
അമേരിക്കന്‍ കോമഡിയന്‍ ഹസ്സന്‍ മിന്ഹാജ് ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച് സംഘപരിവരെ പരിഹസിച്ചു എന്ന തരത്തില്‍ അദ്ദേഹത്തിന്‍റെ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോ പഴയതാണ്. കുടാതെ നിലവില്‍ കര്‍ണാടകയില്‍ നടക്കുന്ന ഹിജാബ് വിവാദവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ സന്ദര്‍ഭം നമുക്ക് അറിയാം.
പ്രചരണം
മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഹസ്സന്‍ മിന്ഹാജ് ഒരു സ്കാര്‍ഫ് ഉപയോഗിച്ച് ഹിജാബ് ധരിച്ച സ്ത്രികള്‍ക്കെതിരെ നടക്കുന്ന വിവേചനത്തിനെ ഹാസ്യ രൂപത്തില്‍ പ്രതിഷേധിക്കുന്നു. സ്കാര്‍ഫ് കഴുത്തില്‍ കെട്ടിയാല്‍ അതില്‍ കുഴപ്പമില്ല. പക്ഷെ തലയില്‍ ഇട്ട വലിയ പ്രശ്നമാകും എന്ന തരത്തിലാണ് അദ്ദേഹം വീഡിയോയില്‍ പരിഹസിക്കുന്നത്. ഈ പരിഹാസം അദ്ദേഹം കര്‍ണാടക ഹിജാബ് വിവാദത്തിന് സംഘപരിവാറിനെ വിമര്‍ശിക്കുകയാണ് എന്ന തരത്തില്‍ പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“ഇംഗ്ലീഷ്‌കാരു വരെ സംഘികളെ ഊക്കി തുടങ്ങി…🤪🤣”
ഇതേ അടികുറിപ്പോടെ ഈ വീഡിയോ പ്രചരിപ്പിക്കുന്നത് ഈ ഒരു പോസ്റ്റ് മാത്രമല്ല. ഇത്തരത്തില്‍ ചില പോസ്റ്റുകള്‍ നമുക്ക് താഴെ കാണാം.

എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് ഇനി അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ ഹസ്സന്‍ മിന്ഹാജിന്‍റെ വീഡിയോകള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ യുട്യൂബില്‍ ലഭിച്ചു. കോമഡി സെന്‍ട്രല്‍ ചാനല്‍ ഈ വീഡിയോ 6 കൊല്ലം മുമ്പാണ് ഈ വീഡിയോ പ്രസിദ്ധികരിച്ചത്.

ദി ഡെയിലി ഷോ വിത്ത് ജോണ്‍ സ്റ്റിവര്‍റ്റ് എന്ന പരിപാടിയിലാണ് ഹസ്സന്‍ മിന്ഹാജ് മുസ്ലിം സ്ത്രികള്‍ക്ക് ഹിജാബിനെ കാരണം നേരിടുന്ന വിവേചനത്തിനെ കുറിച്ച് പറയുന്നത്. ഒരു സ്കാര്‍ഫ് തലയില്‍ കെട്ടിയാല്‍ വളോര്‍ ഭീകരവാദി ആകുമെങ്കില്‍ അതേ സ്കാര്‍ഫ് കഴുത്തില്‍ ഇട്ടാല്‍ മതി എന്ന തരത്തില്‍ അദ്ദേഹം പരിഹസിക്കുന്നു. അവതാരകന്‍ ജോണ്‍ സ്റ്റിവര്‍റ്റും ഹസ്സന്‍ മിന്ഹാജും ചര്‍ച്ച ചെയ്യുന്നത് അമേരിക്കയില്‍ ഹിജാബിന്‍റെ പേരില്‍ നടക്കുന്ന വിവേചനത്തിനെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. മുഴുവന്‍ വീഡിയോ നമുക്ക് താഴെ കാണാം.
നിഗമനം
ഹസ്സന്‍ മിന്ഹാജ് വീഡിയോയില്‍ പരാമര്‍ശിക്കുന്നത് അമേരിക്കയില്‍ ഹിജാബിന്‍റെ പേരില്‍ നടക്കുന്ന വിവേചനത്തിനെ കുറിച്ചാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. 6 കൊല്ലം മുമ്പ് പ്രസിദ്ധികരിച്ച ഈ വീഡിയോയ്ക്ക് കര്‍ണാടകയില്‍ നടക്കുന്ന ഹിജാബ് വിവാദവുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:Hijab Row | ഹസ്സന്‍ മിന്ഹാജ് ഹിജാബ് വിവാദത്തിനെ ചൊല്ലി സംഘപരിവാരെ പരിഹസിച്ചുവോ? സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: Misleading
