സോണിയ ഗാന്ധിയുടെ ആസ്തി എത്ര?

രാഷ്ട്രീയം | Politics

വിവരണം

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ ആസ്തിയെ കുറിച്ചുള്ള പല പ്രചരണങ്ങളും നവമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് എതിര്‍ പാര്‍ട്ടിയുടെ അണികളില്‍ പലരും ഭീമമായ തുകയുടെ കണക്കുകള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരത്തില്‍ മാര്‍ച്ച് 10ന് സുരേഷ് നായര്‍ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നും പോസ്റ്റ് ചെയ്തത് സോണിയ ഗാന്ധിയുടെ ആസ്തി 1 ലക്ഷം കോടി രൂപയാണെന്നാണ്. ഈ പോസ്റ്റിന് 1,300 ഷെയറുകളും ലഭിച്ചിട്ടുണ്ട്. 15 കൊല്ലം മുഖ്യമന്ത്രിയായും, 5 കൊല്ലം പ്രധാനമത്രിയായും നാടിനെ സേവിച്ച മോദിജിയുടെ, ആസ്തി 51 ലക്ഷം എന്ന തലക്കെട്ട് നല്‍കി സോണിയ ഗാന്ധി കള്ളപ്പണത്തിന് ഉടമയെന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. എന്നാല്‍ എന്ത് അടിസ്ഥാനത്തിലാണ് 1 ലക്ഷം കോടി രൂപയുടെ കണക്ക് പ്രചരിപ്പിച്ചിരിക്കുന്നത്? വസ്തുത എന്തെന്നത് പരിശോധിക്കാം.

പോസ്റ്റ് ലിങ്ക്

വസ്തുത വിശകലനം

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ (2014) മത്സരിക്കുന്നതിനിനായി തിരഞ്ഞെടെപ്പ് കമ്മിഷന് മുന്‍പാകെ സ്വത്ത് വിവരങ്ങള്‍ സോണിയ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ റായ്ബറലി ലോക്സഭ മണ്ഡലത്തിലായിരുന്നു സോണിയ ജനവിധി തേടിയത്. ഇതിന് വേണ്ടി സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയത് ഇപ്രകാരമാണ്.

അഫി‍ഡവിറ്റിലെ പ്രധാന വിവവരങ്ങള്‍: (തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന അഫിഡവിറ്റിന്‍റെ പിഡിഎഫ് രേഖകള്‍ ആവശ്യമെങ്കില്‍ പരിശോധിക്കാം. പേജ് നാല് മുതല്‍ സ്വത്ത് വിവരങ്ങള്‍ വായിക്കാം. ലിങ്കും ചേര്‍ക്കുന്നു)

http://myneta.info National Election Watch എന്ന സൈറ്റില്‍ നിന്നും അഫിഡവിറ്റ് പിഡിഎഫ് ഫയലായി ഡോണ്‍ലോഡ് ചെയ്യാം.

Myneta.infoArchived Link

പാന്‍ നമ്പര്‍ – AAEPG2947E

Total income shown in Income Tax returns for the Financial Year 2012-13 – Rs 14,21,740

കൈവശമുള്ള പണം – Rs 85,000

ബാങ്ക് നിക്ഷേപം – Rs 66,08638.12

ബോണ്ട് കെട്ടിവച്ചിരിക്കുന്ന തുക – Rs 11,50,100

എച്ച്ഡിഎഫ്സി മ്യൂച്ചല്‍ ഫണ്ട് – Rs 82,20,437.60

പോസ്റ്റല്‍ സേവിങ്സ് – Rs 45 lakh

13-10-2013 – മകനായ രാഹുല്‍ ഗാന്ധിക്ക് 10 ലക്ഷം രൂപ വായ്പ നല്‍കിയിട്ടുണ്ട്

ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്ത്തുക്കളും – Rs 62 lakh

ആകെ – Rs 2,81,50,387.73

കൃഷി സ്ഥലവും മറ്റ് ഭൂസ്വത്തുക്കളും – Rs 4,86,74,600 and Rs 1,49,79,980

കണക്കുകള്‍ പരിശോധിച്ചാല്‍ എകദേശം 10 കോടി രൂപയുടെ അടുത്താണ് 2014ല്‍ സോണിയ ഗാന്ധി പ്രഖ്യാപിച്ചിരിക്കുന്ന സ്വത്ത് വിവരങ്ങള്‍. കണക്കില്‍പെടാത്ത കള്ളപ്പണമുണ്ടെന്ന യാതൊരു കണ്ടെത്തലും ഇതുവരെ ആരും തന്നെ നടത്തിയിട്ടില്ല. അത്തരം റിപ്പോര്‍ട്ടുകള്‍ നിലവിലില്ല. സോണിയ ഗാന്ധിയുടെ 1 ലക്ഷം കോടി രൂപയുടെ കള്ളപ്പണം പിടികൂടിയതായോ അവരുടെ പക്കല്‍ അത്രയും പണം കണക്കില്‍പ്പെടാതെ സൂക്ഷിച്ചതായോ നിലവില്‍ കേസുകളും നിലവിലില്ല.

ന്യൂസ് 18 ചാനലിന്‍റെ ഓണ്‍ലൈനില്‍ 2014 തെരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധി സ്വത്ത് വിവരങ്ങള്‍ പുറത്ത്ർവിട്ടത് സംബന്ധിച്ച വാര്‍ത്തയുടെ ലിങ്ക്

News18
Archived Link

നിഗമനം

തിരഞ്ഞെടുപ്പ് കമ്മിഷന് മുന്‍പില്‍ പ്രഖ്യാപിച്ച ആസ്തിക്ക് പുറമെ 1 ലക്ഷം കോടി രൂപ കള്ളപ്പണമായി സോണിയ ഗാന്ധി സൂക്ഷിച്ചിരിക്കുന്നതായി യാതൊരു തെളിവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യാതൊരു അടിസ്ഥാനവുമില്ലാതെ കള്ളം പ്രചരിപ്പിക്കുക മാത്രമാണ് സുരേഷ് നായര്‍ എന്ന വ്യക്തിയുടെ പ്രഫൈലിലുള്ള പോസ്റ്റില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്. വസ്തുത വിരുദ്ധമായ ആരോപണങ്ങള്‍ സത്യമാണെന്ന് വരുത്തിത്തീര്‍ത്ത് തെറ്റ്ധരിപ്പിക്കുന്ന ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് അടിസ്ഥാനപരമായ വിവരങ്ങള്‍ എങ്കിലും അതിന്‍റെ ഉള്ളടക്കത്തിലുണ്ടോയെന്നത് പരിശോധിക്കണം. അതുകൊണ്ട് തന്നെ പോസ്റ്റ് വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

Avatar

Title:സോണിയ ഗാന്ധിയുടെ ആസ്തി എത്ര?

Fact Check By: Harishankar Prasad 

Result: False

2 thoughts on “സോണിയ ഗാന്ധിയുടെ ആസ്തി എത്ര?

  1. http://myneta.info/ls2009/candidate.php?candidate_id=5613

    Your claim about sonia gandhi havin just assets 10 crore is a lie.

    Please check the above website. Where she discloses her ownership of 88 kg silver. Its worth is listed as 18 lakhs. It should be atleast 32 lakhs by current price.
    Regarding her ancestral property , it is mentioned it is worth only 18 lakhs. Where in the world can u get even land for 18 lakhs ?

    Your credibilty is under question now.

    1. It is as per her affidavit filed along with her nomination during 2014 general elections which we have cited in our report for reference and have also given the link to the website.

Comments are closed.