
വിവരണം
“മതമേതായാലും തട്ടിപ്പ് നന്നായാൽ മതി.” എന്ന വാചകത്തോടൊപ്പംപ്രചരിപ്പിക്കുന്ന ഒരു ചിത്രം ഫേസ്ബുക്കിൽ വൈറലാവുകയാണ്. ഈചിത്രത്തിന്റെ പ്രത്യേകത എന്നാൽ ചിത്രത്തിൽ ബുർഖ ധരിച്ച സ്ത്രീകൾ ബിജെപിയുടെ പ്രചരണത്തിനായി തെരുവിലിറങ്ങിയിരിക്കുന്നത് കാണാം. അതിലൊരു സ്ത്രീ നെറ്റിയിൽ പൊട്ടു വെച്ചിട്ടുണ്ട്. വ്യാജ മുസ്ലിം സ്ത്രീകളെ പ്രചാരണത്തിന് ഇറക്കി ബിജെപി തട്ടിപ്പ് നടത്തുകയാണെന്ന് ആരോപിക്കുന്ന ഒരു പോസ്റ്റ് സ്വാമി സന്ദീപാനന്ദഗിരിയുടെ പേജിൽ മാർച്ച് 24 ന് പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. ഈ പോസ്റ്റിന് ഇതുവരെ 1300 നേക്കാളധികം ഷെയറുകൾ ലഭിച്ചിരിക്കുന്നു. സ്വാമി സന്ദീപാനന്ദഗിരിയുടെ പേജിൽ പ്രസിദ്ധികരിച്ച പോസ്റ്റ് ഇപ്രകാരം:
Youth Congress Battle എന്ന ഫേസ്ബുക്ക് പേജും അതേ ദിവസം “മതമേതായാലും തട്ടിപ്പ് നന്നായാൽ മതി. പോയി ചാവടാ ഊള സന്ഘികളെ….” എന്ന വാചകത്തോടൊപ്പം പ്രസിദ്ധികരിച്ച പോസ്റ്റ് ഇപ്രകാരം:
വളര വിചിത്രമായ ഈ പോസ്റ്റിൽ ബുർഖ ധരിച്ച സ്ത്രീകൾ ബിജെപിയ്ക്കു വേണ്ടി പ്രചരണം നടത്തുന്നു; അതിൽ ഒരു സ്ത്രീയുടെ നെറ്റിയിൽ പൊട്ടു കാണാൻ സാധിക്കുന്നു. പൊട്ട് എല്ലാവരുടെയും ശ്രദ്ധയിൽപ്പെടണം എന്നതിനാല്‍ വട്ടത്തില്‍ കാണിച്ചിരിക്കുകയാണ്. ഈ ചിത്രത്തിന്റെ വാസ്തവം എന്താണ്? ഈ ചോദ്യത്തിന് ഉത്തരം നേടാനായി ഞങ്ങൾ അന്വേഷണം നടത്തി. ഈ അന്വേഷണത്തിൽ പുറത്തു വന്ന വസ്തുത എന്താണെന്ന് നമുക്കു നോക്കാം.
വസ്തുത വിശകലനം
ഞങ്ങൾ ഈ ഫോട്ടോ Reveal Image Verification ടെക്നോളജി ഉപയോഗിച്ച് പരിശോധിച്ചു. Reveal Image Verification നെ പറ്റി കൂടുതലറിയാൻ ഈ ലിങ്ക് സന്ദർശിക്കുക. ഈ പരിശോധനയിൽ കണ്ടെത്തിയ ഫലങ്ങൾ ഇപ്രകാരം:

JPEG Ghost എന്ന പരിശോധനയിൽ ഒരു ചിത്രത്തിനെ കംപ്രസ്സ് ചെയ്ത് യഥാർത്ഥ ചിത്രത്തിലുള്ളത് എടുത്തു കളയും. വ്യത്യസ്തചിത്രങ്ങൾക്ക് വ്യത്യസ്തമായ ക്വാളിറ്റി ലെവലുകൾ ഉണ്ടാവും. ഒരു ചിത്രത്തിൽ എന്തെങ്കിലും കൂട്ടിച്ചേർക്കുകയോ അല്ലെങ്കിൽ നീക്കം ചെയ്യുകയോ ചെയ്താൽ അതിന്റെ പാടുകൾ നമുക്ക് കാണാൻ സാധിക്കും. യഥാർത്ഥ ചിത്രത്തിനെ compress ചെയ്ത് ക്വാളിറ്റി ലെവൽ പരിശോധിക്കുമ്പോൾ ഒരു ഭാഗത്ത് constrast level ബാക്കിയുള്ള ഭാഗങ്ങളെക്കാളും അധികമായി കാണപ്പെടുന്നുവെങ്കിൽ അവിടെ ചിത്രത്തിൽ എന്തോ മാറ്റം വരുത്തി എന്നുള്ളതിന് ഒരുപാട് സാധ്യത ഉണ്ടാവും. ഈ ചിത്രത്തിൽ കാണുന്നതു പോലെ ക്വാളിറ്റി ലെവൽ 92 ൽ ഫോട്ടോയിൽ പൊട്ടു വെച്ചിടത്ത് നമുക്ക് ചുവന്ന നിറത്തിലുള്ള ബിന്ദു വ്യക്തമായി കാണാൻ സാധിക്കും.

യഥാർത്ഥ ചിത്രത്തിൽ മാറ്റങ്ങൾ വരുത്തി പൊട്ടുവെച്ചതാണെന്ന സാധ്യത ഇതോടെ വ്യക്തമാകുന്നു. ഈ ഫോട്ടോയെക്കുറിച്ച് ഞങ്ങൾ ഗൂഗിളിൽ അന്വേഷിച്ചു. പക്ഷെ ഫോട്ടോയെപ്പറ്റി യാതൊരു വിവരവും ഗൂഗിൾ വഴി ലഭിച്ചില്ല. യുട്യുബിൽ ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോൾ ഒരു വീഡിയോ ഞങ്ങൾക്ക് ലഭിച്ചു.

ആശിഷ് രഞ്ജന്‍ സ്വെന്‍ എന്ന ഒരു യുട്യുബർ അദ്ദേഹത്തിൻ്റെ യുട്യൂബ് അക്കൗണ്ടില്‍ 2018 ഡിസംബര്‍ 10 ന് പ്രസിദ്ധീകരിച്ചതാണിത്. ഇതിനെ കുറിച്ച് തിരഞ്ഞപ്പോൾ ഇതേ വീഡിയോ പ്രസിദ്ധികരിച്ച ഒരു ചാനൽ കൂടി ലഭ്യമായി.
Archived Link
ഈ വീഡിയോ Solutions for Humanity എന്ന യുട്യൂബ് ചാനൽ ഡിസംബർ 13നാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ വീഡിയോയിൽ ബിജെപിയ്ക്കായി പ്രചരണംനടത്തുന്ന ബുർഖ ധരിച്ച സ്ത്രീകളെ കാണാം. ഈ വീഡിയോയുടെ ഒരു സ്ക്രീൻഷോട്ട് ആണ് ഇത്തരത്തിൽ പ്രച്ചരിപ്പിക്കുന്നത്. താഴെ കൊടുത്തിട്ടുള്ള സ്ക്രീൻഷോട്ട് പോസ്റ്റിലുള്ള ചിത്രവുമായി സാമ്യമുള്ളതാണ്.


ഈ വീഡിയോയെക്കുറിച്ച് അധികം വിശദാംശങ്ങൾ നല്‍കിയിട്ടില്ല. ഞങ്ങൾ ഈ വീഡിയോയെപ്പറ്റി കുടുതലറിയാൻ ശ്രമിച്ചു പക്ഷെ ഇതിനെ കുറിച്ച് വിശദാംശങ്ങൾ ലഭിച്ചില്ല. വീഡിയോ എവിടെ എടുത്തതാണെന്നും എപ്പോഴെടുത്താണെന്നും ഞങ്ങൾക്ക് അറിയാൻ സാധിച്ചില്ല. പക്ഷെ ഈ ചിത്രം ഇതേ വീഡിയോയിൽ നിന്നും എടുത്ത ഒരു സ്ക്രീൻഷോട്ടാണ് ശേഷംഅതിൽ മാറ്റം വരുത്തി പ്രച്ചരിപ്പിക്കുകയാണ്, ഈ കാര്യത്തിൽ ഒരു സംശയവുമില്ല.
നിഗമനം
ഈ ചിത്രം പൂർണമായും വ്യാജമാണ്. ചിത്രത്തിൽ കാണുന്ന പൊട്ട് യഥാർത്ഥ ചിത്രത്തിൽ ഉണ്ടായിരുന്നില്ല, പിന്നെ മാറ്റം വരുത്തി പൊട്ടു ചേർത്തതാണെന്ന് വ്യക്തമാണ്. വായനക്കാർ ദയവായി ഇതു പ്രച്ചരിപ്പിക്കരു തെന്ന് അഭ്യർത്ഥിക്കുന്നു.

Title:ബുർഖ ധരിച്ച സ്ത്രീകൾ നെറ്റിയിൽ പൊട്ടു വെച്ചുകൊണ്ടാണോ ബിജെപിക്കു വേണ്ടി പ്രചരണം നടത്തുന്നത്…?
Fact Check By: Harish NairResult: False
