
വിവരണം
കാടിന്റെ നടുവിൽ നിന്നും വലിപ്പമേറിയ തിമിംഗലത്തിന്റെ ജഡം ലഭിച്ചു എന്ന വാർത്ത പ്രമുഖ മാധ്യമങ്ങളിലും സാമുഹിക മാധ്യമങ്ങളിലും പ്രചരിച്ചുകൊണ്ടിരിക്കുന്നു. ഈ ഭീമൻ തിമിംഗലത്തിന് 36 അടി നീളമുണ്ട് . ഇത് കാടിന്റെ നടുവിൽ എങ്ങനെ എത്തിപ്പെട്ടു എന്ന് ഗവേഷകർക്ക് മനസിലാക്കാൻ സാധിച്ചില്ല എന്നും വാർത്തകൾ വഴി അറിയുന്നു.
ഇതേ സന്ദർഭത്തിൽ ട്വിറ്ററിൽ പ്രചരിപ്പിച്ച ചില ട്വീറ്റുകൾ :
ഈ വാർത്ത സത്യമാണോ എന്ന് ഞങ്ങൾ അന്വേഷിച്ചു. ഞങ്ങൾ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങൾ ഇപ്രകാരം.
വസ്തുതാ വിശകലനം
ഈ വാർത്തയെ കുറിച്ച് ഓൺലൈൻ അന്വഷണം നടത്തിയപ്പോൾ ഇതിനെ അവലംബിച്ചു പല വാർത്തകളും മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളതായി കാണാൻ കഴിഞ്ഞു..
Daily Mail പ്രസിദ്ധീകരിച്ച ഈ വാർത്തയിൽ പറയുന്നത് കഴിഞ്ഞ വെള്ളിയാഴ്ച മരോജോ ദ്വീപിലെ അരുണാണ ബീച്ചിലെ കാടിന്റെ നടുവിലാണ് ഈ തിമിംഗലത്തെ കണ്ടെത്തിയത് എന്നാണ്. ഈ തിമിംഗലത്തിന് കണ്ടെത്തിയപ്പോൾ ജീവനുണ്ടായിരുന്നില്ല. കടലിൽ നിന്ന് 50 അടി അകലെയുള്ള (15 മീറ്റർ) വനപ്രദേശത്ത് പത്ത് ടൺ തുക്കം ഉള്ള ഈ തിമിംഗലം എങ്ങനെ എത്തിയെന്ന് ബ്രസീലിലെ വിദഗ്ദ്ധർക്ക് മനസിലാക്കാൻ സാധിച്ചില്ല.
പ്ലാസ്റ്റിക് പദാർത്ഥങ്ങൾ ഭക്ഷിച്ചതാവാം ചിലപ്പോൾ ഈ തിമിംഗലത്തിന്റെ മരണ കാരണമെന്ന് Maritime Herald ഊഹിക്കുന്നു.
പത്ത് ബയോളജിസ്റ്റുകളുടെ ഒരു സംഘം ആദ്യം തിമിംഗലത്തിൻറെ ശരീരത്തിന്റെ ഉൾവശം പരിശോധിക്കാൻ ശ്രമിച്ചു, എന്നാൽ അവരുടെ ശ്രമം പൂർത്തിയാക്കാൻ സാധിച്ചില്ല. രണ്ടാമത്തെ ശ്രമത്തിൽ അവർ ലക്ഷ്യം കണ്ടു, എന്ന് ബ്രസീലിലെ വാർത്താ സൈറ്റ് ആയ O Tempo Brasil അറിയി ച്ചു. Bicho D’Agua ഇന്സ്ററിററ്യൂട്ടിലെ ബയോളജിസ്റ്റുകളെ ഫോറൻസിക് സാമ്പിളുകൾ ശേഖരിക്കാനാ യി വിളിച്ചിരുന്നു. അവർ ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി അവർ മരണത്തിന്റെ കാരണം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്.
നിഗമനം
ഈ വാർത്ത പൂർണമായും സത്യമാണ്. ഈ വാർത്ത പല മാധ്യമങ്ങളുടെ റിപ്പോർട്ടുകളിലും സ്ഥിതീ കരിച്ചിരിക്കുന്നു. മരണ കാരണം സംബന്ധിച്ച റിപ്പോർട്ടുകൾ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല, അതു കൊണ്ട് ഈ സംഭവം എങ്ങനെ ഉണ്ടായി എന്ന് അറിയാൻ ഇതുവരെ ആയിട്ടില്ല.

Title:ആമസോണ് കാടിന്റ്റെ നടുക്കില് കണ്ടെത്തിയ 36 അടി നീളമുളള തിമിംഗലത്തിന്റെ ജഡം.
Fact Check By: Harish NairResult: True
