
കാലാതീതമായി സമൂഹം എന്നും നേരിടുന്ന വെല്ലുവിളിയാണ് ഭക്ഷ്യസുരക്ഷ. പലപ്പോഴും സാഹചര്യങ്ങള്‍ മൂലം ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കാതെ തരമില്ല. ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണങ്ങൾ കഴിച്ച് വിഷബാധയേറ്റ വാർത്തകൾ ദിനംപ്രതിയെന്നോണം മാധ്യമങ്ങളിൽ കാണാറുണ്ട്. പക്ഷേ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പഴകിയ ഭക്ഷണം ഹോട്ടലുകളില്‍ നിന്നും പിടികൂടുന്ന വാർത്തകളും മാധ്യമങ്ങളിൽ വരാറുണ്ട്. കോട്ടയത്തെ ഒരു ഹോട്ടലിൽ വൃത്തിഹീനമായ പരിസരങ്ങളിൽ പാത്രങ്ങൾ കഴുകുന്ന ഒരു വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.
പ്രചരണം
വൃത്തിഹീനമായ പരിസരത്ത് മലിനജലത്തിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ച പാത്രങ്ങൾ കഴുകുന്ന ജീവനക്കാരുടെ വീഡിയോ ആണ് പ്രചരിക്കുന്നത്. ഇത് കോട്ടയത്ത് ഒരു റസ്റ്റോറൻറ് നടന്നതാണ് എന്ന് സൂചിപ്പിച്ച് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്:
ഞങ്ങളുടെ അന്വേഷണത്തിൽ ഇത് മലേഷ്യയിലെ കോലാലംപൂരിൽ നിന്നുള്ള പഴയ വീഡിയോ ആണെന്ന് വ്യക്തമായി
വസ്തുത ഇതാണ്
ഞങ്ങൾ വീഡിയോയുടെ കീ ഫ്രെയിമുകളിൽ ഒന്നിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ വീഡിയോയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമായി.
ക്വാലാലംപൂരില്‍ നിന്നുള്ള വാര്‍ത്താ റിപ്പോര്‍ട്ട് പ്രകാരം റെസ്റ്റോറന്റിന് പിന്നിൽ റോഡരികിലെ മലിനമായ വെള്ളക്കെട്ടിൽ തൊഴിലാളികൾ പാത്രം കഴുകുന്ന വീഡിയോ വൈറലായിട്ടുണ്ട്.
രാജ്’സ് ബനാനാ ലീഫ് എന്ന റെസ്റ്റോറന്റിലാണ് സംഭവം നടന്നതെന്നും റസ്റ്റോറന്റ് മാപ്പ് പറഞ്ഞതോടെ ഇത് സത്യമാണെന്ന് തെളിഞ്ഞതായും ആരോപണമുയർന്നിരുന്നു.
ഏതായാലും സംഭവം നടന്നത് 2018 ലാണ് ആണ് മലേഷ്യയിലെ ക്വാലാലംപൂർ ബാങ്സർർ എന്ന ഇടത്ത് പ്രവർത്തിക്കുന്ന രാജ്’സ് ബനാന ലീഫ് എന്ന റസ്റ്റോറന്റിലാണ് ഈ സംഭവം നടന്നത്. കോട്ടയവുമായോ അല്ലെങ്കിൽ ഇന്ത്യയുമായി തന്നെയോ ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ല. ഈ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ റസ്റ്റോറന്റ് അധികൃതർ തങ്ങളുടെ ഫേസ്ബുക്ക് പേജ് വഴി ക്ഷമാപണം നടത്തിയിരുന്നതായി പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
ഇക്കാര്യം പല മാധ്യമങ്ങളും വാർത്ത ആക്കിയിട്ടുണ്ട്.

അവിടുത്തെ ഒരു മാധ്യമം ക്വാലാലമ്പൂര്‍ മേയര്‍ റസ്റ്റോറന്റ് പൂട്ടാന്‍ നടപ്പാക്കിയെടുക്കുമെന്ന് പ്രഖ്യാപിച്ചതായി വാർത്തയിൽ നൽകിയിട്ടുണ്ട്. അവർ ഭക്ഷ്യസുരക്ഷയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തിയാൽ മാത്രമേ റസ്റ്റോറൻറ് തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂ എന്ന് അറിയിച്ചതായും വാർത്തയിൽ പറയുന്നു.
ഏതായാലും ഈ വീഡിയോ ദൃശ്യങ്ങൾക്ക് കോട്ടയവുമായി ഒരു യാതൊരു ബന്ധവുമില്ല
നിഗമനം
പോസ്റ്റില്‍ നൽകിയിരിക്കുന്ന വീഡിയോ കോട്ടയത്തു നിന്നുമുള്ള മലേഷ്യയിലെ കോലാലംപൂരിൽ നിന്നുള്ളതാണ്. മാത്രമല്ല 2018ലെ ഏതാണ് വീഡിയോ വളരെ വൈറലായിരുന്നു
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:മലിനജലത്തിൽ ഹോട്ടലിലെ പാത്രങ്ങൾ കഴുകുന്ന ദൃശ്യങ്ങള്‍ കോട്ടയത്തു നിന്നുള്ളതല്ല… സത്യമറിയൂ…
Fact Check By: Vasuki SResult: False
