെ ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്താറില്ല. ആക്രമണത്തില്‍ പങ്കെടുത്തവരെന്ന പേരില്‍ പേജില്‍ അപ്‍ലോഡ് ചെയ്തിരിക്കുന്നത് രണ്ട് ചിത്രങ്ങളും 2016-17 കാലഘട്ടത്തില്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചവയാണ്. പാക്കിസ്ഥാന്റെ തന്നെ വെബ്സൈറ്റായ defence.pk യില്‍ ഇന്ത്യന്‍ ആര്‍മയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ത്രെഡിലും പേജില്‍ അപ്‍ലോഡ് ചെയ്തിരിക്കുന്ന ഒരു ചിത്രം കാണാം. ഇത് 2016 ജനുവരി 31ന് അപ്‍ലോഡ് ചെയ്തിട്ടുള്ളതാണെന്ന് സൈറ്റില്‍ നിന്നുതന്നെ വ്യക്തമാണ്.

ഗൂഗള്‍ reverse image search ഫലങ്കല്‍

പാക്കിസ്ഥാന്‍ വൈബ്സൈറ്റില്‍ ചിത്രം ഉള്‍പ്പെട്ട ത്രെഡിന്റെ ലിങ്ക് : Defence.pk | Archived Link

ഇന്ത്യന്‍ വ്യോമസേനയിലേക്കുള്ള തൊഴില്‍ അവസരങ്ങള്‍ക്ക് പരസ്യമായി ഉപയോഗിച്ച ചിത്രമാണ് മറ്റൊന്ന്. ഇതും 2017 തുടക്കം മുതല്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചവയാണ്. വ്യോമസേനയിലേക്ക് എങ്ങനെ അപേക്ഷ നല്‍കാം, എന്തോക്കെയാണ് മാനദണ്ഡങ്ങള്‍ എന്നിങ്ങനെ പല തലക്കെട്ടുകള്‍ നല്‍കി നിരവധി തൊഴില്‍ അവസരങ്ങള്‍ അപ്ഡേറ്ര് ചെയ്യുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ചിത്രം ഉപയോഗിച്ചിട്ടുണ്ട്.

2017 ഏപ്രില്‍ 12ന് defencexp.com എന്ന സൈറ്റില്‍ ചിത്രം സഹിതം വന്ന തൊഴില്‍ വാര്‍ത്ത

Defencexp.com | Archived Link

നിഗമനം

ഗൂഗിള്‍ സെര്‍ച്ചിലൂടെ ലഭിച്ച 2016-17 വര്‍ഷങ്ങളിലെ വ്യോമസേനയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് 2019 ഫെബ്രുവരിയിലെ വ്യോമാക്രമണത്തില്‍ പങ്കെടുത്തവരെന്ന പേരില്‍ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നത്. ഔദ്യോഗികമായി യാതൊരു വിവരങ്ങളും ലഭിക്കാത്ത പക്ഷം വസ്തുത വിരുദ്ധമായ ഉള്ളടക്കം തന്നെയാണ് Vathyasthamaya Oru Page വ്യത്യസ്തമായ ഒരു പേജു എന്ന ഫേസ്ബുക്കില്‍ പേജില്‍ അപ്‍ലോഡ് ചെയ്തിരിക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണ്. വസ്തുത പരിശോധിക്കാതെ ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതും കുറ്റകരമാണെന്നത് നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ തിരച്ചറിയേണ്ടതാണ്.

Avatar

Title:അതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാനില്‍ പോയി വ്യോമാക്രമണം നടത്തിയത് ഈ 12 പേരോ?

Fact Check By: Harishankar Prasad 

Result: False