കര്‍ണ്ണാടകയില്‍ പുരുഷന്‍മാര്‍ക്ക് മാത്രമായി പ്രത്യേക ബസ് സര്‍വീസ് – പ്രചരിക്കുന്നത് എഡിറ്റഡ് ചിത്രം…

പ്രാദേശികം | Local രാഷ്ട്രീയം | Politics

കർണാടകയിൽ വിജയിച്ച കോൺഗ്രസ് സർക്കാർ മന്ത്രിസഭ രൂപീകരിച്ച  ശേഷം പുതിയ മുഖ്യമന്ത്രി സിദ്ധരായ അടുത്ത മന്ത്രിസഭ യോഗത്തിന് ശേഷം നടപ്പിലാക്കുന്ന 5 ഉറപ്പുള്ള പദ്ധതികൾ പ്രഖ്യാപിക്കുകയുണ്ടായി.  അതിലൊന്നാണ് സ്ത്രീകൾക്ക് സൗജന്യ ബസ് പാസ് പദ്ധതി.  സംസ്ഥാനത്ത് താമസിക്കുന്ന സ്ത്രീകൾക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്.  ഇതിനുശേഷം കർണാടകയിലെ ഒരു ബസ്സിന്‍റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്. 

പ്രചരണം 

ബസ്സുകൾ കർണാടക സർക്കാർ പുറത്തിറക്കി എന്ന മട്ടിൽ ഒരു ബസിന്റെ മുൻവശത്ത് മെയിൻ ഒൺലി എന്ന ഇംഗ്ലീഷിലും കന്നട ഭാഷയിലും എഴുതിയ ബസിന്റെ ചിത്രമാണ് പ്രചരിക്കുന്നത്.

FB postarchived link

എന്നാൽ കർണാടകത്തിൽ പുരുഷന്മാർക്കായി ഇങ്ങനെയൊരു ബസ് പുറത്തിറക്കിയിട്ടില്ലെന്നും എഡിറ്റ് ചെയ്ത ഇമേജാണ് ഇതെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.  

വസ്തുത ഇങ്ങനെ

ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഈ ചിത്രം 2017 മുതൽ പ്രചരിക്കുന്നുണ്ട് എന്ന് വ്യക്തമായി. എന്നാൽ പുരുഷന്മാർക്ക് മാത്രം നടത്തുന്ന ബസ് സർവീസ് എന്ന എഴുത്ത്  മുന്നിലില്ല. ബസിന്‍റെ നമ്പര്‍ പ്ലേറ്റ് ഒന്നു തന്നെയാണ്. 

മെൻ ഒൺലി എന്ന എഴുതി ചേർത്ത് ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.  പല മാധ്യമങ്ങളും യഥാര്‍ത്ഥ ചിത്രം പല വാര്‍ത്താ ലേഖനങ്ങളിലും പ്രതീകാത്മക ചിത്രമായി കൊടുത്തിട്ടുണ്ട്. സിദ്ധരാമയ്യ സർക്കാർ സ്ത്രീകൾക്കായി ബസ് സർവീസ് സൗജന്യ ബസ് നടപ്പിലാക്കും എന്ന വാർത്ത വന്നതിനുശേഷം പലരും പദ്ധതിയെ പരിഹസിച്ച് ഈ ചിത്രം  പ്രചരിപ്പിക്കുന്നുണ്ട്.

താഴെയുള്ള താരതമ്യ ചിത്രം ശ്രദ്ധിക്കുക : 

സിദ്ധരാമയ്യ സർക്കാരിന്‍റെ സ്ത്രീകൾക്ക് സൗജന്യ ബസ് പാസ്  പദ്ധതിയെ പരിഹസിക്കാനായി എഡിറ്റ് ചെയ്ത് നിർമിച്ച ചിത്രമാണിത് എന്ന് വ്യക്തമാകുന്നു. കര്‍ണ്ണാടകയില്‍ പുരുഷന്‍മാര്‍ക്ക് പ്രത്യേക ബസ് സര്‍വീസ് ആരംഭിച്ചിട്ടില്ല.  

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ് ചിത്രം എഡിറ്റ് ചെയ്തതാണ് കർണാടകയിൽ പുരുഷന്മാർക്കായി പ്രത്യേക ബസ് സർവീസ് നടത്തുന്നില്ല. സംസ്ഥാനത്തിനുള്ളിൽ താമസിക്കുന്ന സ്ത്രീകൾക്ക് സൗജന്യ ബസ് നൽകുമെന്ന് ചിത്രമായ സർക്കാർ രാമയ്യ സർക്കാർ പ്രഖ്യാപിച്ചതിന് ശേഷം പദ്ധതിയെ കളിയാക്കി പ്രചരിപ്പിക്കുന്ന ചിത്രമാണിത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കര്‍ണ്ണാടകയില്‍ പുരുഷന്‍മാര്‍ക്ക് മാത്രമായി പ്രത്യേക ബസ് സര്‍വീസ് – പ്രചരിക്കുന്നത് എഡിറ്റഡ് ചിത്രം…

Written By: Vasuki S 

Result: ALTERED