
നിലവില്‍ നടക്കുന്ന കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ചില ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
എന്നാല്‍ ഈ ചിത്രം മൂന്ന് കൊല്ലം പഴയതാണെന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ചിത്രത്തിന്റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് മൂന്ന് ചിത്രങ്ങള്‍ കാണാം. ഈ ചിത്രങ്ങളില്‍ ആദ്യത്തെ രണ്ട് ചിത്രങ്ങളില്‍ നമുക്ക് വാള് എടുത്ത് നടക്കുന്ന നിഹന്ഗ് സിഖുകളെ കാണാം. മുന്നാമത്തെ ചിത്രത്തില്‍ ആയുധങ്ങള്‍ പിടിച്ച ഒരു സിഖ് വ്യക്തിയുടെ ഫോട്ടോ കാണാം. ഈ ചിത്രങ്ങളെ കുറിച്ച് പോസ്റ്റിന്റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇതൊക്കെ ഞങ്ങളുടെ പണി സാധനങ്ങൾ ആണ് രാജാവേ 🤣🤣🤣🤣”
എന്നാല്‍ ഈ ചിത്രങ്ങള്‍ക്ക് നിലവിലെ കര്‍ഷക സമരവുമായി ബന്ധമുണ്ടോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ആദ്യത്തെ ചിത്രത്തെ കുറിച്ച് ഞങ്ങള്‍ നേരത്തെ അന്വേഷണം നടത്തിയിരുന്നു. ഈ ചിത്രം ജനുവരി 26, 2021ന് നടന്ന സംഭവത്തിന്റെതാണ്. ചിത്രത്തിന് നിലവിലെ കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല.
മറ്റേ രണ്ട് ചിത്രവും 2021ലെ കര്‍ഷക സമരത്തിലെതാണ്. ഈ ചിത്രങ്ങള്‍ക്കും നിലവിലെ സമരവുമായി യാതൊരു ബന്ധമില്ല. ഈ ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് 2021ല്‍ പ്രസിദ്ധികരിച്ച ഒരു ലേഖനം ലഭിച്ചു. ഈ ലേഖനത്തില്‍ നമുക്ക് മറ്റു രണ്ട് ചിത്രങ്ങള്‍ കാണാം.

വാര്‍ത്ത വായിക്കാന്‍ – Malayalee Vision | Archived
നിഗമനം
സമൂഹ മാധ്യമങ്ങളില്‍ നിലവിലെ കര്‍ഷക സമരം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന മൂന്ന് ചിത്രങ്ങള്‍ക്ക് സമരവുമായി യാതൊരു ബന്ധമില്ല. ഈ ചിത്രങ്ങള്‍ 2021ല്‍ നടന്ന സംഭവങ്ങളുടെതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:പഴയെ ചിത്രങ്ങള്‍ നിലവിലെ കര്‍ഷക സമരവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…
Written By: Mukundan KResult: Misleading
