
സുപ്രീം കോടതിയില്‍ നുപുര്‍ ശര്‍മ്മ നല്‍കിയ ഹര്‍ജി തള്ളിയ ജഡ്ജിമാര്‍ ജസ്റ്റിസ് സുര്യകാന്തും ജസ്റ്റിസ് പാര്‍ദിവാലയും ഇടതുപക്ഷ നേതാക്കളും എന്‍.ഡി.ടി.വിയുടെ ഉടമസ്ഥന്‍ പ്രണയ് റോയ്ക്കൊപ്പവും ഇരുന്ന് റിസോര്‍ട്ടില്‍ ഭക്ഷണം കഴിക്കുന്നു എന്ന തരത്തില്‍ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രത്തില്‍ കാണുന്നവരില്‍ ജസ്റ്റിസ് സുര്യകാന്തും ജസ്റ്റിസ് പാര്‍ദിവാലയുമില്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് എന്‍.ഡി.ടി.വിയുടെ ഉടമസ്ഥന്‍ പ്രണയ് റോയ്യും അദ്ദേഹത്തിന്‍റെ ഭാര്യ രാധിക റോയ്യും മുതിര്‍ന്ന സി.പി.എം നേതാക്കളായ പ്രകാശ് കാരാട്ടും ബ്രിന്ദ കാരാട്ടും ചില അതിഥികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നതായി കാണാം. ഇവര്‍ക്കൊപ്പം കാണുന്നത് മുന്‍ ബിജെപി വക്താവായ നുപുര്‍ ശര്‍മ്മ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയ രണ്ട് ജഡ്ജിമാരാണ് എന്ന് പോസ്റ്റിന്‍റെ അടികുറിപ്പില്‍ വാദിക്കുന്നു. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്:
“നമ്മുടെ പരമോന്നത നീതിപീഠത്തിലെ ന്യായാധിപന്മാരുടെ കൂറ് ഭാരതത്തിനോടോ …..?
നൂപുർ ശർമ്മയ്‌ക്കെതിരെ രാജ്യവിരുദ്ധ പ്രസ്താവന നടത്തിക്കൊണ്ട്,
ഉദയ്പൂർ തയ്യൽക്കാരനായ കനയ്യ ലാലിന്റെ കഴുത്തറത്തു കൊലപ്പെടുത്തിയ താലിബാനി കശാപ്പുകാർക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ച,
രണ്ട് സുപ്രീം കോടതി ജഡ്ജിമാരായ പർദിവാലയ്ക്കും സൂര്യകാന്തിനും പഞ്ചനക്ഷത്ര റിസോർട്ടിൽ വിരുന്നൊരുക്കിയ നക്‌സൽ സംഘത്തിലെ,
പ്രണോയ് റോയ്, രാധിക റോയ്, റിനിത മജുംദാർ ,CPM ദമ്പതികളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട് എന്നിവരോടൊപ്പം ഉച്ചഭക്ഷണം കഴിയ്ക്കുന്നു.
നമ്മുടെ പരമോന്നത നീതിപീഠത്തിലിരിയ്ക്കുന്ന”അന്യായാധിപന്മാരുടെ” രാജ്യ താല്പര്യം എന്താണെന്ന് ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കണം”
നുപുര്‍ ശര്‍മ്മ തനിക്കെതിരെ വിവിധ രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒറ്റ എഫ്.ഐ. ആര്‍. ആക്കി ഡല്‍ഹിയിലേക്ക് മാറ്റി നല്‍കണം എന്ന് അപേക്ഷിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പക്ഷെ ജസ്റ്റിസ് പാര്‍ദിവാലയും ജസ്റ്റിസ് സുര്യകാന്തും ചേര്‍ന്നുള്ള രണ്ട് ജഡ്ജിമാരുടെ ബെഞ്ച് നുപുര്‍ ശര്‍മ്മയുടെ ഹര്‍ജി തള്ളി. രാജ്യത്തില്‍ നടക്കുന്ന വര്‍ഗീയ സംഭവങ്ങള്‍ക്ക് ഉത്തരവാദി നുപുര്‍ ശര്‍മ്മ നടത്തിയ പരാമര്‍ശങ്ങളാണ് എന്ന് ജഡ്ജിമാര്‍ നിരീക്ഷിച്ചു.
എന്നാല്‍ ഈ ചിത്രത്തില്‍ നമ്മള്‍ പ്രണയ് റോയ്യും സി.പി.എം നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നത് ഈ ജഡ്ജിമാരല്ല. ഇവര്‍ ആരാണ് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ചിത്രത്തില്‍ കാണുന്ന ഒരു വ്യക്തി ദി ഹിന്ദു പത്രത്തിന്‍റെ ഉടമയുമായ നരസിംഹന്‍ രാം ആണ്. എന്‍. രാമിന്‍റെ ട്വിറ്റര്‍ പ്രൊഫൈലില്‍ ഈ ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ ചിത്രത്തില്‍ കാണുന്നത് താനാണ്. ഈ ചിത്രം വെച്ച് നടത്തുന്ന പ്രചരണം വ്യാജവുമാണ് എന്ന് അദ്ദേഹം ഒരു ട്വീറ്റിലൂടെ വ്യക്തമാക്കി.
How idiotic! The calibre of your disinformation is pathetic, beneath contempt. pic.twitter.com/v6blzH0Cru
— N. Ram (@nramind) July 5, 2022
ജസ്റ്റിസ് സുര്യകാന്തും ജസ്റ്റിസ് പാര്‍ദിവാലയുമാണ് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത് തന്‍റെയും തമിഴ് നാട് ധനമന്ത്രി പി. ത്യാഗരാജനുടെതുമാണ് എന്ന് അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കുന്നു.
കുടാതെ ഞങ്ങള്‍ സുപ്രീം കോടതിയുടെ വെബ്സൈറ്റില്‍ ജസ്റ്റിസ് സുര്യകാന്തിനെയും ജസ്റ്റിസ് പാര്‍ദിവാലയെ കുറിച്ച് അന്വേഷിച്ചു. സുപ്രീം കോടതിയുടെ വെബ്സൈറ്റില്‍ ഈ രണ്ട് ജഡ്ജിമാരുടെയും പ്രൊഫൈലുകള്‍ ലഭ്യമാണ്. ജസ്റ്റിസ് സുര്യകാന്തും ജസ്റ്റിസ് പാര്‍ദിവാലയുടെയും ചിത്രങ്ങള്‍ നമുക്ക് താഴെ കാണാം.

Source : main.sci.gov.in
നിഗമനം
വൈറല്‍ ചിത്രത്തില്‍ പ്രണയ് റോയിയുടെയും ഇടതുപക്ഷ നേതാക്കളുടെയും ഒപ്പം ഉച്ചഭക്ഷണം കഴിക്കുന്നത് നുപുര്‍ ശര്‍മ്മയുടെ ഹര്‍ജി തള്ളിയ സുപ്രീം കോടതി ജഡ്ജിമാരല്ല. ചിത്രത്തില്‍ കാണുന്നത് ദി ഹിന്ദു ഗ്രൂപ്പിന്‍റെ ഉടമ എന്‍. രാമും തമിഴ് നാട് ധന മന്ത്രി പി. ത്യാഗരാജനുമാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:പ്രണയ് റോയിക്കും സി.പി.എം നേതാക്കള്‍ക്കുമൊപ്പം വൈറല്‍ ചിത്രത്തില്‍ കാണുന്നത് നുപുര്‍ ശര്‍മ്മയുടെ ഹര്‍ജി തള്ളിയ സുപ്രീം കോടതി ജഡ്ജിമാരല്ല…
Fact Check By: Mukundan KResult: False
