
വിവരണം
Dr zakir naik malayalam എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019 ഏപ്രിൽ 17 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റ് ആം ആദ്മിയുമായി ബന്ധപ്പെട്ടതാണ്. പോസ്റ്റിന് 3500 ഷെയറുകളായിട്ടുണ്ട്. പോസ്റ്റിൽ പ്രചരിപ്പിക്കുന്ന വാദഗതി ഇതാണ്, വയനാട്ടിൽ ആം ആദ്മി പാർട്ടി രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചു. തൃശ്ശൂർ, പത്തനംതിട്ട തിരുവനന്തപുരം മണ്ഡലങ്ങളിൽ ബിജെപിക്കെതിരെ പരസ്യ പ്രചാരണവുമായി ആം ആദ്മി.
നിയമ നിർമാണം നടത്തി ഒരു വ്യാഴവട്ടം പൂർത്തിയായിട്ടും ജൻ ലോക്പാൽ ബിൽ നടപ്പിലാക്കാത്തതിനെതിരെ പൊതു സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നും ഉയർന്നു വന്ന വികാരം 2011 ൽ ഒന്നായി രൂപപ്പെടുകയും കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സർക്കാരിനെതിരെ 2012 ഒക്ടോബറിൽ അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ അതൊരു രാഷ്ട്രീയ പാർട്ടിയായി രൂപം കൊള്ളൂകയും ചെയ്തു. അങ്ങനെ കോൺഗ്രസിനെതിരെ രൂപം കൊണ്ട പാർട്ടിയായ ആം ആദ്മി 2019 ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചോ … വാർത്തയുടെ വസ്തുത നമുക്ക് തിരഞ്ഞു നോക്കാം …
വസ്തുതാ പരിശോധന
ഞങ്ങൾ ഇതേപ്പറ്റി കൂടുതലറിയാൻ ആദ്യം ഗൂഗിളിൽ തിരഞ്ഞു. താഴെയുള്ള സ്ക്രീൻ ഷോട്ടുകളിൽ കാണുന്നത് അതിന്റെ ഫലങ്ങളാണ്.
എല്ലാത്തിലും വ്യക്തമായി എഴുതിയിരിക്കുന്നത് ആം ആദ്മി കേരളത്തിൽ ഇത്തവണത്തെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണയ്ക്കുമെന്നാണ്. വാർത്തയുടെ വിശദാംശങ്ങളിൽ നിന്നും കൂടുതൽ കാര്യങ്ങൾ വ്യക്തമാകും. മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ടാണ് ഇവിടെ നൽകിയിരിക്കുന്നത്.
ആംആദ്മി കേരളം ഘടകം കൺവീനർ സിആർ നീലകണ്ഠൻ യുഡിഎഫിന് പിന്തുണ നൽകുന്ന കാര്യം ഏകപക്ഷീയമായി തീരുമാനിച്ചുവെന്നും കേന്ദ്ര നേതൃത്വം ഇതിനെതിരാണെന്നും എൽഡിഎഫിനു പിന്തുണ നൽകാനാണ് കേന്ദ്ര തീരുമാനമെന്നും വാർത്തകളിലുണ്ട്. തീരുമാനത്തിന്റെ പേരിൽ സി ആർ നീലകണ്ഠനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തുവെന്നും എല്ലാ മാധ്യമങ്ങളും വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആം ആദ്മിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ തന്റെ ഔദോഗിക പദവിയുടെ മേൽവിലാസത്തിൽ യുഡിഎഫിന് പിന്തുണ നൽകുന്നതിനെപ്പറ്റി സി ആർ നീലകണ്ഠൻ വാർത്താക്കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇവിടെ വായിക്കാം.
അതിനു പിന്നാലെ കേന്ദ്ര നേതൃത്വം വാർത്ത നിഷേധിക്കുകയും യൂഡിഎഫിനല്ല മറിച്ച് എൽഡിഎഫിനാണ് ലോക്സഭാ തെരെഞ്ഞെടുപ്പിൽ ആം ആദ്മി പിന്തുണ നൽകുന്നതെന്ന് വാർത്താ സമ്മേളനം വഴി ഡൽഹിയിൽ അറിയിച്ചതായി വാർത്തകളിൽ പറയുന്നു.വാർത്ത പ്രസിദ്ധീകരിച്ച ദേശീയ മാധ്യമങ്ങളടക്കം മാധ്യമങ്ങളുടെ ലിങ്കുകൾ താഴെയുണ്ട്. അവ പരിശോധിച്ച് വായനക്കാർക്ക് ബോധ്യപ്പെടാവുന്നതാണ്.
archived link | samakalikamalayalam |
archived link | azhimukham |
archived link | deccanchronicle |
archived link | bloombergquint |
archived link | indiatoday |
യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെപ്പറ്റി സിആർ നീലകണ്ഠൻ മാതൃഭൂമി ചാനലിന് നൽകുന്ന വിശദീകരണം താഴെയുള്ള വീഡിയോയിലുണ്ട്.
archived link mathrubhumi video
ആം ആദ്മി പാർട്ടി നടത്തിയ വാർത്താ സമ്മേളനത്തിന്റെ വീഡിയോ അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് താഴെ നൽകുന്നു.
archived link | aamaadmiparty |
ആം ആദ്മി പാർട്ടി നടത്തിയ വാർത്താ സമ്മേളനത്തിൻ്റെ ദൃശ്യങ്ങൾ MMTV MMTV യുടെ ലിങ്കിൽ ലഭ്യമാണ്
ഞങ്ങൾ നടത്തിയ വിശകലനത്തിൽ നിന്നും മനസ്സിലാകുന്നത് ആം ആദ്മി കേരളത്തിൽ എൽഡിഎഫിന് പിന്തുണ നൽകാൻ തീരുമാനിച്ചു എന്നാണ്.
നിഗമനം
പോസ്റ്റിലെ വാദഗതി വസ്തുതാ വിരുദ്ധമാണ്. എൽഡിഎഫിന് പിന്തുണ നൽകുമെന്ന് ആം ആദ്മിയുടെ ഒടുവിൽ പുറത്തു വന്ന നിലപാട് പരിശോധിക്കുമ്പോൾ പോസ്റ്റിലെ വാദം തെറ്റാണെന്ന് തെളിയുന്നു.യുഡിഎഫിന് പിന്തുണ നൽകുന്ന കാര്യം ആം ആദ്മിയുടെ കേരള കൺവീനർ സി ആർ നീലകണ്ഠൻ ഏകപഷീയമായി തീരുമാനമെടുത്തതാണെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തെ അതിന്റെ പേരിൽ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതായി വാർത്താ സമ്മേളത്തിൽ ആം ആദ്മി കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഈ വാർത്ത തെറ്റാണ്. ഇത് പ്രചരിപ്പിക്കാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുമല്ലോ …
ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ , മലയാള മനോരമ
