
ദി കശ്മീര്‍ ഫയല്‍സ് (The Kashmir Files) സിനിമ കണ്ട് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനി കരയുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ രണ്ട് കൊല്ലം പഴയതാണ് കൂടാതെ ദി കശ്മീര്‍ ഫയല്‍സ് എന്ന സിനിമ കണ്ടിട്ടല്ല അദ്വാനി കരയുന്നത് എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മുതിര്‍ന്ന്‍ ബിജെപി നേതാവ് എല്‍.കെ. അദ്വാനിയുടെ ഒരു വീഡിയോ കാണാം. അദ്വാനി സിനിമ തിയേറ്ററില്‍ സിനിമ കണ്ട് കരയുന്നതായി കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“#TheKashmirFiles സിനിമ കാണാൻ എത്തിയ അദ്വാനിജി 🧡
പണ്ഡിറ്റ്കളുടെ വേദന അറിഞ്ഞ നേതാവ്”
ഇതേ അടികുറിപ്പോടെ ഈ വീഡിയോ പ്രചരിപ്പിക്കുന്ന പല പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

എന്നാല്‍ ഈ വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയില്‍ കാണുന്ന സംഭവവുമായി ബന്ധപെട്ട കീ വേര്‍ഡ് വെച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ യുട്യൂബില്‍ രണ്ട് കൊല്ലം മുതല്‍ ലഭ്യമാണ്ന്ന്‍ കണ്ടെത്തി.

ഇന്ത്യ ടി.വി. തന്‍റെ യുട്യൂബ് ചാനലില്‍ പ്രസിദ്ധികരിച്ച വീഡിയോയുടെ വിവരണം പ്രകാരം മുതിര്‍ന്ന്‍ ബിജെപി നേതാവ് എല്‍.കെ. അദ്വാനി വിധു വിനോദ് ചോപ്ര(Vidhu Vinod Chopra)യുടെ ശികാര എന്ന സിനിമയുടെ പ്രീമിയറില്‍ വികാരാധീനനായി എന്നാണ്. ശികാര(Shikara)യും ദി കാശ്മീര്‍ ഫയല്‍സിന്‍റെ പോലെ കാശ്മീരില്‍ നിന്ന് കാശ്മീരി പണ്ഡിറ്റ്‌മാര്‍ക്കെതിരെയുണ്ടായ ആക്രമണങ്ങളെ കുറിച്ച് പറയുന്ന സിനിമയാണ്.
ഈ സിനിമ 7 ഫെബ്രുവരി 2020നാണ് റിലീസായത്. എല്‍.കെ. അദ്വാനിക്കായി വിധു വിനോദ് ചോപ്ര പ്രത്യേക സ്ക്രീനിങ് ഒരുക്കിയിരുന്നു. ഈ സ്ക്രീനിങ്ങിന്‍റെ വീഡിയോയാണ് ഇപ്പോള്‍ കശ്മീര്‍ ഫയല്‍സിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നത്.
Shri L K Advani at the special screening of #Shikara We are so humbled and grateful for your blessings and your appreciation for the film Sir. @foxstarhindi @rahulpandita pic.twitter.com/oUeymMayhc
— Vidhu Vinod Chopra Films (@VVCFilms) February 7, 2020
നിഗമനം
ദി കശ്മീര്‍ ഫയല്‍സ് സിനിമ കണ്ട് എല്‍.കെ. അദ്വാനി കരയുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ രണ്ട് കൊല്ലം മുമ്പ് ശീകാര സിനിമയുടെ സ്ക്രീനിങ്ങില്‍ നടന്ന സംഭവത്തിന്‍റെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:മുതിര്‍ന്ന BJP നേതാവ് എല്‍.കെ. അദ്വാനി The Kashmir Files സിനിമ കണ്ട് കരയുന്നതിന്‍റെ വീഡിയോയല്ല ഇത്…
Fact Check By: Mukundan KResult: False
