ട്രാക്കിംഗ് ചിപ്പുകളുള്ള ‘കീ ചെയിനുകൾ’ വിൽക്കുന്നത് സംബന്ധിച്ച് മുംബൈ എയർപോർട്ട് അധികൃതരുടെ പേരില്‍ പ്രചരിക്കുന്ന മുന്നറിയിപ്പ് വ്യാജമാണ്… 

False National

തട്ടിപ്പ്, മോഷണം തുടങ്ങിയ കേസുകളെ കുറിച്ച് നമ്മൾ ദിവസവും വായിക്കുകയും കേൾക്കുകയും ചെയ്യുന്നു. അടുത്ത കാലത്തായി അധികാരികളുടെ ഐഡന്‍റിറ്റി ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുന്ന സന്ദേശങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതുപോലെയുള്ള തട്ടിപ്പ് സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്ന മുന്നറിയിപ്പ് പോലീസ് അധികാരികള്‍ കൂടെക്കൂടെ നല്കുന്നുമുണ്ട്. മുംബൈ ഛത്രപതി എയര്‍ ടെര്‍മിനലിഎന്‍റെ പേരില്‍ ഒരു വ്യാജ  സന്ദേശം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു  

പ്രചരണം 

പൊതുസ്ഥലങ്ങളിലും വിമാനത്താവളങ്ങളിലും പെട്രോൾ സ്റ്റേഷനുകളിലും ക്രിമിനലുകളുടെ ഒരു സംഘം ആകർഷകമായ ‘കീ ചെയിൻ’ വിൽക്കുന്നതായി അവകാശപ്പെടുന്ന സന്ദേശത്തിനെതിരെ എയര്‍പോര്‍ട്ട് അധികൃതര്‍ നല്‍കിയ മുന്നറിയിപ്പ് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്.  “Urgent message. Mumbai Airport Urgent alert, please read and circulate.

Information reaching Police formation indicates that: There is a syndicate of criminals selling beautiful key chains at Public Places, Airports, Petrol Stations. They sometimes parade themselves as sales promoters giving out free key chains. Please do not buy or accept these key chains no matter how beautiful they look.

The key chains have inbuilt tracking device chip which allows them to track you to your home or wherever your car is parked. The key holders are very beautiful to resist. Accepting same may endanger your life. All are therefore requested to pass this message to colleagues, family members and loved ones. Be on guard.

Alert everyone.

Thanks & Regards

AIRPORT OPERATIONS CONTROL CENTRE

Mumbai International Airport Pvt Ltd 

Chhatrapati Shivaji International Airport

AOCC TOWER 4th Floor, Terminal 1B, Santacruz (E),

Mumbai 400 099, India

Office : +91 22 26156832 / 26264672 / TV4900 / 4600 / 4400

Efax : +91 22 66851575

Please share this info with all your family members and friends.🙏🙏

“”അടിയന്തര സന്ദേശം. മുംബൈ എയർപോർട്ട് അടിയന്തര മുന്നറിയിപ്പ്, ദയവായി വായിച്ച് പ്രചരിപ്പിക്കുക.

പോലീസ് രൂപീകരണത്തിൽ എത്തിച്ചേരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്: പൊതുസ്ഥലങ്ങൾ, വിമാനത്താവളങ്ങൾ, പെട്രോൾ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ മനോഹരമായ കീ ചെയിൻ വിൽക്കുന്ന കുറ്റവാളികളുടെ ഒരു സംഘമുണ്ട്. അവർ ചിലപ്പോൾ സെയിൽസ് പ്രൊമോട്ടർമാരായി സ്വയം പരേഡ് നടത്തുന്നു. ഈ കീ ചെയിനുകൾ എത്ര മനോഹരമായി നോക്കിയാലും വാങ്ങുകയോ സ്വീകരിക്കുകയോ ചെയ്യരുത്.

കീ ശൃംഖലകളിൽ ഇൻബിൽറ്റ് ട്രാക്കിംഗ് ഉപകരണ ചിപ്പ് ഉണ്ട്, ഇത് നിങ്ങളുടെ വീട്ടിലേക്കോ നിങ്ങളുടെ കാർ പാർക്ക് ചെയ്തിരിക്കുന്നിടത്തോ ട്രാക്ക് ചെയ്യാൻ അവരെ അനുവദിക്കുന്നു. കീ ഹോൾഡറുകൾ ചെറുക്കാൻ വളരെ മനോഹരമാണ്. അത് സ്വീകരിക്കുന്നത് നിങ്ങളുടെ ജീവൻ അപകടത്തിലാക്കിയേക്കാം. അതിനാൽ ഈ സന്ദേശം സഹപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും കൈമാറണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ജാഗ്രത പാലിക്കുക.

എല്ലാവർക്കും മുന്നറിയിപ്പ് നൽകുക.

നന്ദി & ആശംസകൾ 

എയർപോർട്ട് ഓപ്പറേഷൻസ് കൺട്രോൾ സെൻ്റർ

മുംബൈ ഇൻ്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ്

ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം

എഒസിസി ടവർ നാലാം നില, ടെർമിനൽ 1 ബി, സാന്താക്രൂസ് (ഇ),

മുംബൈ 400 099, ഇന്ത്യ

ഓഫീസ് : +91 22 26156832 / 26264672 / TV4900 / 4600 / 4400

ഇഫാക്സ് : +91 22 66851575

ദയവായി ഈ വിവരം നിങ്ങളുടെ എല്ലാ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കിടുക.🙏🙏” എന്നാണ് സന്ദേശത്തിന്‍റെ മലയാള പരിഭാഷ.  

FB post

എന്നാല്‍ വ്യാജ സന്ദേശമാണ് ഇതെന്നും ഈത്തരത്തില്‍ ഒരു മുന്നറിയിപ്പ് എയര്‍പോര്‍ട്ട് അധികൃതര്‍ നല്‍കിയിട്ടില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇങ്ങനെ 

എയര്‍പോര്‍ട്ട് അധികൃതര്‍ ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടോ എന്നാണ് ഞങ്ങള്‍ ആദ്യം തിരഞ്ഞത്. എന്നാല്‍ ഒരിടത്ത്മു ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയിയതായി കാണാന്‍ കഴിഞ്ഞില്ല. 

പോസ്റ്റിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളൊന്നുമല്ല ടെർമിനൽ 1 അല്ലെങ്കിൽ ടെർമിനൽ 2 വിഭാഗങ്ങളിൽ നല്‍കിയിട്ടുള്ളത്. എയർപോർട്ട് നോഡൽ ഓഫീസറുമായി ഞങ്ങള്‍ ഫോണിൽ സംസാരിച്ചു. വര്‍ഷങ്ങളായി നടക്കുന്ന വ്യാജ സന്ദേശമാണ് ഇതെന്നും എയര്‍പോര്‍ട്ട് അധീകൃതരുടെ സ്ഥിരീകരണമില്ലാത്ത വ്യാജ പ്രചരണം മാത്രമാണെന്നും അദ്ദേഹം അറിയിച്ചു. 

ഇങ്ങനെയുള്ള സാധനങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാരെ എയര്‍പോര്‍ട്ടിനുള്ളില്‍ പ്രവേശിപ്പിക്കുമോ എന്നറിയാനായിഞങ്ങള്‍  കൊച്ചി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ടു. എയര്‍പോര്‍ട്ടിലെ ഡൊമസ്റ്റിക്, ഇന്‍റര്‍നാഷണല്‍ ടെര്‍മിനലുകള്‍ ശക്തമായ സുരക്ഷാ ചട്ടങ്ങള്‍ പാലിച്ചാണ് പരിപാലിക്കുന്നതെന്നും എയര്‍പോര്‍ട്ടിനുള്ളില്‍ ഇത്തരം കച്ചവടക്കാരെ അനുവദിക്കില്ലെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു. 

അന്വേഷണത്തില്‍ ഞങ്ങൾക്ക് ഒരു പഴയ ഫാക്റ്റ് ചെക്ക് ലേഖനം ലഭിച്ചു.  കെനിയയിലെ നെയ്‌റോബിയിൽ ആളുകളെ ലക്ഷ്യമിട്ട് ഘാന, നൈജീരിയൻ ക്രിമിനലുകളുടെ സംഘങ്ങൾ ആയുധങ്ങൾ വിൽക്കുന്നുണ്ടെന്ന ഇതേ മുന്നറിയിപ്പുമായി 2008 ഓഗസ്റ്റിലാണ് ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. രണ്ട് വർഷത്തിന് ശേഷം ഈ അവകാശവാദം പാകിസ്ഥാനിൽ വൈറലാകാൻ തുടങ്ങി. തുടർന്ന് 2012ൽ യുഎസിൽ ഫേസ്ബുക്കിലൂടെയും പിന്നീട് 2012ൽ ‘ഹാരിസ് കൗണ്ടി കോൺസ്റ്റബിളിൻ്റെ മുന്നറിയിപ്പ്’ എന്ന പേരിലും ഈ സന്ദേശം വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. യാത്രക്കാരുടെ ബോധവത്കരണത്തിനായി മുംബൈ എയർപോർട്ട് അധികൃതർ ഇത്തരമൊരു നിർദ്ദേശം നൽകിയിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി. ഈ വൈറൽ സന്ദേശത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്, വ്യത്യസ്ത സമയങ്ങളിൽ വിവിധ രാജ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്.

മുംബൈ എയര്‍പോര്‍ട്ടിന്‍റെ പേരില്‍ സന്ദേശം പ്രചരിച്ചു തുടങ്ങിയത് 2014 ലാണെന്ന് അനുമാനിക്കുന്നു. 2014 ല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ഇതേ സന്ദേശം തിരച്ചിലില്‍ ഞങ്ങള്‍ക്ക് ലഭിച്ചു. പഴയ വ്യാജ സന്ദേശം വീണ്ടും വൈറലാവുകയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

മുംബൈ എയർപോർട്ട് അടിയന്തര മുന്നറിയിപ്പ്  എന്ന പേരില്‍ പോസ്റ്റിലെ മുന്നറിയിപ്പ് സന്ദേശം വ്യാജമാണ്. എയര്‍പോര്‍ട്ടിനുള്ളില്‍ ട്രാക്കിംഗ് ചിപ്പ് ഘടിപ്പിച്ച കീ ചെയിനുകള്‍ വില്‍ക്കുന്ന കുറ്റവാളികളുടെ സംഘം പ്രവര്‍ത്തിക്കുന്നു എന്ന സന്ദേശം 2008 മുതല്‍ പ്രചരിക്കുന്നതാണ്. ലോകത്തിലെ പല എയര്‍പോര്‍ട്ടുകളുടെ പേരിലും ഇതേ വ്യാജ സന്ദേശം പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.